കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെയാണ് ഗണപതിക്ക് ആനയുടെ തല കിട്ടിയത്? വായിക്കാം, ഗണപതിയുടെ വിശേഷങ്ങൾ!!

  • By Desk
Google Oneindia Malayalam News

ശിവപത്നിയായ പാർവ്വതീദേവി ഒരിയ്ക്കൽ 'ആര്‌ വന്നാലും അകത്തേയ്ക്ക് കടത്തിവിടരുത്' എന്ന് ചട്ടം കെട്ടി നന്ദികേശനെ കാവൽ നിർത്തി കുളിയ്ക്കാൻ പോയി. എന്നാൽ പരമശിവൻ വന്നപ്പോൾ പരമശിവന്റെ പരമഭക്തനായ നന്ദികേശന്‌ തന്റെ സ്വാമിയെ തടുക്കാനായില്ല. ഇതിൽ കുപിതയായ പാർവ്വതീദേവി, തനിയ്ക്ക് സ്വന്തമായി ഒരു മകനെ വേണമെന്ന് തീരുമാനിക്കുകയും തന്റെ ശരീരലേപനത്തിൽ നിന്നും ഒരു പുത്രനെ സൃഷ്ടിക്കുകയും ചെയ്തു. വിനായകൻ എന്നായിരുന്നു ആ മകന്‌ ദേവി നല്കിയ നാമം. ആരെയും കടത്തിവിടരുതെന്ന നിർദ്ദേശം നല്കി അവനെ കാവൽ നിർത്തി ദേവി പ്രവൃത്തികളിലേർപ്പെട്ട സമയം പരമശിവൻ വന്നു.

<strong>എന്താണ് വിനായക ചതുര്‍ത്ഥി? 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ എന്തിന്??</strong>എന്താണ് വിനായക ചതുര്‍ത്ഥി? 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ എന്തിന്??

വിനായകൻ ഒരു കാരണവശാലും അദ്ദേഹത്തെ അകത്തേയ്ക്ക് കടത്തിവിട്ടില്ല. ദേവിയുടെ പതിയാണ്‌ എന്ന് ആവർത്തിച്ചിട്ടും അമ്മയുടെ അനുവാദമില്ലാതെ ആരെയും കടത്തിവിടുകയില്ല എന്ന് ബാലനും ശഠിച്ചു. വാക്കുതർക്കം ഒടുവിൽ യുദ്ധത്തിലെത്തി. സകലമാന ദേവന്മാരും ഒരുവശത്തും വിനായകൻ എന്ന പാർവ്വതീ പുത്രൻ മറുവശത്തും ഘോരയുദ്ധം. നേരിട്ട് അവനെ വധിക്കുവാനാവില്ല എന്ന് മനസിലായ പരമശിവൻ അവന്റെ ശിരസ് ചതിയിലൂടെ, വിനായകന്റെ ശ്രദ്ധ മറ്റൊരു ദേവന്‌ നേരെ തിരിഞ്ഞ സമയം പുറക് വശത്ത് നിന്ന് ശൂലത്താൽ ഖണ്ഡിച്ചു. ഇതറിഞ്ഞ പാർവ്വതീദേവി പരമ കോപിഷ്ഠയാകുകയും സർവ്വ സംഹാരമൂർത്തയാകുകയും ചെയ്തു.

ഗണപതിക്ക് വേറെ തല കിട്ടിയ കഥ

ഗണപതിക്ക് വേറെ തല കിട്ടിയ കഥ

ഒരുപാട് അനുനയശ്രമങ്ങൾക്കൊടുവിൽ, ശിരസ്സറ്റ വിനായകശരീരത്തിൽ മറ്റൊരു ശിരസ്സ് വെച്ചു പിടിപ്പിക്കാം എന്ന സമവായത്തിൽ ദേവന്മാർ എത്തിച്ചേർന്നു. പരമശിവന്റെ അഗാധ ഭക്തനായ ഗജാസുരന്റെ ‘സദാസമയം ദേവന്‌ പ്രിയമുള്ളവനായിരിക്കണം' എന്ന ആഗ്രഹപ്രകാരവും സമ്മതത്തോടെയും അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചെടുത്ത് വിനായകന്റെ ശരീരത്തിൽ യോജിപ്പിച്ചു. അതിന്‌ ശേഷമാണ്‌ വിനായകന്‌ ഗജാനനൻ എന്ന നാമമുണ്ടായത്. കൂടാതെ, പാർവ്വതീദേവിയുടെ വ്യവസ്ഥ പ്രകാരം ഭൂതഗണങ്ങളുടെ നായകനും പ്രഥമ പൂജനീയനുമായി ദേവഗണങ്ങളൊട്ടാകെ ചേർന്ന് വിനായകനെ അവരോധിച്ചു.

ഗണപതിവിഗ്രഹങ്ങൾ തിരഞ്ഞെടുക്കുമ്പോൾ...

ഗണപതിവിഗ്രഹങ്ങൾ തിരഞ്ഞെടുക്കുമ്പോൾ...

