കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ സേക്രട്ട് ഹാര്‍ട്ട് കോളജില്‍ പൂര്‍ണനഗ്നയായി ഒരു യുവതി.. എന്താണവള്‍ ചെയ്യുന്നത്?

  • By Kishor
Google Oneindia Malayalam News

കൊച്ചിയിലെ തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലായിരുന്നു കാഴ്ചക്കാരുടെ തലയ്ക്ക് അടിച്ച പോലെ ആ കാഴ്ച. പൂര്‍ണ നഗ്നയായി സ്റ്റേജില്‍ നില്‍ക്കുന്നു ഒരു യുവതി. പെണ്ണുങ്ങളെ കണ്ടാല്‍ തുറിച്ച് നോക്കുന്നവര്‍ പോലും ഒരു മിനുട്ട് നേരം അന്തംവിട്ടു. അവര്‍ക്ക് കാര്യങ്ങള്‍ തിരിഞ്ഞു വരുമ്പോഴേക്കും അവള്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു. എന്താണവള്‍ ഇവിടെ പറഞ്ഞതും ചെയ്തതും, നോക്കൂ...

ആരാണീ മിടുമിടുക്കി

ആരാണീ മിടുമിടുക്കി

കേരളത്തിലെ ഒരു കോളജില്‍ ഇങ്ങനെ ഒരു രംഗം അവതരിപ്പിക്കാന്‍ മാത്രം ധൈര്യവതിയോ എന്നാണോ സംശയം. എങ്കില്‍ നിങ്ങള്‍ക്ക് ഈ കഥയിലെ നായികയെക്കുറിച്ച് ഒന്നും അറിയില്ല. അവളുടെ പേരാണ് മല്ലിക തനേജ. വയസ്സ് 31. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. കഴിഞ്ഞില്ല, സൂറിച്ച് തീയറ്റര്‍ സ്‌പെക്റ്റാക്കിള്‍ അവാര്‍ഡ് ജേതാവും കൂടിയാണ് മല്ലിക.

ഇതെന്താണ് സംഭവം

ഇതെന്താണ് സംഭവം

കാര്യമൊക്കെ ശരി. പക്ഷേ ഇതൊക്കെ എന്താണ് സംഭവം എന്നായിരിക്കും അടുത്ത സംശയം. മല്ലിക തനേജയുടെ ഏകാംഗനാടകത്തിലെ ഓപ്പണിംഗ് സീനാണ് നമ്മള്‍ ആദ്യമേ പറഞ്ഞത്. നാടകത്തിന്റെ പേര് ഥോടാ ധ്യാന്‍ സേ അഥവാ ബീ കെയര്‍ഫുള്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവളുടെ തുണിയുടെ നീളത്തോട് ബന്ധിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ നാടകം.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

മല്ലിക തനേജ ആദ്യമായിട്ടല്ല ഈ നാടകം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പല സ്ഥലങ്ങളില്‍ മല്ലിക ഈ നാടകം അവതരിപ്പിച്ചു. അതേസമയം ഒരു കോളജില്‍ ആദ്യമായിട്ടാണ് ഈ അവതരണം എന്ന പ്രത്യേകതയുണ്ട്. അതില്‍ മലയാളികള്‍ക്കും കൊച്ചിക്കും അഭിമാനിക്കാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ബീ കെയര്‍ഫുളിന്റെ ആദ്യകളി.

തേവരയില്‍ നടന്നത്

തേവരയില്‍ നടന്നത്

അമ്പതിലധികം വരുന്ന കാണികള്‍ക്ക് മുന്‍പിലായിരുന്നു കൊച്ചി തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ ബി കെയര്‍ഫുളിന്റെ ആദ്യകളി നടന്നത്. സ്റ്റേജിലേക്കുള്ള എന്‍ട്രി തന്നെ പൂര്‍ണനഗ്നയായിട്ടായിരുന്നു. കണ്ടവര്‍ ഞെട്ടി. ശരിക്ക് നോക്കാന്‍ പോലും കഴിയാത്തവരുണ്ടായിരുന്നു സദസ്സില്‍. നിമിഷങ്ങളോളം അങ്ങനെ നിന്ന ശേഷം അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി ധരിച്ചു.

വെറുതെയൊരു കാഴ്ചയല്ല

വെറുതെയൊരു കാഴ്ചയല്ല

മേനിപ്രദര്‍ശനമാണ് ഈ നാടകമെന്ന് കരുതിയവര്‍ക്ക് തെറ്റി. അക്രമങ്ങള്‍ കുറയണമെങ്കില്‍ സ്ത്രീകള്‍ വസ്ത്രം ശ്രദ്ധിക്കണം എന്ന് പറയുന്നവരോട് വസ്ത്രങ്ങള്‍ ധരിച്ച് പ്രതിഷേധിക്കുകയായിരുന്നു തനേജ. തമാശരൂപത്തിലാണ് അവതരണമെങ്കിലും കാണുന്നവരുടെ നെഞ്ചില്‍ കൊള്ളും. ശരിക്കും ഒരു പ്രതിഷേധം

അവസാനത്തെ കാഴ്ചയാണ് രസം

അവസാനത്തെ കാഴ്ചയാണ് രസം

ആക്രമണങ്ങളെ ചെറുക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ ധരിച്ച് ധരിച്ച് അവസാനം ഇനിയൊന്നും ധരിക്കാന്‍ പറ്റില്ല എന്ന സ്ഥിതി വരെ എത്തും. എന്നിട്ടൊടുവില്‍ ഒരു ഹെല്‍മറ്റ് കൂടി വെച്ച ശേഷമാണ് സേഫായി തനേജ അരങ്ങില്‍ നിന്നും ഇറങ്ങുന്നത്. പ്രശസ്ത നാടകപ്രവര്‍ത്തകനായ ബന്‍വാരി തനേജയുടെ മകളാണ് മല്ലിക തനേജ.

English summary
Mallika Taneja's play Thoda Dhyan Se at Kochi college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X