• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുരുഷന്റെ ഔറത്ത് എത്ര? മുട്ടോളം ഇറക്കമുള്ള ട്രൗസറിൽ ഫുട്‌ബോൾ കളിക്കുന്നതോ? സമസ്ത നേതാവിന്റെ ചോദ്യം

  • By Desk

മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉണ്ടായ പുകിലുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ രംഗത്തെത്തിയ ആര്‍ജെ സൂരജിനെക്കൊണ്ട് മാപ്പ് പറയിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

സൂരജിന്റെ മാറുപിളർന്ന് രക്തം കുടിച്ചു സുഡുക്കൾ!! എല്ലാം ജൂതൻമാരാ... സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി

അത്രയും മോശമായ പദ പ്രയോഗങ്ങള്‍ ആയിരുന്നു ആ പെണ്‍കുട്ടികള്‍ക്ക് നേരേയും സൂരജിന് നേരേയും ഉണ്ടായത്. പെണ്‍കുട്ടികള്‍ക്കെതിരെ നടത്തിയ അധിക്ഷേപങ്ങളില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു.

ബാദർ രാജകുമാരൻ വെറും 'പ്രോക്‌സി'; 2,900 കോടിയുടെ ചിത്രം വാങ്ങിയത് കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ?

അത്തരത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത് തെറ്റ് തന്നെ ആണ് എന്നാണ് സമസ്ത നേതാവായ ബഷീര്‍ ഫൈസി ദേശമംഗലം പറയുന്നത്. എന്നാല്‍ അതുകൊണ്ട് ആ പെണ്‍കുട്ടികള്‍ നൃത്തം ചെയ്തത് മതപരമായി ശരിയും ആകുന്നില്ലെന്നാണ് ഫൈസി പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

മലപ്പുറം ഫ്ലാഷ്മോബ്: ബി.പി കൂടുന്നതാർക്ക്..!?

മലപ്പുറം ഫ്ലാഷ്മോബ്: ബി.പി കൂടുന്നതാർക്ക്..!?

മലപ്പുറം ഫ്ലാഷ്മോബ്: ബി.പി കൂടുന്നതാർക്ക്- ഇങ്ങനെ ഒരു തലക്കെട്ടോടെ ആണ് ബഷീര്‍ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മലപ്പുറം ഫ്ലാഷ് മോബുമായി ബന്ധപെട്ടു നിരവധി ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്.

തീർച്ചയായും ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ പൗര എന്ന നിലക്ക് ആ പെണ്കുട്ടികൾക്ക് അത്തരമൊരു നൃത്തം അവതരിപ്പിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ട്.

ഇസ്ലാമിന്‍റെ കാര്യത്തില്‍

ഇസ്ലാമിന്‍റെ കാര്യത്തില്‍

പക്ഷെ ഒരു ഇസ്ലാമിക വിശ്വാസിയുടെ അക്കാര്യത്തിലെ പരിധി എന്താണ് എന്ന് പറയേണ്ടത് മതം തന്നെയാണ്. ഒന്നുകിൽ അവർ അത് പഠിച്ചിരിക്കണം.

അല്ലങ്കിൽ തീർത്തും സഭ്യമായ രീതിയിൽ അവരെ പ്രബോധനം ചെയ്യണം.

രണ്ടിനും രാജ്യം അനുവാദം നൽകുന്നുമുണ്ട്. പക്ഷെ ഇവിടെ നടന്നത് എന്താണ്?

അതും തെറ്റ് തന്നെ

അതും തെറ്റ് തന്നെ

സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ വിമർശങ്ങൾ നടത്തി നമ്മുടെ പുരുഷ മേധാവിത്വം. ഇസ്ലാമിക പ്രബോധനങ്ങളുടെ രീതി ശാസ്ത്രങ്ങളോട് ഒട്ടും യോചിക്കാത്ത രീതിയിൽ. അതും തെറ്റ്. ഈ ആങ്ങളമാരുടെ പ്രതികരണത്തിലെ തെറ്റു കാരണം,

ആ സഹോദരിമാരുടെ ഡാൻസ് മതപരമായി ശെരിയാകുന്നുമില്ല.