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങൾ രണ്ടു തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേയ്ക്കുംവലത് വശത്തേയ്ക്കും തിരിഞ്ഞിരിക്കുന്ന വിഗ്രഹങ്ങൾ. രണ്ടും തമ്മിലുള്ള വ്യതാസങ്ങളെന്താണ്‌? തുമ്പിക്കയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂർത്തിയെ ദക്ഷിണാമൂർത്തി അഥവാ ദക്ഷിണാഭിമൂർത്തി എന്ന് പറയുന്നു. ദക്ഷിണമെന്നാൽ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശ യമലോകത്തെ സൂചിപ്പിക്കുന്നു. എന്നാൽ, വലതുഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവൻ ശക്തിശാലിയായിരിക്കും.

അതേപോലെ, സൂര്യനാഡി പ്രവർത്തനക്ഷമമായിട്ടുള്ളവൻ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാൽ, വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈയുള്ള ഗണപതി ശക്തിയുള്ളതാണ്‌. തെക്ക് ദിശയിലുള്ള യമലോകത്തിൽ പാപപുണ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനാൽ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കർമകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ്‌ ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

ഗണപതിയുടെ പേരിനും രൂപത്തിനും പിന്നിൽ

ഗണപതിയുടെ പേരിനും രൂപത്തിനും പിന്നിൽ

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേയ്ക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്ന് പറയുന്നു. വാമം എന്നാൽ ഇടത് ഭാഗം അഥവാ ഉത്തരദിശ. ഇടത് ഭാഗത്തുള്ള ചന്ദ്രനാഡി ശീതളിമ പകരുന്നു. മാത്രമല്ല, ഉത്തരദിശ ആധ്യാത്മിക ഉന്നതിയ്ക്ക് അനുയോജ്യവും ആനന്ദദായകവുമാണ്‌. അതിനാൽ, വീടുകളിൽ സർവ്വ സാധാരണമായി വാമമുഖി ഗണപതിയെയാണ്‌ കൂടുതലായും പൂജിക്കുന്നത്. അതാണുത്തമവും.

ഗണപതി എന്ന് കേൾക്കാത്തവരുണ്ടാവില്ല. ആ രൂപം അറിയാത്തവരും. എന്നാൽ ആ പേരിനും ആ രൂപത്തിനും പിന്നിലെ അർത്ഥവും ആശയവും എന്താണെന്നറിയാമോ? ‘ഗണ' എന്നാൽ ‘പവിത്രകം'. ആതായത് ചൈതന്യത്തിന്റെ കണങ്ങൾ എന്നാണ്‌. ‘പതി' എന്നാൽ ‘സ്വാമി'. അതായത്, കാത്തുരക്ഷിക്കുന്നവൻ. ചുരുക്കത്തിൽ, ഗണപതി എന്നാൽ ‘ചൈതന്യങ്ങളുടെ കണങ്ങൾ കാത്തു രക്ഷിക്കുന്നവൻ' എന്നാണർത്ഥം. ഗണപതി ഭഗവാനെ വക്രതുണ്ഡൻ, വിനായകൻ, ഏകദന്തൻ എന്നൊക്കെയും വിളിക്കാറുണ്ട്. അവയുടെ അർത്ഥമെന്താണ്‌?

വക്രതുണ്ഡൻ, ലംബോധരൻ, വിനായകൻ

വക്രതുണ്ഡൻ, ലംബോധരൻ, വിനായകൻ

വക്രതുണ്ഡൻ എന്ന വാക്കിന്റെ അക്ഷരാർത്ഥം വളഞ്ഞ തുമ്പിക്കൈ ഉള്ളവൻ എന്നാണ്‌. അതിന്റെ യഥാർത്ഥ അർത്ഥം വളഞ്ഞ അതായത് തെറ്റായ മാർഗത്തിലൂടെ ജീവിക്കുന്നവരെ ശിക്ഷിച്ച് നേരായ മാർഗത്തിലേയ്ക്ക് കൊണ്ടുവരുന്നവൻ എന്നാണ്‌. ഒരു കൊമ്പ് പൂർണ്ണവും മറ്റേത് മുറിഞ്ഞതുമായതിനാലാൺ! ഏകദന്തൻ എന്ന് വിളിക്കുന്നത്. അത് വാച്യാർത്ഥം. ആന്തരീകാർത്ഥം നോക്കുകയാണെങ്കിൽ, ഏകം അഥവാ ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു.

ദന്തൻ എന്നാൽ കാണിച്ചുകൊടുക്കുക എന്നർത്ഥം. അതായത്, ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കുന്നവൻ എന്നർത്ഥം. വിനായകൻ എന്നാൽ നായകന്മാരുടെ അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവൻ എന്നാണർത്ഥം. ലംബമായ അതായത് വലുതായ ഉദരം (വയറ്‌) ഉള്ളവനെയാണ്‌ ലംബോധരൻ എന്ന് വാച്യാർത്ഥത്തിൽ വിളിക്കുന്നത്. എന്നാൽ ഇതിന്റെ ആന്തരീകാർത്ഥം സർവചരാചരങ്ങളുടെയും വാസസ്ഥലം എന്നാണ്‌. എന്ന് വെച്ചാൽ, സർവചരാചരങ്ങളും ഗണപതിയിൽ വസിക്കുന്നു.

