• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവൻ വന്നു! അവൻ ശക്തനാണ്! അവന് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതേയായില്ല! അംഗണവാടി പിള്ളേർക്കും നോ രക്ഷ!

ബിജെപിയിലേക്ക് അതി ശക്തനായ ഒരാള്‍ വരും എന്നായിരുന്നു ഒരിക്കല്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. മോഹന്‍ലാല്‍ നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം ആയിരുന്നു ഇങ്ങനെ ഒന്ന് പറഞ്ഞത് എന്നതുകൊണ്ട് പലരും പല പ്രതീക്ഷകളില്‍ ആയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഒരാളുടെ അപ്രതീക്ഷിത പങ്കാളിത്തം കണ്ടപ്പോള്‍ പലര്‍ക്കും ചിരിയാണ് വന്നത്. സിപിഎം നേതാവിന്റെ കൊച്ചുമകനായ, പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു അത്.

ഇതോടെ പിന്നേയും സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ കഷ്ടകാലം തുടങ്ങി. അംഗണവാടിയിലെ കുഞ്ഞാവയെ വരെ ബിജെപിയില്‍ ചേര്‍ക്കും എന്നാണ് പരിഹാസം. എന്തായാലും ഇത്തവണ ശ്രീധരന്‍ പിള്ളയ്ക്കാണ് പൊങ്കാലകള്‍ ഏറ്റുവാങ്ങാനുള്ള യോഗം!!!

വെറും സാമ്പിള്‍

വെറും സാമ്പിള്‍

എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തത് വെറും സാമ്പിള്‍ മാത്രമാണത്രെ. ശരിക്കുമുള്ള തൃശൂര്‍ പൂരം കൊടിയേറിയാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും!

പെങ്ങടെ മോന്‍

പെങ്ങടെ മോന്‍

പെങ്ങടെ മോന്‍ ട്രോളുകള്‍ക്ക് ഒരു ഇടവേള ആയിരുന്നു. ഇനിയിപ്പോള്‍ ശ്രീധരന്‍ പിള്ള നേരിട്ടിറങ്ങിയ സ്ഥിതിയ്ക്ക് കുഞ്ഞാവകളും പെങ്ങടെ മക്കളും ഒക്കെ വലിയ ബിസി ആയിരിക്കും!!

മിഠായിയുടെ പേരില്‍

മിഠായിയുടെ പേരില്‍

രണ്ട് മിഠായി കിട്ടും എന്ന് അറിഞ്ഞപ്പോള്‍ പോയതാണ്. അതിന്റെ പേരില്‍ ചാണകക്കുഴിയില്‍ ചാടി എന്നൊക്കെ പറഞ്ഞ് നാറ്റിക്കരുതത്രെ!

ഇനി അതും കാണേണ്ടി വരും

ഇനി അതും കാണേണ്ടി വരും

പരിപാടിക്ക് ആളെ കൂട്ടാന്‍ ഇനിയിപ്പോള്‍ സ്‌കൂളുകളും അംഗണവാടികളും തേടിയിറങ്ങുന്ന ഒരു കാലം ഉണ്ടാകുമോ! ഇക്കണക്കിന് പോയാല്‍ അതും കാണേണ്ടി വരും എന്നാണ് തോന്നുന്നത്!

എണ്ണം കൂട്ടാം...

എണ്ണം കൂട്ടാം...

കേരളത്തില്‍ എങ്ങനെ പ്രവര്‍ത്തകരുടെ എണ്ണം കൂട്ടാം എന്ന് അമിത് ഷാ ഒന്ന് ചോദിച്ചതാ... അമ്പലക്കര യുപി സ്‌കൂളിലൊന്ന് തപ്പിനോക്കിയാലോ എന്നൊക്കെ സംസ്ഥാന പ്രസിഡന്റ് തിരിച്ച് ചോദിക്കുന്ന സ്ഥിതി ആയിട്ടുണ്ടോ!

വല്ലാത്ത ചെയ്ത്താണ്

വല്ലാത്ത ചെയ്ത്താണ്

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകളുടെ മകനെ ബിജെപിയില്‍ ചേര്‍ത്തു എന്നൊക്കെ ആണല്ലോ ഇപ്പോള്‍ തള്ള്. അടുത്തത് കോണ്‍ഗ്രസ് നേതാവ് ഫ്‌ലറന്‍സിന്റെ കുഞ്ഞമ്മയുടെ മകന്‍ ആകും!

