• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഥുര സംഘര്‍ഷം: ട്വീറ്റ് ആഘോഷിച്ചതില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ഹേമ മാലിനി

  • By Jisha

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഘര്‍ഷമുണ്ടായതിനിടെ ഷൂട്ടിംഗ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതിനെ വിമര്‍ശിച്ച് മാധ്യമങ്ങള്‍ക്കെതിരെ ബിജെപി എംപി ഹേമമാലിനി. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നാണ് എംപിയുടെ ആരോപണം. ക്രമസമാധാന ചുമതല പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. താന്‍ തന്റെ ജോലികള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് തന്നെ ലക്ഷ്യംവയ്ക്കുന്നതെന്നുമായിരുന്നു ഹേമ മാലിനി ഉന്നയിച്ച ചോദ്യം. ഇന്ന് ട്വിറ്ററിലാണ് ഇന്ത്യയിലെ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് താരം രംഗത്തെത്തിയത്.

അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എസ്പിമാരുള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെടുകയും 40തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വാധീന്‍ ഭാരത് സുഭാഷ് സേന പ്രവര്‍ത്തകര്‍ പൊലീസിനെതിരെ നിറയൊഴിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനിടെ മഥുര മണ്ഡലത്തിലെ എംപിയായ ഹേമ മാലിനി ഷൂട്ടിംനിടെയെടുത്ത ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് പുതിയ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചത് വിവാദത്തിനിടയാക്കിയിരുന്നു. യുപിയിലെ മഥ് ദ്വീപില്‍ നടക്കുന്ന പുതിയ ചിത്രം എക് തി റാണിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ചിത്രം നേരത്തെ തന്നെ റിലീസ് ചെയ്യാനാവുമെന്ന വാചകത്തോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്.

സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുകയും മാധ്യങ്ങള്‍ അതേറ്റെടുക്കുകയും ചെയ്തതോടെ ഹേമ മാലിനി ട്വിറ്ററിലെ ചിത്രങ്ങള്‍ നീക്കം ചെയ്ത് മഥുര സംഘര്‍ഷത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ട് മറ്റൊരു പോസ്റ്റിടുകയും ചെയ്തു. പാര്‍ലമെന്റ് അംഗത്തിന്റെ ചുമതല പൊലീസിനെ നിയന്ത്രിക്കലോ കയ്യേറ്റക്കാരെ കുടിയിറക്കലോ അല്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹേമ മാലിനി തന്റെ ജോലി വികസനമാണന്നും അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. കാര്യമറിയാതെ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മഥുരയിലേക്ക് വരാമെന്നും അതിന് ശേഷം തനിക്കുമേല്‍ കുറ്റം ചുമത്താമെന്നും ഹേമ മാലിനി പറയുന്നു.

തന്റെ കൂടുംബത്തെപ്പോലും കാണാതെ നിരവധി ദിവസങ്ങള്‍ മഥുരയുടെ വികസനത്തിനായി താന്‍ മാറ്റിവെക്കാറുണ്ടെന്നും 67കാരിയായ ഹേമ മാലിനി ചൂണ്ടിക്കാണിക്കുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണാനെത്തിയ എംപി പരിക്കേറ്റ സേനാംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുമെന്നും വാഗ്ദാനം ചെയ്തു.

English summary
Mathura violence: Now, Hema Malini slams media in celebrating tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X