കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.. പെണ്ണുങ്ങൾ തുറന്നടിക്കുന്നു.. റിമ കല്ലിങ്കൽ, സജിത മഠത്തിൽ, ഷാഹിന

Google Oneindia Malayalam News

ഇത് തുറന്ന് പറച്ചിലുകളുടെ കാലം. വാക്ക് കൊണ്ടും നോക്ക് കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെടുന്ന പെണ്ണ് അത്തരം തുറന്ന് പറച്ചിലകളെ ഭയപ്പെട്ടിരുന്നത് പഴങ്കഥ. വലിയൊരു മാറ്റത്തിന് തുടക്കമിടുകയാണ് സോഷ്യല്‍ മീഡിയ. താനും ആക്രമിക്കപ്പെട്ട പെണ്ണാണ് എന്ന് വിളിച്ചുപറയലുകളാല്‍ മുഖരിതമായിരിക്കുന്നു ഫേസ്ബുക്ക്. തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ ആണ് മീടൂ എന്ന ഹാഷ്ടാഗിലൂടെ പെണ്ണുങ്ങള്‍ അടയാളപ്പെടുത്തുന്നത്.

ദിലീപിന് ഒപ്പമുള്ളവർ നടിയുടെ ശത്രുക്കളോ?? ദിലീപ് സംശുദ്ധൻ, ക്രിമിനൽ പശ്ചാത്തലമില്ല.. കട്ട സപ്പോർട്ട്ദിലീപിന് ഒപ്പമുള്ളവർ നടിയുടെ ശത്രുക്കളോ?? ദിലീപ് സംശുദ്ധൻ, ക്രിമിനൽ പശ്ചാത്തലമില്ല.. കട്ട സപ്പോർട്ട്

ജനപ്രിയനെ തേടി ആലുവയിലെ വീട്ടിൽ അപ്രതീക്ഷിത അതിഥി.. ശിക്ഷിക്കും മുൻപേ ദിലീപിനെ വേട്ടയാടുന്നവർ കാണൂ..ജനപ്രിയനെ തേടി ആലുവയിലെ വീട്ടിൽ അപ്രതീക്ഷിത അതിഥി.. ശിക്ഷിക്കും മുൻപേ ദിലീപിനെ വേട്ടയാടുന്നവർ കാണൂ..

തിരുത്തൽ തുടങ്ങുന്നു

തിരുത്തൽ തുടങ്ങുന്നു

ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ പീഡിപ്പിക്കപ്പെട്ട പെണ്ണിന് പേരോ മുഖമോ അടയാളങ്ങളോ ഇല്ലായിരുന്നു. ഇരയാക്കപ്പെട്ട പെണ്ണിന് മുഖമില്ലാതാവുകയും ആക്രമിച്ച പുരുഷന്‍ നിവര്‍ന്ന് നടക്കുകയും ചെയ്യുന്ന വിരോധാഭാസം. വലിയൊരു തിരുത്തല്‍ പ്രകൃയയ്ക്കാണ് സോഷ്യല്‍ മീഡിയ തുടക്കം കുറിച്ചിരിക്കുന്നത്.

നടി കാണിച്ച ചങ്കുറപ്പ്

നടി കാണിച്ച ചങ്കുറപ്പ്

പ്രമുഖ നടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ അവര്‍ കരുതിയത് സംഭവം ഒരിക്കലും പുറത്ത് ആവില്ലെന്നും അപമാനം ഭയന്ന് നടി തനിക്ക് സംഭവിച്ചത് മറച്ച് വെയ്ക്കുമെന്നുമായിരുന്നു. എന്നാല്‍ ആ സ്ത്രീ തന്റേടത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം കാണിച്ചു.

ഉറക്കെ ചോദ്യങ്ങൾ

ഉറക്കെ ചോദ്യങ്ങൾ

പിന്നാലെ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി നടികള്‍ രംഗത്ത് വന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി കൂട്ടായ്മ പോലും രൂപീകരിക്കപ്പെട്ടു. ശബ്ദമില്ലെന്ന് കരുതിയ ഒരു വിഭാഗം ഉറക്കെ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങി.

ഞാനും പീഡിപ്പിക്കപ്പെട്ടു

ഞാനും പീഡിപ്പിക്കപ്പെട്ടു

ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് മീടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍. ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മീടൂ വിന്റെ തുടക്കം. പിന്നീടത് ലോകം ഏറ്റെടുത്തു. കേരളത്തിലെ പെണ്ണുങ്ങള്‍.

ഭീകരമാണ് ഈ എണ്ണം

ഏത് രാജ്യത്താകട്ടെ, ഏത് പ്രായത്തിലാകട്ടെ സ്ത്രീകള്‍ എത്രത്തോളം ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് മീടു ഹാഷ്ടാഗ് ക്യാംപെയ്‌ന് ഉള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നത് അനുവാദത്തോടെ അല്ലാത്ത ഒരു സ്പര്‍ശം പോലുമാണ് എന്നത് ഈ ക്യാംപെയ്ന്‍ ഓര്‍മ്മിപ്പിക്കുന്നു.

പീഡനം പെണ്ണിന് മാത്രമല്ല

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. പലരും കുട്ടിക്കാലത്ത്, ലൈംഗികത എന്താണ് എന്ന് തിരിച്ചറിയാത്ത പ്രായത്തില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. മീടൂ ക്യാപെയ്‌ന് ലഭിക്കുന്ന പ്രതികരണം ഭീകരമാണ്. എത്രമേല്‍ ആഴത്തിലാണ് ഈ പ്രശ്‌നം വേരൂന്നി കിടക്കുന്നത് എന്നത് ഭീതിപ്പെടുത്തുന്നതാണ്.

സെലിബ്രിറ്റികൾ അടക്കം

സെലിബ്രിറ്റികൾ അടക്കം

ഹോളിവുഡ് നടി അലീസോ മിലാനോ തുടങ്ങിവെച്ച മീടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍ കേരളത്തില്‍ റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ഷാഹിന നഫീസ അടക്കമുള്ളവര്‍ ഏറ്റെടുത്തു. സാധാരണക്കാരും പ്രമുഖരും അടക്കം ആണ്‍-പെണ്‍ ഭേദമില്ലാതെ ഫേസ്ബുക്കില്‍ തുറന്ന് പറച്ചിലുകളുടെ ശബ്ദമുയരുകയാണ്.

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മീടൂ ക്യാംപെയ്ൻ

English summary
Me Too hashtag campaign trending in social media against sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X