വിഘ്നേശ്വരനായ ഗണപതി

വിഘ്നേശ്വരനായ ഗണപതി

ഏതൊരു ശുഭകാര്യങ്ങളും ആരംഭിക്കുന്നതിനു മുൻപ് ഗണപതി ഭഗവാനെ സ്തുതിക്കുന്നു. അതെന്തിനാണ്‌? മനുഷ്യർ സംസാരിക്കുന്ന ഭാഷ നാദ ഭാഷയാണ്‌. എന്നാൽ ദേവീദേവന്മാരുടേത് പ്രകാശഭാഷയും. മനുഷ്യർ സംസാരിക്കുന്ന നാദഭാഷ ഗണപതിയ്ക്ക് മനസിലാക്കാൻ കഴിയുന്നതിനാൽ, ഗണപതി വേഗം പ്രസന്നനാകുന്നു. നാദഭാഷയെ പ്രകാശഭാഷയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവ് ഗണപതിയ്ക്കുണ്ട്. അതിനാൽ മനുഷ്യൻ നാദഭാഷയിൽ സ്തുതിക്കുമ്പോൾ/പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനകൾ പ്രകാശഭാഷയിലേയ്ക്ക് രൂപാന്തരപ്പെടുത്തി മറ്റ് ദേവീ ദേവന്മാരിലേയ്ക്കെത്തിക്കുവാൻ ഗണപതി സഹായിക്കുന്നു. അതുകൊണ്ടാണ്‌ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുൻപ് ഗണപതി ഭഗവാനെ സ്തുതിയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.

മൂഷികവാഹനനും മൂഷികനും

മൂഷികവാഹനനും മൂഷികനും

മൂഷികൻ ഗണപതിയുടെ വാഹനമാണ്‌. വാഹനം എന്ന വാക്ക് സംസ്കൃതത്തിലെ വൃ - വഹ് എന്നതിൽ നിന്നാണുണ്ടായത്. ഇതിന്റെ അർത്ഥം വഹിച്ചു കൊണ്ടുപോകുക എന്നാണ്‌. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്‌. അതായത് ഗണപതിയുടെ കാര്യങ്ങൾക്കായി ആവശ്യമായ ശക്തി മൂഷികനിലാണ്‌ ഉള്ളത്. മൂഷികൻ രജോഗുണത്തെ സൂചിപ്പിക്കുന്നു. ആയതിനാൽ, രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ്‌ എന്ന് സാരം.

ഗണപതിവിഗ്രഹങ്ങൾ തിരഞ്ഞെടുക്കുമ്പോൾ...

ഗണപതിവിഗ്രഹങ്ങൾ തിരഞ്ഞെടുക്കുമ്പോൾ...

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങൾ രണ്ടു തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേയ്ക്കുംവലത് വശത്തേയ്ക്കും തിരിഞ്ഞിരിക്കുന്ന വിഗ്രഹങ്ങൾ. രണ്ടും തമ്മിലുള്ള വ്യതാസങ്ങളെന്താണ്‌? തുമ്പിക്കയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂർത്തിയെ ദക്ഷിണാമൂർത്തി അഥവാ ദക്ഷിണാഭിമൂർത്തി എന്ന് പറയുന്നു. ദക്ഷിണമെന്നാൽ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശ യമലോകത്തെ സൂചിപ്പിക്കുന്നു. എന്നാൽ, വലതുഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവൻ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവർത്തനക്ഷമമായിട്ടുള്ളവൻ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാൽ, വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈയുള്ള ഗണപതി ശക്തിയുള്ളതാണ്‌.

വീടുകളിലേക്ക് വാമമുഖി ഗണപതി

വീടുകളിലേക്ക് വാമമുഖി ഗണപതി

തെക്ക് ദിശയിലുള്ള യമലോകത്തിൽ പാപപുണ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനാൽ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കർമകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ്‌ ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്. തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേയ്ക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്ന് പറയുന്നു. വാമം എന്നാൽ ഇടത് ഭാഗം അഥവാ ഉത്തരദിശ. ഇടത് ഭാഗത്തുള്ള ചന്ദ്രനാഡി ശീതളിമ പകരുന്നു. മാത്രമല്ല, ഉത്തരദിശ ആധ്യാത്മിക ഉന്നതിയ്ക്ക് അനുയോജ്യവും ആനന്ദദായകവുമാണ്‌. അതിനാൽ, വീടുകളിൽ സർവ്വ സാധാരണമായി വാമമുഖി ഗണപതിയെയാണ്‌ കൂടുതലായും പൂജിക്കുന്നത്. അതാണുത്തമവും.

English summary
Meaning of different postures of Lord Ganesha and importance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X