ഉറച്ച് നില്‍ക്കുന്നു

ഉറച്ച് നില്‍ക്കുന്നു

ഞാൻ അതിൽ ഉറച്ചു നിൽക്കുന്നു. ഈ വിഷയത്തിലെ

ബഹളങ്ങൾ അവസാനിച്ചു ശാന്തമായിരുന്നു വായി ക്കാൻ വേണ്ടിയാണ് പ്രതികരിക്കാതിരുന്നത്. സിനിമയും,ഫുട്ബാളും,ക്ഷമാപണവും ഇതിൽ ചർച്ചയാകുന്നത് കൊണ്ടു പൊങ്കാലയുടെ പൂരമാകും എന്നുറപ്പുണ്ട്. സാരമില്ല.പക്ഷെ ചില കാര്യങ്ങൾ പറയാതെ വയ്യ.

പുരുഷന്‍റെ ഔറത്ത്

പുരുഷന്‍റെ ഔറത്ത്

മലപ്പുറം ജില്ലയിൽ മാത്രമല്ല വടക്കൻ മലബാറിലെ പല കല്യാണ വേളകളിലും യുവാക്കളുടെ നാണം കെട്ട നൃത്തവും അഴിഞ്ഞാട്ടവും നടക്കുന്നല്ലോ,

എന്തേ ഈ ആത്മ രോഷം അപ്പോൾ നിങ്ങൾ ആങ്ങളമാർ പ്രകടിപ്പിക്കുന്നില്ല.

"സഹോദരാ,നരകത്തിലെ വിറകാകരുത് ട്ടാ.." എന്ന ഹാഷ് ടാഗ് സ്റ്റയിൽ

ഡയലോഗോന്നും കാണാറില്ല.

ഇതേ മലപ്പുറം ജില്ലയിൽ തന്നെ ഫുട്ബാൾ ഒരു ലഹരിയാണല്ലോ.

പുരുഷന്റെ ഔറത്തു എത്രയാണ് എന്ന മദ്രസയിൽ പടിച്ചേ,??.

അപ്പോൾ മുട്ടോളം ഇറക്കമില്ലാത്ത ട്രൗസർ ഇട്ടു കളിക്കുന്നത്,

ആ നഗ്നത കാണുന്നത്, നിങ്ങൾ എപ്പോഴെങ്കിലും എതിർത്തിട്ടുണ്ടോ..? തനിച്ച ഹറാം അല്ലെ അത്. അപ്പോ ഈ ദീനിൽ ഇസ്ലാം പുറത്താണോ,അകത്താണോ.?

മഗ്‌രിബ് ഖളാ ആക്കി മൈതാനകളിൽ കാല്പന്തു കളിയുടെ ലഹരിയിൽ സയാഹ്നവും സന്ധ്യയും ചിലവഴിക്കുന്നവർ എങ്ങിനെയാണ് ആ പെണ്കുട്ടികളെ കുറ്റം പറയുക..?

മമ്മൂട്ടി നരകത്തിലെ വിറക് കൊള്ളി ആകുമോ?

മമ്മൂട്ടി നരകത്തിലെ വിറക് കൊള്ളി ആകുമോ?

മമ്മുട്ടി,ദുൽഖർ,മാമുക്കോയ,ഫഹദ്,തുടങ്ങി എത്രയോ 'മുസ്ലിം' സിനിമ നടന്മാരുണ്ടു എപ്പോഴെങ്കിലും അവരെ നരകത്തിലെ വിറക് കൊള്ളികളാക്കാൻ ഈ മുസ്ലിം പുരുഷ മേധാവിത്വം തയ്യാറായിട്ടുണ്ടോ..?

