കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിങ്ക്ഡ്ഇന്‍ ഇനി മൈക്രോസോഫ്റ്റിന്റെ കയ്യില്‍; പേരില്‍ മാറ്റമില്ല

  • By Jisha
Google Oneindia Malayalam News

കാലിഫോര്‍ണിയ: പ്രമുഖ പ്രൊഫഷണല്‍ സോഷ്യല്‍നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം. 433 മില്യണ്‍ ഉപയോക്താക്കളുള്ള ലിങ്ക്ഡ് ഇന്‍ 26.2 (ഏകദേശം 1.74 ലക്ഷം കോടി) ബില്യണ്‍ ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നത്. ചരിത്രത്തില്‍ കൈമാറ്റക്കരാറാണ് ഇരുകമ്പനികളും ഒപ്പുവച്ചിട്ടുള്ളത്. ഈ വാര്‍ത്ത നദെല്ല ഇതിനകം തന്നെ സ്ഥിരീകരിച്ച സത്യ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ലിങ്ക്ഡ് ഇന്നിന്റെ സിഇഒ സ്ഥാനത്ത് ജെഫ് വെയ്‌നര്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി.

എന്നാല്‍ മൈക്രോസോഫ്റ്റിന്് ലിങ്ക്ഡ് ഇന്നിനെ സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മൈക്രോസോഫ്റ്റിന് 725 മില്യണ്‍ ഡോളര്‍ ടെര്‍മിനേഷന്‍ ഫീസായി നല്‍കണം. തുക കൈമാറുന്നതിനെക്കുറിച്ച് രണ്ട് കമ്പനികളുടെ ബോര്‍ഡുകളും ഇതിനകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. മൈക്രോസോഫ്റ്റിനെ പുനഃരൂജ്ജീവിപ്പിക്കാനുള്ള ചീഫ് എക്‌സിക്യൂട്ടീവ് സത്യ നദെല്ലയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി. ലിങ്ക്ഡ് ഇന്‍ ഏറ്റെടുക്കാനുള്ള തീരുമാനം ലിങ്ക്ഡ് ഇന്നിനെപ്പോലെ മൈക്രോസോഫ്റ്റിനും കൂടുതല്‍ സാധ്യതകള്‍ സമ്മാനിക്കുമെന്നാണ് നദെല്ലയുടെ കണക്കുകൂട്ടല്‍. ലിങ്ക്ഡ് ഇന്നിന്റെ ഓഹരി ഉടമകളുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഈ വര്‍ഷം തന്നെ കരാര്‍ പ്രകാരം ഇടപാട് പൂര്‍ത്തിയാക്കുമന്നൊണ് ഇരു കമ്പനികളുടേയും പ്രതീക്ഷ. ബ്രാന്‍ഡില്‍ മാറ്റങ്ങളൊന്നും കൊണ്ടുവരില്ലെങ്കിലും മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രൊസസ് വിഭാഗത്തില്‍ ചേര്‍ന്നായിരിക്കും ലിങ്ക്ഡ് ഇന്നിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.

microsoft

ലോകത്തിലെ പ്രൊഫഷണലുകളെ ബന്ധിപ്പിച്ചു കൊണ്ട് വലിയ ബിസിനസ് ലോകം പടുത്തയര്‍ത്താന്‍ ലിങ്ക്ഡ് ഇന്‍ ടീമിനു കഴിഞ്ഞിരുന്നുവെന്നും, ഇനി മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വളര്‍ച്ചയുടെ ആക്കം വര്‍ധിപ്പിക്കാനും അതുവഴി ലോകത്തുള്ള എല്ലാവരെയും പ്രസ്ഥാനങ്ങളെയും ശാക്തീകരിക്കാനും സാധിക്കുമെന്നും നദെല്ല പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങളിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി 2012ല്‍ 1.2 ബില്യണ്‍ ഡോളറിന് മൈക്രോസോഫ്റ്റ് യാമ്മറിനെ സ്വന്തമാക്കിയിരുന്നു. സോഫ്റ്റ് വെയറിന് പുറമേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് ചുവടുറപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള്‍ക്കാണ് ടെക് ലോകം സാക്ഷിയാവുന്നത്. മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ് ലിങ്ക്ഡ് ഇന്‍.

English summary
Microsoft to buy LinkedIn for $26.2B in cash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X