കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മുലയില്‍ പാലില്ല.... 'ഞങ്ങള്‍ക്കും മുലയൂട്ടാം കാമ്പെയ്ന്‍ വെറും കച്ചവട തന്ത്രം

  • By Desk
Google Oneindia Malayalam News

ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ഗൃഹലക്ഷ്മി കാമ്പെയ്നെതിരെ സമ്മിശ്ര പ്രതികരണം. മുഖ്യധാരാ മാധ്യമമായ മാതൃഭൂമിയും ഗൃഹലക്ഷ്മിയും ഇത്തരത്തില്‍ ഒരു കാമ്പെയ്ന്‍ ഏറ്റെടുത്തതിനെ പ്രശംസിച്ച് അമ്മമാരും പുരുഷന്‍മാരും അടക്കമുളളവര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കാമ്പെയ്ന്‍ മാധ്യമത്തിന്‍റെ വെറും കച്ചവട തന്ത്രം മാത്രമാണെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല.

മോഡലും നടിയുമായ ജിലു ജോസഫ് ആണ് മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്‍റേതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തില്‍ ഏത് രീതിയിലാണ് മാതൃത്വവും പുരോഗമനവും ഉള്ളതെന്നെന്ന് കാമ്പെയ്നെതിരെ പോസ്റ്റിട്ട ലക്ഷ്മി ശങ്കര്‍ എന്ന വിദ്യാര്‍ത്ഥി ചോദിക്കുന്നു. പോസ്റ്റ് ഇങ്ങനെ

ഗൃഹലക്ഷ്‌മിയുടേത് കച്ചവട തന്ത്രമോ!! ആ മുലയിൽ പാലില്ല!

ഗൃഹലക്ഷ്‌മിയുടേത് കച്ചവട തന്ത്രമോ!! ആ മുലയിൽ പാലില്ല!

ഗൃഹാലക്ഷ്മയുടെ പുതിയ ലക്കം കവർ ചിത്രത്തിൽ 'അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം' ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.എന്നാൽ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റേതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തിൽ ഏതു രീതിയിൽ ആണ് മാതൃതുവും പുരോഗമനവാദവും എഴുതപ്പെടുന്നത്?

എന്തുകൊണ്ട് മുഖചിത്രമായില്ല

എന്തുകൊണ്ട് മുഖചിത്രമായില്ല

കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കിൽ ഇട്ടതും അതു ചർച്ചയാകപെട്ടതും ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.എന്ത് കൊണ്ട് അവർ മാസികയുടെ മുഖചിത്രമായില്ല!ഫേസ്ബുക് പോലൊരു സോഷ്യൽമീഡിയ സൈറ്റിൽ താൻ മുലയൂട്ടുന്ന ചിത്രം അഭിമാത്തോടെ ഇട്ട അമ്മമാർ ഇനിയുമുണ്ട്.

മോഡലിന്‍റെ വെറും ചേഷ്ടകള്‍

മോഡലിന്‍റെ വെറും ചേഷ്ടകള്‍

മുലയൂട്ടുന്ന അമ്മയിൽ കാണുന്ന മാതൃത്തമല്ല ഒരു മോഡലിന്റെ ചേഷ്ടികളാണ് അവർക്കു. ഇത്തരമൊരു കാമ്പയിനിന്റെ പേരിൽ മാതൃത്വം വിറ്റു കാശാക്കുന്നു എന്ന് തന്നെ തിരിച്ചറിയണം.കയ്യും തോളും മുഴുവനായി കാണിച്ചു കണ്ണിൽ കാമം നിറച്ചു മുലയൂട്ടുന്ന ഒരമ്മയും ഉണ്ടാവില്ല.

ആ മുലകള്‍ പാല്‍ ചുരത്തുന്നില്ല

ആ മുലകള്‍ പാല്‍ ചുരത്തുന്നില്ല

ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ അവകാശമാണ് അമ്മയുടെ മുലപ്പാൽ .ആ കുഞ്ഞിന്റെ നീതിയെ ആണ് ഈ ചിത്രം ചോദ്യം ചെയ്യുന്നത് .കാരണം ആ മുലകൾ പാല് ചുരത്തുന്നില്ല ലക്ഷ്മി കുറിച്ചു.യാത്രകളിൽ,പൊതുഇടങ്ങളിൽ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരുപാട് അമ്മമാരെ എനിക്കറിയാം.അതേ സ്ഥാനത്തു സ്വന്തം ഭർത്താവിന്റെയോ ബന്ധു കളുടെയോ മുമ്പിൽ പോലും മുല കൊടുക്കാൻ മടിക്കുന്ന പുറത്തുപോകുമ്പോളെല്ലാം കുഞ്ഞിന് കുപ്പിപാല് മാത്രം കൊടുക്കുന്ന അമ്മമാരെയും എനിക്കറിയാം.എന്നാൽ പാല് ചുരത്തുന്ന മുലകളെ കാമത്തോടെ നോക്കുന്നവർ വിരളമായിരിക്കും..അവർക്കെതിരെ കാൽവെപ്പ് സ്വാഗതാർഹം തന്നെയാണ്എന്നാൽ ഇത്തരം കച്ചവട തന്ത്രങ്ങളെ അംഗീകരിക്കാൻ ആവില്ല.

നല്ല ചിന്തകളെ പ്രോത്സാഹിപ്പിക്കാം

നല്ല ചിന്തകളെ പ്രോത്സാഹിപ്പിക്കാം

നല്ലതായ ചിന്തകളെ ആശയങ്ങളെ നമുക്ക് പ്രോത്സാഹിപ്പിക്കാം..വിനായകനെ വെളുപ്പിക്കുന്ന അഴകും ആകാരവടിവും ഒത്ത മോഡലിനെ ഉപയോഗിച്ചു കൊണ്ട് കറുപ്പിനെ അംഗീകരിക്കാൻ പറയുന്ന കാഴ്ചപ്പാടുകളെ നമുക്ക് വേണ്ട!കുറച്ചു കാലം മുൻപ് സിനിമ താരം കസ്തൂരി തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങൾ നമ്മൾ കണ്ടതാണ്.നിരവയറുമായി അരഞ്ഞാണം ധരിച്ചു കൊണ്ടുള്ള സെറീന വില്ല്യംസിന്റെ ചിത്രവും മറക്കാറായിട്ടില്ലല്ലോ..വീണയും അമൃതയുമെല്ലാം മുന്നോട്ട് വെച്ച ആശയവുമായി നമുക്ക് മുന്നോട്ടു പോകാം..മുലകളെ അല്ല മാതൃത്വത്തെ തുറിച്ചു നോക്കരുത്..കാരണം ഞാൻ എന്റെ കുഞ്ഞിന്റെ അവകാശത്തെ ആണ് നേടികൊടുക്കുന്നത്..

ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷ്മി ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
lakshmi sankars facebook post against mathrubumis brest feeding campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X