• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉപ്പുകുളത്തെ ശാഖ, സന്ദീപിനെ ഭിത്തിയിലൊട്ടിച്ച് സ്വരാജ് !'ചാണകക്കുഴിയുടെ പരിസരത്ത് പോലും പോയിട്ടില്ല'

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ഇടത് അനുകൂലികളുടെ താരമാണ് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്. ഉരുളയ്ക്ക് ഉപ്പേരി പോലെ സ്വരാജ് എതിരാളികള്‍ക്ക് നല്‍കുന്ന മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

cmsvideo
  M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam

  കഴിഞ്ഞ ദിവസം മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത എം സ്വരാജ് മലര്‍ത്തിയടിച്ച് ബിജെപി നേതാവായ സന്ദീപ് ജി വാര്യരെയാണ്. സ്വരാജ് ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തെന്ന് ആരോപിച്ച സന്ദീപിന് കിണ്ണം കാച്ചിയ മറുപടിയാണ് സ്വരാജ് നല്‍കിയത്.

  വലിയ രാഷ്ട്രീയ വിവാദം

  വലിയ രാഷ്ട്രീയ വിവാദം

  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസിനുളളിലെ ആര്‍എസ്എസിന്റെ സര്‍സംഘ ചാലക് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ പരസ്പരം ആര്‍എസ്എസ് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട്.

  'ചോദ്യമുന്നയിച്ചാല്‍ സര്‍സംഘ് ചാലകോ'

  'ചോദ്യമുന്നയിച്ചാല്‍ സര്‍സംഘ് ചാലകോ'

  'ചോദ്യമുന്നയിച്ചാല്‍ സര്‍സംഘ് ചാലകോ' എന്നതായിരുന്നു മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റിലെ ചര്‍ച്ചാ വിഷയം. എ അയ്യപ്പദാസ് അവതാരകനായ ചര്‍ച്ചയില്‍ സിപിഎമ്മിന്റെ എം സ്വരാജും കോണ്‍ഗ്രസിന്റെ ജോസഫ് വാഴയ്ക്കനും ബിജെപിയുടെ സന്ദീപ് വാരിയറും പങ്കെടുത്തു. ചര്‍ച്ചയ്ക്കിടെയാണ് സ്വരാജിനെതിരെ സന്ദീപ് വാരിയറുടെ ആരോപണം ഉയര്‍ന്നത്.

  ഉപ്പുകുളം എന്ന സ്ഥലത്തെ ശാഖ

  ഉപ്പുകുളം എന്ന സ്ഥലത്തെ ശാഖ

  തനിക്ക് ഉറപ്പില്ലാത്തത് കൊണ്ട് താന്‍ സ്വരാജിന് എതിരെ വ്യക്തിപരമായി ഒരു ആരോപണവും ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ സന്ദീപ് തനിക്ക് ഫോണില്‍ കിട്ടിയ സന്ദേശമെന്ന് പറഞ്ഞാണ് തുടങ്ങിയത്. ''നിലമ്പൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ തന്നെ സുഹൃത്തായ ഒരു ബിജെപി നേതാവ് തനിക്കയച്ച സന്ദേശത്തില്‍ പറയുന്നത് ഉപ്പുകുളം എന്ന സ്ഥലത്തെ ശാഖയില്‍ സ്വരാജ് പങ്കെടുക്കുകയും ആര്‍എസ്എസിന്റെ പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തിട്ടുണ്ട് എന്നാണ്''.

  അതിന്റെ സത്യാവസ്ഥ അറിയില്ല

  അതിന്റെ സത്യാവസ്ഥ അറിയില്ല

  തനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ലെന്നും അത് സ്വരാജിന് നിഷേധിക്കുകയോ നിഷേധിക്കാതിരിക്കുകയോ ചെയ്യാമെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. ''ആര്‍എസിഎസിലേക്ക് പലകാലങ്ങളിലായി പല ആളുകളും വന്നിട്ടുണ്ട്. വാതില്‍ തുറന്നിട്ടിരിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. സിപിഎമ്മിന്റെത് പോലെ പുറത്തേക്ക് പോയാല്‍ മാഷാ അളളാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വിടില്ലെന്നും'' സന്ദീപ് പറഞ്ഞു.

  വലിച്ച് വീറി ഭിത്തിയിലൊട്ടിച്ചു

  വലിച്ച് വീറി ഭിത്തിയിലൊട്ടിച്ചു

  മറുപടിക്ക് അവസരം വന്നതോടെ സന്ദീപ് വാരിയറെ സ്വരാജ് എംഎല്‍എ അക്ഷരാര്‍ത്ഥത്തില്‍ വലിച്ച് വീറി ഭിത്തിയിലൊട്ടിക്കുകയായിരുന്നു. സ്വരാജിന്റെ മറുപടി ഇങ്ങനെ: '' തന്റെ നാട്ടില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ഒരു ശാഖയില്‍ താന്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന് ആരോ മെസ്സേജ് അയച്ചു പോലും. മര്യാദ വേണ്ടേ ഒരു ചര്‍ച്ചയില്‍ വ്യക്തിപരമായി ഒരു കാര്യം പറയുമ്പോള്‍''.

