കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോന്നിയതു പോലെ പറയാന്‍ പറ്റില്ല, വ്യാജന്‍മാര്‍ക്കെതിരെ വാട്‌സ്ആപ്പ്..നടപടിയുണ്ടാകും..

  • By Anoopa
Google Oneindia Malayalam News

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അലന്‍ കാവോ ആണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പില്‍ നിലവിലുള്ള സംവിധാനം അനുസരിച്ച് സന്ദേശം അയക്കുന്ന ആള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമേ കാണാനാകൂ. മൂന്നാമതൊരാള്‍ക്ക് സന്ദേശം കാണാന്‍ സാധിക്കാത്ത എന്‍ ടു എന്‍ഡ് എന്‍ക്രിപ്ക്ഷന്‍ സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

എന്നാല്‍ വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍ ധാരാളമായി പ്രചരിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് വ്യാജന്‍മാരെ പിടിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ക്ഷന്‍ സംവിധാനം ഉള്ളപ്പോള്‍ ഇവരെ തിരിച്ചറിയാന്‍ എളുപ്പമല്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നത് സങ്കീര്‍ണ്ണമാകുകയും ചെയ്യും. മുസാഫിര്‍ നഗര്‍ കലാപത്തോടനുബന്ധിച്ചും പുതിയ കറന്‍സികളിലെ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും നിരവധി വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

തങ്ങള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങള്‍ ശരിയാണോ എന്നു പോലും പരിശോധിക്കാതെ ഷെയര്‍ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതേക്കുറിച്ച് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഉള്ള രാജ്യം. ഇന്ത്യയില്‍ 200 മില്യന്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളാണ് ഇപ്പോളുള്ളത്.

English summary
Looking for ways to minimise fake news on platform: WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X