കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പെന്ന് പറഞ്ഞാൽ മാപ്പോട് മാപ്പ്, കുന്നംകുളം മാപ്പും! സച്ചിന്റെ പേരിൽ ഷറപ്പോവയോട് മല്ലൂസിന്റെ കൂട്ട മാപ്പ്

Google Oneindia Malayalam News

സച്ചിന്‍ ടെണ്ടുക്കല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവയെ അത്രകണ്ട് തെറിവിളിച്ചിട്ടുണ്ട് മലയാളികള്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അജ്ഞാതമായ ഒരു ഭാഷയില്‍ നിന്നുള്ള കമന്റുകള്‍ കണ്ട് അന്ന് കണ്ണുതള്ളിയിട്ടുണ്ടാകും ഷറപ്പോവയ്ക്ക്.

ഏതാണ്ട് അത് തന്നെയാണ് ഇപ്പോഴത്തേയും സ്ഥിതി. അന്ന് പൊങ്കാലയായിരുന്നെങ്കില്‍, അതിന് മാപ്പുപറഞ്ഞുകൊണ്ടാണ്ട് ഇപ്പോള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിലെ മലയാളം കമന്റുകള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ലത്രെ. കര്‍ഷക സമരത്തിന്റെ വിഷയത്തില്‍ ബിജെപി അനുകൂല ട്വീറ്റ് ഇട്ടതാണ് സച്ചിനെതിരെ ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം. വിശദാംശങ്ങള്‍....

ആറ് വര്‍ഷം മുമ്പ് ചെയ്ത തെറ്റ്!!!

ആറ് വര്‍ഷം മുമ്പ് ചെയ്ത തെറ്റ്!!!

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരുന്നു ആ സംഭവം. 2014 ല്‍... സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് അന്ന് വിംബിള്‍ഡണ്‍ വേദിയില്‍ വച്ചായിരുന്നു മരിയ ഷറപ്പോവ പറഞ്ഞത്. അതിന്റെ പേരില്‍ ആയിരുന്നു വെട്ടുകിളികളെ പോലെ മലയാളികള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടത്.

 ഒരു കൈയ്യബദ്ധം...

ഒരു കൈയ്യബദ്ധം...

എന്നാല്‍ ആ സംഭവത്തിന് മാപ്പുചോദിച്ചുകൊണ്ടാണ് ഇപ്പോള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിലെ കമന്റുകള്‍. അന്ന് സംഭവിച്ചത് ഒരു കൈയ്യബദ്ധം ആണെന്നും അതിന് മാപ്പ് തരണം എന്നും ആണ് പലരുടേയും കമന്റിന്റെ അര്‍ത്ഥം. എന്തായാലും മലയാളം കമന്റുകളാണ് ഷറപ്പോവയുടെ ഫേസ്ബുക്ക് പേജ് നിറയുകയാണിപ്പോള്‍.

സച്ചിന്റെ വിമര്‍ശനം

സച്ചിന്റെ വിമര്‍ശനം

കര്‍ഷക സമരത്തിനെ പിന്തുണച്ച് പോപ് ഗായിക റിഹാന എത്തിയതാണ് ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അതിനെതിരെ തുടങ്ങിയ സോഷ്യല്‍ മീഡയ കാമ്പയിനില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാഗമാവുകയായിരുന്നു. അതോടെ സച്ചിനെതിരേയും പ്രതിഷേധം ഉയര്‍ന്നു.

ക്രിക്കറ്റിന്റെ ദൈവം

ക്രിക്കറ്റിന്റെ ദൈവം

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദൈവമാണെന്നാണ് വിഖ്യാത വചനം! അതിനെ ആഘോഷിച്ചിരുന്നവര്‍ പോലും അതില്‍ കുറ്റബോധം പ്രകടിപ്പിച്ച് രംഗത്ത് വരാന്‍ തുടങ്ങി. ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ഇരയായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാറുകയും ചെയ്തു.