മുസ്ലിം നടിമാർക്കെതിരെ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ ഈ നടന്മാർക്കെതിരെ,

സാമൂഹ്യ മാധ്യമങ്ങളിൽ വെട്ടു കിളികളെ പോലെ ഇറങ്ങി അസഭ്യ വർഷം നടത്തിയിട്ടുണ്ടോ..? ഇല്ലന്ന് മാത്രമല്ല അവരുടെ ഫാന്സുകരും,റിലീസ് സിനിമയുടെ ആദ്യ ടിക്കറ്റിനു തിരക്കുന്നവർ കൂടിയാണ് എന്നു വരുമ്പോഴാണ്, 'പെണ്ണേ,നിനക്ക് മരിക്കേണ്ടേ..' ഫേസ്‌ബുക് കമന്റിന്റെ രസം അറിയുക.

ഉപദേശിക്കാം.... നിര്‍ബന്ധിക്കരുത്

ഉപദേശിക്കാം.... നിര്‍ബന്ധിക്കരുത്

ഇസ്ലാമിക വിരുദ്ധ പ്രവർത്തനം കാണുമ്പോൾ തീർച്ചയായും അവർ സ്വർഗ്ഗത്തിൽ എത്തണം എന്ന സ്നേഹം കൊണ്ട് സദുപദേശം ചെയ്യേണ്ടത് തന്നെയാണ്.

ആ കടമ പണ്ഡിതന്മാരും രക്ഷിതാക്കളും അല്ലാത്തവരും നിർ വഹിക്കേണ്ടത് തന്നെയാണ്. ഉപദേശിക്കാൻ മാത്രമേ കഴിയൂ നിർബന്ധിക്കാൻ കഴിഞ്ഞു എന്ന് വരില്ല.

കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അലാങ്കുമായി വരാൻ ആളുകൾ ഉണ്ട്.

മലപ്പുറവും മുസ്ലീമും ആണെങ്കില്‍ മാത്രം...

മലപ്പുറവും മുസ്ലീമും ആണെങ്കില്‍ മാത്രം...

കണ്ണൂരിൽ ഇതേ ഫ്‌ളാഷ് മൊബ് ചെയ്ത ഒരു സഹോദരിയെ അമ്മ തെരുവിൽ ഇട്ടു പൊട്ടിച്ചു.അതു ചർച്ചയെ ആയില്ല. റേഡിയോ ജോക്കിക്കു വിഷയമേ ആയില്ല.

കാരണം അത് 'മലപ്പുറം' ആയില്ല. ഒരു മുസ്ലിം ഉമ്മയാണ് അടിച്ചത് എങ്കിൽ കാണാമായിരുന്നു പുകില്. സകല ചാനലുകളിലെയും

ഷൈലോക്കുമാർ സമുദായത്തിന്റെ ഒരു റാത്തൽ ഇറച്ചിക്ക് വേണ്ടി മൂർച്ചയുള്ള നാവു കൊണ്ട് തലങ്ങും വിലങ്ങും വെട്ടുമായിരുന്നു.

മതപ്രഭാഷണങ്ങളില്‍ സംഭവിക്കുന്നത്

മതപ്രഭാഷണങ്ങളില്‍ സംഭവിക്കുന്നത്

മത പ്രഭാഷണങ്ങളിലും ചില മാറ്റങ്ങൾ അനിവാര്യമാകുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃത വിഷയാവതരണങ്ങളാണ് പലപ്പോഴും ബഹുമാന്യരായ പ്രഭാഷകരിൽ നിന്നും ഉണ്ടാകുന്നത്. തീർച്ചയായും അതവർ പറയേണ്ടത് തന്നെയാണ്. രാജ്യത്തെ ഫെമിനിസ്റ്റുകളെയോ, പുരോഗമന വാദികളെയോ, അൾട്രാ സെക്യൂലറിസ്റ്റു കളെയോ ഭയന്നു അതു മാറ്റി വെക്കാൻ കഴിയുന്നത് അല്ല. പക്ഷെ പ്രഭാഷങ്ങൾക്കിടയിൽ ഉദാഹരണമായി പറയുന്ന ചില ആനുകാലിക സംഭവങ്ങൾ മാത്രം ക്ലിപ്പ് ആക്കി പുറത്ത് വിടുന്ന ഒരു പ്രവണത ഏറി വരുന്നുണ്ട്.

അത്തരം ഭാഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതികരണം ഇവർ ഇതു മാത്രം പറയുന്നവർ ആണ് എന്നതാണ്.

