കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ പ്ലസിനെ തകര്‍ക്കാന്‍ വലവിരിച്ചത് ഫേസ്ബുക്കോ?

  • By Jisha
Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഫേസ്ബുക്ക് ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസിനെ തകര്‍ക്കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ആഹ്വാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലെ മുന്‍ജീവനക്കാരനായിരുന്ന ആഅന്റോണിയ ഗ്രാഷ്യ മാര്‍ട്ടിനെസാണ്് തന്റെ പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

2011ല്‍ ഗൂഗിള്‍ പ്ലസ് പുറത്തിറക്കുമ്പോള്‍ ഗൂഗിള്‍ പ്ലസിനെ തങ്ങളുടെ ശത്രുവായി സക്കര്‍ബര്‍ഗ്ഗ് പ്രഖ്യാപിച്ചു. ചാവോസ് മങ്കീസ്: ഒബ്‌സീന്‍ ഫോര്‍ച്യൂണ്‍ ആന്‍ഡ് റാന്‍ഡം ഫെയില്യര്‍ ഇന്‍ സിലിക്കണ്‍ വാലി എന്ന പുസ്തകത്തിലാണ് സക്കര്‍ബര്‍ഗ്ഗിന്റെ തിളങ്ങുന്ന സക്കര്‍ബര്‍ഗ്ഗിയന്‍ സാമ്രാജ്യത്തെക്കുറിച്ചുള്ളനിര്‍ണ്ണായക വെളിപ്പെടുത്തലുള്ളത്. ഗൂഗിള്‍ പ്ലസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഗൂഗിള്‍ പ്ലസിനെ തകര്‍ക്കുന്നതല്ലാതെ മറ്റൊന്നിനെക്കുറിച്ചും സക്കര്‍ബര്‍ഗ്ഗ് ചിന്തിച്ചിരുന്നില്ലെന്നും ഇതിന്റെ ഫലമാണ് ഗൂഗിള്‍ പ്ലസിനെ തുടക്കത്തിലേ തകര്‍ത്തതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

zuckerbarg

ഫേസ്ബുക്ക് ടെക് രംഗത്തെ ഭീമനായ ഗൂഗിളിനെതിരെ ഒരു മത്സരത്തിന് തുടക്കമിടുകയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഗൂഗിള്‍ അവതരിപ്പിച്ച സോഷ്യല്‍ മീഡിയകളില്‍ നാഴികക്കല്ലായേക്കാവുന്ന ഗൂഗിള്‍ പ്ലസിനെ തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായിരുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് നടത്തിയിരുന്നതെന്ന വെളിപ്പെടുത്തലാണ് ടെക് ലോകത്തെ ഞെട്ടിച്ചിട്ടുള്ളത്. ഗൂഗിള്‍ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഗൂഗിള്‍ പ്ലസിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ആണെന്ന കാര്യം ഇതുവരെ ആരും വെളിപ്പെടുത്തിയിരുന്നില്ല. ഫേസ്ബുക്ക് ക്യാമ്പസിനുള്ളില്‍ ഗൂഗിളിന്റെ പ്ലസിന്റെ ആരംഭം ബോംബിട്ട അവസ്ഥയാണ് ഉണ്ടാക്കിയത്. ഗൂഗിള്‍ പ്ലസിന്റെ വരവിനെ 1962ല്‍ ക്യൂബയില്‍ അമേരിക്കക്കെതിരെ സോവിയറ്റ് യൂണിയന്‍ ബോംബിട്ടതിനോടാണ് സക്കര്‍ബര്‍ഗ്ഗ് വിശേഷിപ്പിച്ചത്. ഡൗണ്‍ലോക്ക് എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ അവസ്ഥ ഫേസ്ബുക്ക് ക്യാമ്പസിനുള്ളില്‍ അടിയന്തരാവസ്ഥയക്ക് തുല്യമായ സാഹചര്യത്തിലെത്തിച്ചുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

ഗൂഗിള്‍ പ്ലസ് ആരംഭിച്ച നിമിഷം മുതല്‍ തന്നെ ഗൂഗിളുമായി സക്കര്‍ബര്‍ഗ്ഗ് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു, ഗൂഗിള്‍ പ്ലസിനെ തകര്‍ക്കുന്നതിനായി ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനായി ഓര്‍മ്മിപ്പിക്കാന്‍ ഫേസ്ബുക്ക് ക്യാമ്പസ്സിനുള്ളില്‍ പലയിടത്തും നോട്ടീസുകള്‍ പതിച്ചിരുന്നുവെന്നും പുസ്തകങ്ങള്‍ വെളിപ്പെടുത്തുന്നു. ഫേസ്ബുക്കിനെ തങ്ങളുടെ എതിരാളിയായോ, വെല്ലുവിളിയായോ കണക്കാക്കാതിരുന്ന ഗൂഗിള്‍ ഇന്റര്‍നെറ്റിലെ അതികായകത്വം ഗൂഗിള്‍ പ്ലസിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തിളങ്ങാന്‍ കഴിയുമെന്നും വിശ്വസിച്ചിരുന്നു. ഗൂഗിള്‍ പ്ലസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു. ഗൂഗിള്‍ പ്ലസില്‍ പരസ്യങ്ങളില്ല എന്നതും കൂടുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ പ്ലസിലേക്കെത്തിച്ചു. ഇത് സക്കര്‍ബര്‍ഗ്ഗിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഇതിനായി ആഴ്ചയില്‍ ഏഴ് ദിവസം പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് ഫേസ്ബുക്ക് ക്യാമ്പസ്സിന്റെ പ്രവര്‍ത്തന രീതി മാറ്റുകയും ചെറിയ ഒരിളവ് നല്‍കി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ക്യാമ്പസിനുള്ളില്‍ പ്രവേശനം നല്‍കി കൂടുതല്‍ സമയം അവരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ സക്കര്‍ബര്‍ഗ്ഗ് ആരംഭിച്ചിരുന്നുവെന്നും മാര്‍ട്ടിനെസ് സാക്ഷ്യപ്പെടുത്തുന്നു. വാരാന്ത്യങ്ങളില്‍ കുറച്ചുസമയത്തേക്ക് കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ കാണാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു അതുവഴി സക്കര്‍ബര്‍ഗ്ഗ് ചെയ്തിരുന്നത്. ഗൂഗിള്‍ പ്ലസ് ആരംഭിക്കുന്ന ദിവസം പോള്‍ ആഡംസ് എന്ന പ്രൊഡക്ട്‌സ് മാനേജര്‍ സക്കര്‍ബര്‍ഗ്ഗിനൊപ്പമുണ്ടായിരുന്നു. ഗൂഗിള്‍ പ്ലസിന്റെ പ്രൊഡക്ട് മാനേജരായിരുന്നു നേരത്തെ ആഡംസ്. എന്നാല്‍ ഗൂഗിള്‍ പ്ലസിനെതിരെ സക്കര്‍ബര്‍ഗ്ഗ് പ്രഖ്യാപിച്ച യുദ്ധം പിന്നീട് ഫലം കണ്ടുവെന്നും ഗ്രാഷ്യ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Mark Zuckerberg on a mission to destroy Google plus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X