കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സഖാവ്' എഴുതിയത് സാമല്ല, പ്രതീക്ഷ? എസ്എഫ്‌ഐ മാഗസിനിലേക്ക് അയച്ച കവിത വിവാദം കൊഴുക്കുന്നു!

  • By Kishor
Google Oneindia Malayalam News

തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി ആര്യ ദയാല്‍ പാടി അപ്ലോഡ് ചെയ്തതോടെയാണ് സഖാവ് എന്ന കവിത ഫേസ്ബുക്കിലെ താരമായത്. കവിത എഴുതിയ സാം മാത്യു തന്നെ പാടി യൂട്യൂബിലിട്ടിരുന്നെങ്കിലും കവിത അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ കഥ മാറി. അഭിനവ ബുദ്ധിജീവികള്‍ പൈങ്കിളിയെന്ന് വിളിച്ച് കളിയാക്കിയെങ്കിലും കവിത വലിയ സംഭവമായി.

മന്ത്രി തോമസ് ഐസക്കും എം എല്‍ എ സ്വരാജും മറ്റും വരെ കവിത ഷെയര്‍ ചെയ്തു. തലശേരി ബ്രണ്ണന്‍ കോജിലെ വൈസ് ചെയര്‍പേഴ്‌സണായ ആര്യ ദയാലിന്റെ ശബ്ദത്തില്‍ ഹിറ്റായി മാറിയ കവിത എഴുതിയത് ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉയരുന്നത്. അതെഴുതിയത് താനാണെന്ന് സാം മാത്യു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സാം മാത്യുവല്ല, ആ കവിത എഴുതിയത് താനാണ് എന്ന് പറഞ്ഞ് പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടി കൂടി രംഗത്ത് വന്നതോടെ സഖാവ് വലിയ വിവാദമാകുകയാണ്. ആ വിവാദങ്ങള്‍ ഇങ്ങനെ പോകുന്നു...

കവിത വൈറലായ വഴി

കവിത വൈറലായ വഴി

കൊല്ലപ്പരീക്ഷയെത്താറായി സഖാവേ കൊല്ലം മുഴുക്കേ ജയിലിലാണോ... എന്ന് തുടങ്ങുന്ന കവിത തലശേരി ബ്രണ്ണന്‍ കോജിലെ വൈസ് ചെയര്‍പേഴ്‌സണായ ആര്യ ദയാല്‍ ആലപിച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഈ കവിത കേട്ടു. പ്രശസ്തര്‍ പലരും ഷെയര്‍ ചെയ്തു.

ആര്‍ക്കാണ് ക്രെഡിറ്റ്

ആര്‍ക്കാണ് ക്രെഡിറ്റ്

കവിത വൈറലായതോടെ ഇത് ആരാണ് എഴുതിയത് എന്നായി ചോദ്യം. സാം മാത്യു എഴുതിയ കവിതയാണ് സഖാവ് എന്ന് ഉത്തരവും കിട്ടി. ഇതിന്റെ വീഡിയോയും ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആര്യ ദയാല്‍ പാടി പോസ്റ്റ് ചെയ്തതോടെയാണ് ഈ കവിത വൈറലായി മാറിയത് എന്ന് മാത്രം.

ആരാണ് പ്രതീക്ഷ ശിവദാസ്

ആരാണ് പ്രതീക്ഷ ശിവദാസ്

താനാണ് കവിത എഴുതിയത് എന്ന വെളിപ്പെടുത്തലുമായി പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടി രംഗത്ത് വരുന്നത് ഈ ഘട്ടത്തിലാണ്. സാം മാത്യുവിന്റേതല്ല തന്റേതാണ് സഖാവ് എന്ന കവിത - പ്രതീക്ഷ ഫേസ്ബുക്കില്‍ എഴുതി.

എങ്ങനെ നഷ്ടപ്പെട്ടു

എങ്ങനെ നഷ്ടപ്പെട്ടു

നാളെയീ പീതപുഷ്പങ്ങള്‍ ഒഴിഞ്ഞിടും പാതയില്‍ നിന്നെത്തിരഞ്ഞിറങ്ങും എന്ന് തുടങ്ങുന്ന കവിത 2012 - 13 കാലഘട്ടത്തില്‍ എസ് എഫ് ഐയുടെ സ്റ്റുഡന്റ് മാഗസിനിലേക്ക് അച്ചടിക്കാനായി താന്‍ അയച്ചുകൊടുത്തു എന്നാണ് പ്രതീക്ഷ ആരോപിക്കുന്നത്. പക്ഷേ കവിത സാം മാത്യുവിന്റെ പേരില്‍ അച്ചടിച്ചുവന്നു എന്നും പറയുന്നു.

തെളിവുകളില്ല പക്ഷേ

തെളിവുകളില്ല പക്ഷേ

തന്റെ വാദം തെളിയിക്കാനായി അച്ചടിക്കപ്പെട്ട തെളിവുകളൊന്നും പക്കല്‍ ഇല്ല എന്നാണ് പ്രതീക്ഷ ശിവദാസ് പറയുന്നത്. തന്നെ അറിയുന്ന ഒരുകൂട്ടം ആളുകള്‍ക്ക് മാത്രമേ ഇക്കാര്യം അറിയൂ. താന്‍ എഴുതിയ കവിതയില്‍ ഏതാനും വരികള്‍ കൂട്ടിച്ചേര്‍ത്താണ് സാം മാത്യുവിന്റെ പേരില്‍ കവിത പ്രത്യക്ഷപ്പെട്ടതെന്നും പ്രതീക്ഷ ആരോപിക്കുന്നു.

പ്രതീക്ഷയ്ക്ക് വേണ്ടി

പ്രതീക്ഷയ്ക്ക് വേണ്ടി

സഖാവ് എന്ന കവിത ഹരി കോവിലകം, അനുപമ മുരാരി തുടങ്ങിയവര്‍ പാടി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരി കോവിലകം മരണപ്പെട്ടതോടെ ആരുടേതാണ് കവിത എന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ല. പ്രതീക്ഷയാണ് കവിത എഴുതിയത് എന്ന് പറഞ്ഞ് ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ട്.

തര്‍ക്കങ്ങള്‍ വിവാദങ്ങള്‍

തര്‍ക്കങ്ങള്‍ വിവാദങ്ങള്‍

ഇതോട് സഖാവ് എന്ന കവിതയുടെ സ്രഷ്ടാവ് ആര് എന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ തുടങ്ങി. വി ടി ബല്‍റാം എം എല്‍ എ അടക്കമുള്ള പൊതുപ്രവര്‍ത്തകരും രംഗത്തെത്തി. രണ്ട് കൂട്ടമായി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളും കൂടിയായതോടെ സഖാവ് കവിത വിവാദം രൂക്ഷമായി.

സാം നിയമനടപടിക്ക്

സാം നിയമനടപടിക്ക്

തന്റെ കവിതയെച്ചൊല്ലി ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ സാം മാത്യു പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈ വിഷയം രാഷ്ട്രീയമാക്കരുത് എന്നാണ് പ്രതീക്ഷ ശിവദാസം പറയുന്നത്. എന്തായാലും എന്താണ് ഇതിനവസാനം എന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ.

English summary
Viral poem Sakhav in ownership controversy, see Facebook discussions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X