  ഉപ്പുകുളം എന്നൊരു നാടേ തന്റെ നാട്ടിലില്ല

  ഉപ്പുകുളം എന്നൊരു നാടേ തന്റെ നാട്ടിലില്ല

  ''ഞാന്‍ നിങ്ങളെ കുറിച്ച് വ്യക്തിപരമായി ഒരു ആരോപണം പറയുമ്പോള്‍ എനിക്കത് പൂര്‍ണ ബോധ്യം വേണ്ടേ. എന്നിട്ട് പറയുന്നു ശരിയാണോ എന്നെനിക്ക് അറിയില്ലെന്ന്. ശരിയാണോ എന്നറിയില്ലെങ്കില്‍ പിന്നെ പറയാന്‍ പാടുണ്ടോ. ഉപ്പുകുളം എന്നൊരു നാടേ തന്റെ നാട്ടിലില്ല. വേറെ ഏതെങ്കിലും സ്ഥലം പറഞ്ഞത് നിങ്ങള്‍ കേട്ടപ്പോള്‍ തെറ്റിയതായിരിക്കും''.

  ''ചാണകക്കുഴിയുടെ പരിസരത്ത് കൂടി പോലും''

  ''ചാണകക്കുഴിയുടെ പരിസരത്ത് കൂടി പോലും''

  ''ഇനി ഏത് കുളമായാലും വേണ്ടില്ല ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിത കാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് കൂടി പോലും പോകാനുളള ഇട വന്നിട്ടില്ല. അങ്ങനെയൊരു ഗതികേട് ഉണ്ടായിട്ടില്ല. ഏതെങ്കിലും വിഡ്ഢ്യാസുരന്മാര്‍ എന്തെങ്കിലും പറഞ്ഞ് തരുന്നുണ്ടെങ്കില്‍ അതും എടുത്ത് തലയില്‍ വെച്ച് നടക്കരുത്''. സ്വരാജിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ഇടത് അനുകൂലികള്‍ ആഘോഷിക്കുകയാണ്.

  ആര്‍എസ്എസ് ആണെന്ന് പറയുന്നത് അപമാനം

  ആര്‍എസ്എസ് ആണെന്ന് പറയുന്നത് അപമാനം

  ആര്‍എസ്എസ് ആണെന്ന് പറയുന്നത് അഭിമാനമാണെന്ന സന്ദീപിന്റെ വാദത്തിനും സ്വരാജ് മറുപടി കൊടുക്കുകയുണ്ടായി. മതനിരപേക്ഷരായ മനുഷ്യത്വമുളള മനുഷ്യരെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ് ആണെന്ന് പറയുന്നത് അപമാനമാണെന്ന് സ്വരാജ് തിരിച്ചടിച്ചു. എണ്ണിയാലൊടുങ്ങാത്ത വര്‍ഗീയ സംഘര്‍ഷങ്ങളുടെ ചോര പുരണ്ട കൈകളാണ് ആര്‍എസ്എസിന്റേത് എന്നും സ്വരാജ് തുറന്നടിച്ചു.

  ''ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടി വെച്ച് കൊന്നു''

  ''ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടി വെച്ച് കൊന്നു''

  ''മഹാത്മാ ഗാന്ധി ആര്‍എസ്എസ് ആണെന്ന തരത്തിലാണ് സന്ദീപ് സൂചിപ്പിച്ചത്. ധ്വജമുയര്‍ത്തി എന്നാണ് പറഞ്ഞത്. എന്തായാലും ധ്വജം ഉയര്‍ത്തിയതിന്റെ നന്ദി സൂചകമായിട്ടാണോ എന്നറിയില്ല, ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടി വെച്ച് കൊല്ലുകയാണ് ചെയ്തത് എന്നാണ് ചരിത്രം പറയുന്നത്. പ്രതിയായിട്ടുളള ആളുടെ ചിത്രം പാര്‍ലമെന്റില്‍ കൊണ്ട് വെച്ച് ഗാന്ധിയോടുളള കൂറ് തെളിയിച്ച ആളുകളാണ് നിങ്ങളെന്നും'' സ്വരാജ് പരിഹസിച്ചു.

  ''ആ വിരട്ടിലിന് വേറെ ആളെ നോക്കണം''

  ''ആ വിരട്ടിലിന് വേറെ ആളെ നോക്കണം''

  ''ഗാന്ധി വധത്തെ കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ ഇപ്പോ തന്നെ പരാതി കൊടുത്തിരിക്കുന്നുവെന്നും ഇപ്പോള്‍ തന്നെ മൂക്കില്‍ കയറ്റിക്കളയും എന്നാണ് ഭീഷണി. ആ വിരട്ടിലിന് വേറെ ആളെ നോക്കണം. കുറേയായി ആളുകളെ വിരട്ടിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാന്‍ നോക്കൂന്നു. അത് കയ്യില്‍ വെച്ചാല്‍ മതി. ഇത് വേറെ പാര്‍ട്ടിയാണ്. നിങ്ങളെന്നെ അങ്ങ് തൂക്കിലേറ്റ്. അങ്ങ് തുമ്മിയാല്‍ തെറിക്കുന്ന ജീവനാണേല്‍ അതങ്ങ് പോയ്‌ക്കോട്ടെ'' എന്നും സ്വരാജ് പറഞ്ഞു.

  English summary
  M Swaraj gives befitting reply to Sandeep Varier in Manorama News Counter Point debate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X