ഇന്ത്യയുടെ കാര്യത്തില്‍

ഇന്ത്യയുടെ കാര്യത്തില്‍

ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യില്ല എന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റിന്റെ അന്ത:സത്ത. ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പൊഗണ്ട എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇപ്പോഴാണ് ഒരു ബഹുമാനം

ഇപ്പോഴാണ് ഒരു ബഹുമാനം

ഇപ്പോഴാണ് ഷറപ്പോവ ചേച്ചിയോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത്, ചേച്ചി ക്ഷമി- എന്നാണ് ഒരാളുടെ കമന്റ്. മറിയച്ചേടത്തീ, പണ്ട് ചെയ്തുപോയ ഒരു തെറ്റിന് ഇപ്പോള്‍ ക്ഷമ ചോദിക്കുന്നു. ക്ഷമിച്ചു കള എന്നാണ് മറ്റൊരു കമന്റ്.

സച്ചിന് മൊത്തം ഉഡായിപ്പാണെന്നും അയാളെ അറിഞ്ഞില്ലെങ്കിലും ഒരുകുഴപ്പവും ഇല്ലെന്ന കമന്റുകളും ഇഷ്ടംപോലെ ഉണ്ട്.

തൃശൂര്‍ക്ക് വരണേ

തൃശൂര്‍ക്ക് വരണേ

ചേച്ചീ, അന്ന് പറഞ്ഞതൊക്കെ തിരിച്ച് എടുത്തൂ ട്ട,.. മറ്റെ ദൈവം എന്ന് പറഞ്ഞ് നടന്നവന്‍ വെറും മൊയന്ത് ആണ്, ഓരോ കാര്യങ്ങള് ഉണ്ടാകുമ്പോള്‍ അല്ലേ നമ്മള് ഓരോരുത്തരെ തിരിച്ചറിയുന്നത്, ദൈവത്തിന് നട്ടെല്ലിന് പകരം റബ്ബര്‍ സ്റ്റമ്പ് ആണ്,. ചേച്ചി ക്ഷമിക്കണം,. കൊറോണ ഒക്കെ മാറിയിട്ട് ത്രിശൂര്‍ക്ക് വരണം മ്മക്ക് പൂരം ഒക്കെ കൂടി ജോളി ആയി തിരിച്ച് പോകാം- ഇങ്ങനെയാണ് മറ്റൊരു കമന്റ്.

രണ്ടായിരത്തിലധികം കമന്റുകള്‍

രണ്ടായിരത്തിലധികം കമന്റുകള്‍

2020 നവംബര്‍ 7 ന് ശേഷം മരിയ ഷറപ്പോവ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനകം തന്നെ രണ്ടായിരത്തി അഞ്ഞൂറില്‍ പകരം കമന്റുകള്‍ ആണ് ആ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതില്‍ ഭൂരിപക്ഷവും മലയാളത്തില്‍ തന്നെ!

ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്തു, സുരേന്ദ്രന് ഗുരുത്വമില്ല; കടുത്ത വിമര്‍ശനങ്ങളുമായി ബിജെപി മുന്‍ അധ്യക്ഷന്‍ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്തു, സുരേന്ദ്രന് ഗുരുത്വമില്ല; കടുത്ത വിമര്‍ശനങ്ങളുമായി ബിജെപി മുന്‍ അധ്യക്ഷന്‍

ബിജെപിയുടെ മിഷൻ കേരള; നദ്ദയുടെ വരവ് തന്ത്രങ്ങളൊരുക്കാൻ... മെഗായോഗം തൃശൂരിൽ, എ ക്ലാസ്സ് മണ്ഡലങ്ങൾക്ക് പരിഗണനബിജെപിയുടെ മിഷൻ കേരള; നദ്ദയുടെ വരവ് തന്ത്രങ്ങളൊരുക്കാൻ... മെഗായോഗം തൃശൂരിൽ, എ ക്ലാസ്സ് മണ്ഡലങ്ങൾക്ക് പരിഗണന

ഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോ

ഫാസിസത്തിനെതിരായ പോരാട്ടം അനിവാര്യം കേരളത്തിലെന്ന് കുഞ്ഞാലിക്കുട്ടിയുടെ ന്യായം... അതോ ഉപമുഖ്യമന്ത്രിയാകാനോ?ഫാസിസത്തിനെതിരായ പോരാട്ടം അനിവാര്യം കേരളത്തിലെന്ന് കുഞ്ഞാലിക്കുട്ടിയുടെ ന്യായം... അതോ ഉപമുഖ്യമന്ത്രിയാകാനോ?

English summary
Mallus seek apology from Maria Sharapova for trolling her for not knowing Sachin Tendulkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X