• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കണ്ണന്താനത്തെ അഭിനന്ദിച്ച് കുമ്മനം രാജശേഖരൻ.. കുമ്മനത്തെ കൂവിവിളിച്ച് അന്തംകമ്മികൾ.. ദുരന്തം തന്നെ!!

  • By Kishor

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഏതാണ് - ബി ജെ പി. പുതിയ കേന്ദ്രമന്ത്രിമാരെ നിശ്ചയിച്ചത് ആരാണ് - അത് ബി ജെ പി. കേരളത്തിൽ നിന്നും മന്ത്രിസ്ഥാനം കിട്ടിയ അൽഫോണ്‍സ് കണ്ണന്താനം ഏത് പാർട്ടിക്കാരനാണ് - അതും ബി ജെ പി. അപ്പോൾ പിന്നെ അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് അതേ ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ടായ കുമ്മനം രാജശേഖരനെ കളിയാക്കാൻ എന്താണുള്ളത് - ഒന്നുമില്ല.

'കുമ്മിയടിയിൽ പോലും കുമ്മനടിക്കുന്ന കുമ്മനത്തെ' കുമ്മനടിച്ച് അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രി.. ചിരിപ്പൂരമായി ട്രോളുകൾ!!

കുമ്മനം രാജശേഖരന് വെച്ച കേന്ദ്രമന്ത്രി സ്ഥാനം അൽഫോൺസ് കണ്ണന്താനം തട്ടിയെടുത്തു എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിലെ കളിയാക്കൽ. ആരാണ് കളിയാക്കുന്നത് എന്ന് ചോദിച്ചാലാണ് അതിലും രസം. അത് സി പി എം അനുഭാവികളാണ്. സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാല്‍ അന്തം കമ്മികൾ. കാണൂ അൽഫോൺസ് കണ്ണന്താനത്തെ അഭിനന്ദിച്ച് കുമ്മനം എഴുതിയ പോസ്റ്റിന് കീഴിൽ ഇവരുടെ വിളയാട്ടം.

ഓണസമ്മാനമെന്ന് കുമ്മനം

ഓണസമ്മാനമെന്ന് കുമ്മനം

മലയാളികൾക്കുള്ള മോദി സർക്കാരിന്റെ ഓണ സമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രി പദവി എന്നാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിക്കും. മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

കേരളത്തിന് വികസനം കൊണ്ടുവരും

കേരളത്തിന് വികസനം കൊണ്ടുവരും

കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തിൽ മനം നൊന്താണ് അദ്ദേഹം ബി ജെ പിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനം. കേരളത്തിന്റെ വികസന സങ്കൽപ്പങ്ങൾക്ക് ചിറക് നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നകാര്യം

ഉറപ്പാണ്. - ഇങ്ങനെയാണ് കുമ്മനം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുമ്മനം പൊട്ടിക്കരഞ്ഞോ?

കുമ്മനം പൊട്ടിക്കരഞ്ഞോ?

ഇത്രയും പറഞ്ഞിട്ടദ്ദേഹം പൊട്ടി കരയുകയായിരുന്നു സൂർത്തുക്കളെ - എന്നൊക്കെയാണ് കുമ്മനത്തിൻറെ പോസ്റ്റിന് കമന്റുകൾ. ഹഹ തയ്പ്പിച്ച്‌ വെച്ച മന്ത്രി കുപ്പായം കൊണ്ട്‌ കണ്ണു തുടച്ചാണു കുമ്മനം രായൻ പോസ്റ്റ്‌ ഇടുന്നത്‌ - മറ്റൊരു കമന്റ്. ഒരു വയസനെ നാടുനീളെ കൊണ്ട് നടന്ന് കറിവേപ്പില പോലെ വലിച്ചെറിഞ്ഞ കൂട്ടരാ, ഇപ്പൊ ബി ജെ പി കേരള നേതാക്കളെ ഓർത്ത് വിലപിക്കുന്നത് - എന്ന് ഇതിന് മറുപടിയായി ഒരാൾ പറയുന്നു.

