കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിനിടെ യുവാവ് വെടിയേറ്റ് മരിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവുമധികം ഉപയോക്താക്കളുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീമിംഗ് ഒരു ഇര കൂടി. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പകര്‍ത്തുന്നതിനും പങ്കുവെയ്ക്കുന്നതിനുമായി ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ ലൈവ് സ്ട്രീമിംഗില്‍ ചിക്കാഗോയില്‍ നിന്നുള്ള 28കാരനായ പെര്‍ക്കിന്‍സണിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണ് പങ്കുവെച്ചത്. ശനിയാഴ്ച 8.43 നായിരുന്നു സംഭവം.

ഗുണ്ടാസംഘത്തിലെ അംഗമായ പെര്‍ക്കിന്‍സിന്റെ കഴുത്തിനും തലയ്ക്കുമാണ് വെടിയേറ്റത്. സംഭവം നടന്നയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സെല്‍ഫി ക്യാമറയില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഒരു ഡസനിലധികം വെടിയുണ്ടകള്‍ പെര്‍ക്കിന്‍സണിന്റെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു. എന്നാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. യുവാവ് വെടിയേ്്റ്റ് നിലത്തേക്കുപതിച്ചതോടെ പശ്ചാലത്തിലുള്ള ശബ്ദങ്ങള്‍ മാത്രമാണ് വീഡിയോയില്‍ റെക്കോര്‍ഡ് ആയിട്ടുള്ളത്.

gun-shoot

ഗുണ്ടാസംഘവുമായുണ്ടായ തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി നോക്കുന്ന തന്റെ മകന്‍ ഇപ്പോള്‍ ഗുണ്ടാസംഘത്തിന്റെ ഭാഗമല്ലെന്ന് പിതാവ് വ്യക്തമാക്കി.

 ഇന്ത്യയില്‍ ആത്മഹത്യ തടയാന്‍ ഫേസ്ബുക്ക്; സഹായവുമായി ദീപിക പദുകോണ്‍ ഇന്ത്യയില്‍ ആത്മഹത്യ തടയാന്‍ ഫേസ്ബുക്ക്; സഹായവുമായി ദീപിക പദുകോണ്‍

ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പെര്‍ക്കിന്‍സ് മറ്റ് പ്രശ്‌നങ്ങളിലൊന്നും ഇടപെടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിനിടെ ചിക്കാഗോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പെര്‍ക്കിന്‍സ്.

 ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഇനി ടെക്സ്റ്റ് മെസേജിനെയും പിന്തുണക്കും ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഇനി ടെക്സ്റ്റ് മെസേജിനെയും പിന്തുണക്കും

മാര്‍ച്ച് 31 ന് ഇത്തരത്തില്‍ വെടിവെച്ച് മരിക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലെ പെര്‍ക്കിന്‍സിന്റെ വീഡിയോ ഇതിനകം തന്നെ അഞ്ച് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. 18,000 ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.

English summary
Man who shot dead in facebook live streaming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X