കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജൂനിയർ മാൻഡ്രേക്ക് കറങ്ങി നടപ്പുണ്ട്... തിരിച്ചേൽപിക്കരുത്, കടലിലും എറിയരുത്'... എസ് വി പ്രദീപ്

  • By Desk
Google Oneindia Malayalam News

മംഗളം ഹണി ട്രാപ്പ് വിവാദത്തില്‍ കനേഡിയന്‍ ബന്ധത്തെ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞ എസ് വി പ്രദീപിനെതിരെ സുനിത ദേവദാസ് രംഗത്തെത്തിയിരുന്നു. കാനഡയില്‍ നിന്നായിരുന്നു സുനിത മംഗളം ടിവിയുടെ സിഒഒ ആയി എത്തിയത്.

'ഡേയ് പ്രദീപേ...അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ'... ആഞ്ഞടിച്ച് സുനിത ദേവദാസ്'ഡേയ് പ്രദീപേ...അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ'... ആഞ്ഞടിച്ച് സുനിത ദേവദാസ്

രൂക്ഷമായ ഭാഷയില്‍ ആയിരുന്നു സുനിതയുടെ പ്രതികരണം. പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്ന് ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു ഇത്. പ്രദീപിന്റെ പോസ്റ്റില്‍ സുനിതയുടെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും പ്രദീപിനെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ടായിരുന്നു സുനിതയുടെ മറുപടി.

എന്തായാലും അതിനുള്ള മറുപടിയുമായി പ്രദീപ് പിന്നേയും രംഗത്ത് വന്നിട്ടുണ്ട്. ഈ പോസ്റ്റിലും പക്ഷേ സുനിത ദേവദാസിന്റെ പേര് പരാമര്‍ശിക്കുന്നില്ല. ആരാണ് ഈ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നത് മാത്രമാണ് ചോദ്യം! പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആണ്...

ജൂനിയര്‍ മാന്‍ഡ്രേക്ക്

ജൂനിയര്‍ മാന്‍ഡ്രേക്ക്

'ജൂനിയര്‍ മാന്‍ഡ്രേക്ക് കറങ്ങി നടപ്പുണ്ട്. തിരിച്ചേല്‍പിക്കരുത് പ്ലീസ്, കടലിലും എറിയരുത് പ്ലീസ്' എന്ന തലക്കെട്ടോടെയാണ് പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതില്‍ ഒരിടത്ത് പോലും സുനിത ദേവദാസിന്റെ പേര് പരാര്‍ശിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

വേണ്ടപ്പെട്ടവരുടെ ശുപാര്‍ശ

വേണ്ടപ്പെട്ടവരുടെ ശുപാര്‍ശ

"മുതലാളി"ക്ക് വളരെ വേണ്ടപ്പെട്ടവരുടെ ശുപാർശയായിരുന്നു. പാവം വിശ്വസിച്ചു പോയി. സർവ്വ ഐശ്വര്യവും സമ്മാനിക്കും എന്ന് പറഞ്ഞാണ് ചുമലിൽ വച്ചു കൊടുത്തത്. അനുഭവത്തിൻറെ വെളിച്ചത്തിൽ വച്ചടി വച്ചടി കയറ്റം ഉണ്ടാകുമെന്നും പാവത്തെ ഫലിപ്പിച്ചു. പൂമുഖത്ത് തന്നെ വയ്ക്കണമെന്ന് ഉപദേശിച്ചു.

പൂമുഖത്ത് തന്നെ വച്ചു

അഭ്യുദയകാംഷികളല്ലേ, "മുതലാളി" പൂമുഖത്ത് തന്നെ മറയുളള സുരക്ഷിത ഇരിപ്പിടമുണ്ടാക്കി വച്ചു. പിന്നെ ''ജൂനിയർ മാൻഡ്രേക്ക് കത്തിയായി കോടാലിയായി. ''ജൂനിയർ മാൻഡ്രേക്ക്" സ്വയം മുതലാളിയായി. ചോദിച്ചവരോട് ചോദിച്ചവരോട് ഒറിജിനൽ മുതലാളി ക്ഷമ ചോദിച്ചു തുടങ്ങി.."എനിക്ക് വേണ്ടി കുറച്ചു നാൾ കൂടി സഹിക്കൂ" എന്നായി പിന്നെ..പിന്നെ പിന്നെ മുതലാളി ഒളിച്ചു നടക്കാൻ തുടങ്ങി.

സൂപ്പര്‍ മുതലാളി

സൂപ്പര്‍ മുതലാളി

അവസരം മുതലാക്കി ''ജൂനിയർ മാൻഡ്രേക്ക്" സൂപ്പർ മുതലാളിയായി. തോണ്ണൂറു തികഞ്ഞില്ല മുതലാളിക്ക് അത്ഭുതാവഹമായ ആന്ദനിർവൃതി. ആന്ദകണ്ണുനീർ. നിർവൃതിയിൽ ലയിച്ച് സഹികെട്ട മുതലാളി ഉപായം തേടി, രഹസ്യമായും പരസ്യമായും. ""ജൂനിയർ മാൻഡ്രേക്ക് ഈ വീടിന്റെ ഐശ്വര്യം"" എന്ന് ബോർഡ് വയ്ക്കാൻ ഉപദേശിച്ചത് മറ്റാരുമല്ല,,,,,"""................."""

യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയൂ

യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയൂ

അതെ, അതേ ജൂനിയർ മാൻഡ്രേക്ക്'' ഇപ്പോൾ കറങ്ങി നടപ്പുണ്ട്...ദയവായി തിരിച്ചേൽപ്പിക്കരുത് പ്ലീസ്,,കടലിലും എറിയരുത് പ്ലീസ്.. സൂക്ഷിക്കൂ പൂമുഖത്ത് തന്നെ...
ഒരു രഹസ്യം... പരമാവധി മൂന്ന് മാസം, അത്രയും ആയാൽ പിന്നെ വെച്ചുതാമസിപ്പിക്കരുത്. ഉടൻ അഭ്യുദയകാംഷികളെ കണ്ടെത്തണേ....
എന്നാലേ അവർ നിങ്ങളിലെ യഥാർത്ഥ 'ശത്രു' വിനെ വേഗം തിരിച്ചറിയൂ... മുതലാളിയെപ്പോലെ....- പ്രദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

പ്രദീപിന്റെ പോസ്റ്റ്

ഇതാണ് എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Mangalam Honey Trap controversy: SV Pradeep's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X