കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു; ഗൃഹലക്ഷ്മിയുടെ ' മോഡൽ മുലയൂട്ടലിനെ' കുറിച്ച് നടി ലിസിയും...

Google Oneindia Malayalam News

'തുറിച്ചു നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം" എന്ന് ക്യാംപെയിന്റെ ഭാഗമായി മാതൃഭൂമി ഗൃഹലക്ഷ്മി മാസികയിൽ വന്ന കവർഫോട്ടോയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ്. എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

ചർച്ചകൾ കൊഴുക്കുമ്പോഴും ഇത് മാതൃഭൂമിയുടെ കച്ചചവട തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പലരും ആരോപണം ഉന്നയിക്കുന്നത്. സിന്ദൂരവും, കാമാതുരമായ നോട്ടവും കുട്ടിയുടെ വിശപ്പടക്കാൻ മൂലയൂട്ടുന്നതിന് ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ മലയാളം മാസികയിൽ ഇങ്ങനൊരു കവർഫോട്ടോ അടിച്ച് വന്നത് വലിയമാറ്റത്തിന്റെ തുടക്കമാണെന്നാണ് മറ്റ് ചിലർ അവകാശപ്പെടുന്നത്. ഇപ്പോൾ ഇതാ ഒരു സെലിബ്രിറ്റി കൂടി ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

പ്രതികരണവുമായി ലിസി

പ്രതികരണവുമായി ലിസി

പഴയകാല സിനിമ നായികമാരിൽ ഒരാളാണ് 'തുറിച്ചു നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം" എന്ന ഗൃഹലക്ഷ്മിയുടെ ക്യാംപെയിന്റെ ഭാഗമായി വന്ന ഫോട്ടോയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നു. ഒരു സെലിബ്രിറ്റി ആദ്യമാണ് ഈ കവർ ഫോട്ടോയെകുറിച്ച് പ്രതികരിക്കുന്നത്.

ഇന്ത്യൻ മാഗസീനുകളിൽ കണ്ടില്ല

ഇന്ത്യൻ മാഗസീനുകളിൽ കണ്ടില്ല

ഇത് ഒരു ഐക്കോണിക്ക് കവർ എന്നാണ് ലിസി വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ചിലരെ പ്രൊവോക്ക് ചെയ്യുന്ന തരത്തിലുള്ള ഒരു കവർ ഫോട്ടോയും ഇന്ത്യന്‌ മാഗസീനുകളിൽ ‍താൻ കണ്ടിട്ടില്ലെന്നും ലിസി പറുന്നു. തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ലിസിയുടെ പ്രതികരണം.

2012ലെ ടൈം മാഗസീൻ

2012ലെ ടൈം മാഗസീൻ

2012 മെയ് മാസത്തിലെ ചൈം മാഗസീനിലും ഇതേ ആശയവുമായി കവർ ഫോട്ടോ വന്നിരുന്നു. എന്നാൽ അതിൽ നിന്നും എന്തുകൊണ്ടും മുന്നിൽ നിൽക്കുന്നതാണ് ഗൃഹലക്ഷ്മിയിലെ കവർഫോട്ടോയെന്നും ലിസി അഭിപ്രായപ്പെടുന്നു.

കറുത്ത സ്ത്രീ കവർ ഫോട്ടോയിൽ

കറുത്ത സ്ത്രീ കവർ ഫോട്ടോയിൽ

1968 ആഗസ്ത് മാസത്തിൽ ഗ്ലാമർ മാഗസിനിൽ കാടിടി കിറോണ്ടെ എന്ന കറുത്ത സ്ത്രീയുടെ കവർ ഫോട്ടോ വന്നിരുന്നു. ആദ്യമായായിരുന്നു കറുത്ത വർഗക്കാരിയായ ഒരു യുവതിയുടെ ഫോട്ടോ കവർ പേജിൽ പ്രസിദ്ധീകരിച്ചു വന്നത്. ചരിത്രത്തിൽ ഇതേ ഇംപാക്ട്തന്നെയാണ് ഗൃഹലക്ഷ്മിക്ക് ലഭിച്ചിരിക്കുന്നതെന്നും ലിസി പറയുന്നു.

എല്ലാവർക്കും ആശംസകൾ

എല്ലാവർക്കും ആശംസകൾ

ഇതിന് പിന്നിൽ പ്രവർത്തിച്ച ഗൃഹലക്ഷ്മിയിലെ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ജിലു ജോസഫ് അത്ഭുതകരമായ സ്ത്രീയാണെന്നും പറഞ്ഞുകൊണ്ടാണ് ലിസി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബാലാവകാശ കമ്മീഷന് പരാതി

ബാലാവകാശ കമ്മീഷന് പരാതി

അതേസമയം ലോക വനിതാ ദിനത്തോട് അനുകൂലിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി. ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇതിലെവിടെ മാതൃത്വം

ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം കവറിലെ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റെതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തില്‍ ഏതു രീതിയില്‍ ആണ് മാതൃത്വവും പുരോഗമനവാദവും എഴുതപ്പെടുന്നത്? എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. വെറുമൊരു വില്‍പ്പനചരക്കായി മുലയൂട്ടുന്ന അമ്മമാരെ മാറ്റാനും,കേരളത്തിലെ എല്ലാ പുരുഷമാരും വികാരഭ്രാന്തമാരാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള വെറുമൊരു ‘നെഗറ്റീവ് ഇമേജ്' മാത്രമാണ് ഇതെന്നാണ് മറ്റൊരു വിമര്‍ശനം.

തിളക്കമുള്ള സാരിയും നെറ്റിയിലെ സിന്ദൂരവും ഉടയാത്ത മാറിടവും, 'ആ' മുലയൂട്ടൽ അടിച്ചേൽപ്പിക്കുന്നതെന്ത്?തിളക്കമുള്ള സാരിയും നെറ്റിയിലെ സിന്ദൂരവും ഉടയാത്ത മാറിടവും, 'ആ' മുലയൂട്ടൽ അടിച്ചേൽപ്പിക്കുന്നതെന്ത്?

സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ!സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ!

English summary
Lissy Lakshmi's facebook post about Grihalakshmi cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X