വംശനാശം വരുന്ന സിപിഎമ്മുകാർ

വംശനാശം വരുന്ന സിപിഎമ്മുകാർ

ആര് ഇൻഡ്യൻ പ്രധാന മന്ത്രിയാകണം, ഇൻഡ്യൻ പ്രസിഡന്റ് ആകണം, കേന്ദ്രമന്ത്രിയാകണം എന്നൊക്ക, ബിജെപിക്കാർ തമ്മിൽ അഭിപ്രായം പറയുന്നതിൽ യാതൊരു അസ്വാഭാവികതയുമില്ല. എന്നാൽ ബിജെപിക്കാർക്കിടയിലുള്ള പോസ്റ്റിൽ വന്ന്, കേരളത്തിൽ തന്നെ വംശനാശം നേരിടുന്ന സഖാക്കൾ എന്തിനാണ് അഭിപ്രായം പറയുന്നത് എന്നാണ് മനസ്സിലാകാത്തത്. - വിലപിക്കുന്ന സി പി എമ്മുകാർക്ക് ഒരു മറുപടി.

ഇങ്ങനെയാണോ കാര്യങ്ങൾ?

ഇങ്ങനെയാണോ കാര്യങ്ങൾ?

ബിജെപിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാനും നിരപരാധികളെ വെട്ടിക്കൊന്ന് ജയിലിൽ പോയി ജീവിതം നശിക്കാനും, ബലിധാനികളാകാനും സാധാരണ പ്രവർത്തകൻ വേണം. മന്ത്രിയാകാന് ഇന്നലെ വലിഞ്ഞുകയറിവന്നവൻ. അടിപൊളി ബാ പൂവാം - വലിയ പുരോഗമനമൊക്കെ പറയുന്ന പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരം കമന്റുകളൊക്കെ വരുന്നത് എന്നത് വേറൊരാശ്വാസം.

കുമ്മനത്തിന് എന്ത് കാര്യം

കുമ്മനത്തിന് എന്ത് കാര്യം

അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രി ആയത് നല്ല കാര്യം തന്നെ. അതിൽ കുമ്മനത്തിനഭിമാനിക്കാനെന്തിരിക്കുന്നു? കണ്ണന്താനം ആ പദവിയിലെത്തിയത് അദ്ദേഹത്തിന് കേന്ദ്രനേതൃത്വവുമായുള്ള അടുപ്പം കോണ്ടും വിവരവും വിദ്യാഭ്യാസവും ഉള്ള ആളെന്നുള്ള നിലക്കുമാണ്. താങ്കൾക്കൊക്കെ ഇവിടെക്കിടന്ന് വർഗ്ഗീയതയും വിവരദോഷവും വിളമ്പി നടക്കാമെന്നല്ലാതെ മറ്റൊന്നുമില്ല

ചുമ്മാ കുമ്മനടിക്കല്ലേ

ചുമ്മാ കുമ്മനടിക്കല്ലേ

എന്റെ പൊന്നു രാജശേഖരൻ ചേട്ടാ, കണ്ണന്താനം മന്ത്രി ആകുമെന്ന് നിങ്ങളറിഞ്ഞത് മാധ്യമങ്ങൾ വഴിയാണ്. സംസ്ഥാന ഘടകത്തോട് ചോദിച്ചിട്ടല്ല കേന്ദ്രം തീരുമാനം എടുത്തത്. നിങ്ങളുടെ വർത്തമാനം കേട്ടാൽ തോന്നും നിങ്ങളോടു കൂടിയാലോചിച്ചതിനു ശേഷമാണു അദ്ദേഹത്തെ മന്ത്രിയാക്കിയതെന്നു. വെറുതെ കേറി കുമ്മനടിച്ചു ഉള്ള 6% വോട്ട് പോലും ഇല്ലാതെയാക്കരുതേ പ്ലീസ്.

English summary
Kummanam Rajasekharan facebook post about Alphons Kannanthanam's inclusion in Modi Cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more