ഈ ക്ലിപ്പുകൾ തയ്യാറാക്കുന്നവർ പുറത്തുള്ളവർ അല്ല എന്നതാണ് വസ്തുത.

എന്നാൽ സദുദ്ദേശപരമായി തുടങ്ങിയ ആ നീക്കം പക്ഷെ പണ്ഡിതന്മാരെ അവമതിക്കാൻ കാരണം ആകുന്നുണ്ട് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

അതു കൊണ്ടു സാമുഹ്യ മാധ്യമങ്ങൾ വളരെ വലിയ ഇൻഫ്ലുവൻസ് ഉണ്ടാക്കാൻ കഴിവുള്ള ഒന്നാണ് എന്നു തിരിച്ചറിയുകയും.

അവ സമൂഹത്തിന്റെ ധാരണകളെ രൂപപ്പെടുത്തും എന്ന ബോധ്യത്തോടെയും വിഷയങ്ങൾ അവതരിപ്പിക്കണം.

സൂരജിന്‍റെ കാര്യത്തില്‍

സൂരജിന്‍റെ കാര്യത്തില്‍

റേഡിയോ ജോക്കി മത പ്രഭാഷണ ശൈലിയെ പരിഹസിച്ചു പ്രതികരിച്ചത് ഇതോടൊപ്പം ചേർത്തു വെക്കുക. അദ്ദേഹത്തിന്റെ അത്തരം

പരാമർശം തെറ്റായി എന്നു തന്നെയാണ് എന്റെ അഭിപ്രായം. ക്ഷമാപണം അംഗീകരിക്കുന്നു. അതേ സമയം അദ്ദേഹത്തെ സഭ്യമല്ലാത്ത രീതിയിൽ വിമര്ശിച്ചതും മോശമായി എന്നു തന്നെയാണ് എനിക് പറയാനുള്ളത്. ക്ഷമാപണം നന്നായി എന്നർത്ഥം.

എന്തിനാണ് താത്ത കുട്ടികളുടെ കര്യത്തിൽ

എന്തിനാണ് താത്ത കുട്ടികളുടെ കര്യത്തിൽ

അതേ സമയം ഒരു പക്ഷത്ത് മുസ്ലിം 'നമേധയം' ആകുമ്പോഴാണ് എല്ല ചർച്ചകളും എരിവുണ്ടാകുന്നത് എന്നത് എന്തു കൊണ്ടാണ്. ഇപ്പോഴിതാ വനിതാ കമ്മീഷൻ ഇടപെടുന്നു. അതിവേഗത്തിൽ സ്വമേധയാ, നല്ല കാര്യം തന്നെയാണ്.

പക്ഷെ ഈ ശുഷ്‌കാന്തി പൊസിറ്റിവായ വിഷയങ്ങളിൽ കണ്ടില്ല.

മുസ്ലിം പെണ്കുട്ടിയുടെ പർദ്ദയെ കുറിച്ചു നിശിതമായ വിമർശനം ഉണ്ടായപ്പോൾ ആരും ഇടപെട്ടു കണ്ടില്ല. സ്വന്തം ഇഷ്ടപ്രകാരം പർദ ധരിച്ച പെണ്കുട്ടികളുടെ ആവിഷകാര സ്വാതന്ത്ര്യം അപ്പൊ ആർക്കും പ്രശനമായിരുന്നില്ല.

ഹാദിയയുടെ ആവിഷകര സ്വാതന്ത്ര്യം..!?

ഹേയ് അതു മിണ്ടരുത്..!!

അപ്പോൾ ആർക്കാണ്

എന്തിനാണ് താത്ത കുട്ടികളുടെ കര്യത്തിൽ ഇങ്ങിനെ ബി.പി കയറുന്നത്..!?

ഫേസ്ബുക്ക് പോസ്റ്റ് കാണാം

ഇതാണ് ബഷീര്‍ ഫൈസി ദേശമംഗലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഈ പോസ്റ്റ് ഇപ്പോള്‍

English summary
Malappuram Flash Mob: Samastha leader's Facebook post gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X