കുഞ്ഞാവേ അച്ഛനാടാ പറയുന്നേ! ഫേസ്ബുക്കില്‍ കുഞ്ഞാവ ട്രോളുകള്‍ കൊണ്ട് ആറാട്ട്.. ഇതെന്താ ഇപ്പോ ഇങ്ങനെ?
ഒരു കാലത്ത് നടന്‍ സലിം കുമാറായിരുന്നു ട്രോളുകളുടെ രാജാവ്. ഏത് ട്രോളിനും സലിം കുമാറിന്റെ സിനിമകളും ഡയലോഗുകളും വേണം. പിന്നീട് ആ റോള്‍ പാഷാണം ഷാജി ഏറ്റെടുത്തു. ഇങ്ങനെ കുറേ കഥാപാത്രങ്ങള്‍ക്ക് ശേഷം സൂര്യയുടെ 24 ലെ വാച്ചായിരുന്നു ട്രോളുകളുടെ കൂട്ടത്തിലെ വെറുപ്പിക്കല്‍.
എന്തിലും ഏതിലും ട്രോളാനുള്ള വിഷയം കണ്ടെത്തുന്ന ട്രോളന്മാര്‍ക്ക് നിനച്ചിരിക്കാതെയാണ് ഒരു ഭൂതോദയം ഉദിച്ചത്. എന്താ. കുഞ്ഞാവകളെ ട്രോളണം. തുടങ്ങിയില്ലേ ട്രോളുകള്‍. കുഞ്ഞാവ അത് ചെയ്തു കുഞ്ഞാവ ഇത് ചെയ്തു കുഞ്ഞാവ അത് ചെയ്തില്ല കുഞ്ഞാവ ഇത് ചെയ്തില്ല എന്ന് വേണ്ട ട്രോളോട് ട്രോള്‍. കാണൂ ചില തിരഞ്ഞെടുത്ത കുഞ്ഞാവ ട്രോളുകള്‍...

ഒന്നുറങ്ങെടാ..
ലീവിന് അവധിക്ക് വന്ന അച്ഛന്‍ കുഞ്ഞാവയോട്.. മോനേ ഒന്നുറങ്ങെടാ...

കാര്‍ട്ടൂണുണ്ടോ
കേബിള്‍ ഓപ്പറേറ്ററോട് കുഞ്ഞാവയുടെ ചോദ്യം, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് ഉണ്ടോ...

കരച്ചില് തുടങ്ങട്ടേ
രാത്രി 12 മണി ആയി എല്ലാവര്‍ക്കും ഉറക്കം വന്നു ഇനി വേണം കുഞ്ഞാവയ്ക്ക് കരച്ചില് തുടങ്ങാന്‍

ചാറ്റ് ചെയ്യാനാ
പതിവില്ലാതെ ചോറ് വാരിത്തരാന്‍ വാശിപിടിക്കുന്ന കുഞ്ഞാവ, ആ നേരം കൂടി ചാറ്റ് ചെയ്യാമല്ലോ

ഐസിയു തന്നെ മാറി
കുഞ്ഞാവ ട്രോളുകള്‍ വന്ന് വന്ന് ഐസിയു ലോഗോ തന്നെ ഇപ്പോള്‍ ഇങ്ങനെയായത്രെ

പുതിയ വെറുപ്പിക്കല്‍
സലിം കുമാറിനും ഷാജിക്കും ശേഷം പുതിയ വെറുപ്പിക്കലിന്റെ പേരാണ് കുഞ്ഞാവ

പ്ഫ നിര്‍ത്തെടാ
ഇവിടെ കുഞ്ഞാവയ്ക്ക് വേണ്ടിയും സംസാരിക്കാന്‍ ആളുണ്ട് കണ്ടോ

അമൃത പോലും പകച്ചു
രാത്രിയൊക്കെ ആകുമ്പോ വലിയ കരച്ചിലാ എന്ന് കുഞ്ഞാവ പറയുന്നത് കേട്ട അമൃത

കോക്കാച്ചി പിടിക്കും
ചോറ് കഴിച്ചില്ലെങ്കി കോക്കാച്ചി പിടിക്കുമത്രെ. ഇതൊക്കെ പഴയ നമ്പരല്ലേ

കല്യാണത്തിന് പോകുമ്പോള്‍
കുഞ്ഞാവ കല്യാണത്തിന് പോകുന്നത് ഇങ്ങനെ. തിരിച്ചുവരുന്നതോ

പാല് എവിടെ
പാല് എവിടെ എന്നാണ് ചോദ്യം. കേള്‍ക്കാന്‍ സിംപിള്‍ പക്ഷേ എടുക്കാന്‍ സമ്മതിച്ചിട്ട് വേണ്ടേ

ഇത്ര ചീപ്പാണോ
മഹേഷിന്റെ പ്രതികാരം ഫെയിം കുഞ്ഞാവയാണെന്ന് തോന്നുന്നു

സിനിമക്ക് പോയാല്‍
ഫാമിലിയായി സിനിമയ്ക്ക് പോയോ കുഞ്ഞാവയുടെ കരച്ചില്‍ മസ്റ്റാണ്

ഉറങ്ങിയില്ല
അരമണിക്കൂര്‍ തൊട്ടിലില്‍ ആട്ടി അവസാനം ഉറങ്ങിയോ എന്ന് നോക്കുമ്പോള്‍ കുഞ്ഞാവ

19 വയസ്സായ കുഞ്ഞാവ
കാര്യം 19 വയസ്സായി പക്ഷേ അമ്മയ്ക്ക് ഇപ്പോഴും കുഞ്ഞാവ തന്നെ