കിന്റര്‍ ജോയ് കിട്ടിയാല്‍

കിന്റര്‍ ജോയ് കിട്ടിയാല്‍

കുഞ്ഞാവകളല്ലേ... ശുദ്ധമനസ്സല്ലേ... ആര്‍എസ്എസ്സോ ബിജെപിയോ ആര് വിളിച്ചാലും അവര് പോകും. കിന്റര്‍ ജോയും ഐസ് ക്രീമും വാങ്ങിക്കൊടുക്കണം എന്ന് മാത്രം!

വമ്പന്‍ സ്രാവ്

വമ്പന്‍ സ്രാവ്

വമ്പന്‍ സ്രാവിനെ കൊണ്ടുവരും എന്നൊക്കെ തള്ളി മറിച്ചതല്ലേ... എംഎം ലോറന്‍സിന്റെ കൊച്ചുമകനെ കണ്ടപ്പോള്‍ വേദിയ്ക്ക് പിന്നിലിരുന്ന സംഘമിത്രങ്ങള്‍ പോലും ഇങ്ങനെ ചോദിച്ചുപോയത്രെ!

പോകല്ലേ.... പോകല്ലേ...

പോകല്ലേ.... പോകല്ലേ...

ഇപ്പോള്‍ പല വീടുകളിലും കുട്ടികള്‍ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പൊക്കെ നല്‍കുന്നുണ്ടത്രെ. ചോക്ലേറ്റ് വാങ്ങിത്തരാം, ടോയ്‌സ് വാങ്ങിത്തരാം എന്നൊക്കെ അവര് പറയും.... പക്ഷേ, കൂടെ പോയാല്‍ ബിജെപിയില്‍ ചേര്‍ക്കും എന്നാണത്രെ മുന്നറിയിപ്പ്!

അമ്മയെ കാണണം

അമ്മയെ കാണണം

കുഞ്ഞുപിള്ളേരെയൊക്കെ ഇങ്ങനെ പാര്‍ട്ടി പരിപാടിക്ക് വിളിച്ചുകൊണ്ടുവരുന്നത് ഒക്കെ കൊള്ളാം. പക്ഷേ, സമയം വൈകിയില്‍ അവര് അമ്മയെ കാണാന്‍ വേണ്ടി കരയും. അത് മറക്കരുത്!

ജനിച്ചാലുടന്‍

ജനിച്ചാലുടന്‍

മരിച്ചവരെ പോലും പാര്‍ട്ടിയില്‍ എടുക്കുന്ന ആളുകളാണ്. അപ്പോള്‍ പിന്നെ കുട്ടികള്‍ ജനിക്കാന്‍ കാത്തുനില്‍ക്കുന്നതില്‍ വലിയ അത്ഭുതമൊന്നും വേണ്ടല്ലോ എന്ന്!

ഓടിയൊളിക്കും

ഓടിയൊളിക്കും

ഇനിയിപ്പോള്‍ ബിജെപിക്കാരെ കാണുമ്പോള്‍ നഴ്‌സറി പിള്ളേര്‍ ഓടി ഒളിക്കുന്ന കാഴ്ച കൂടി കാണേണ്ടി വരുമോ എന്നാണ് സംശയം!

കടുത്ത കൊഴിഞ്ഞുപോക്ക്...

കടുത്ത കൊഴിഞ്ഞുപോക്ക്...

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അണികള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണത്രെ. കൊഴിയുന്നവരൊക്കെ എത്തുന്നത് ബിജെപിയിലും. ഏതാണ്ട് ഇതുപോലെ ആണോ എന്നാണ് സംശയം!

പാട്ടുവേണ്ടി വരും

പാട്ടുവേണ്ടി വരും

ഇക്കണക്കിനാണെങ്കില്‍ സമര ഭൂമിയില്‍ താരാട്ടുപാട്ടുകള്‍ കൂടി വേണ്ടി വരും. അംഗങ്ങളായി കുട്ടികള്‍ കരയാതെ ഉറങ്ങണമെങ്കില്‍ പാട്ടെങ്കിലും വേണ്ടേ!

റാഞ്ചിയെടുത്തതാണ്....

റാഞ്ചിയെടുത്തതാണ്....

കേരളത്തിലെ പ്രമുഖ സിപിഎം നേതാവിനെ റാഞ്ചി എന്നൊക്കെയാണ് പലരും തള്ളി മറിച്ച്. ആളെ കാണിച്ചപ്പോള്‍ ആണ് മറ്റ് പലര്‍ക്കും സമാധാനം ആയത്!

പിള്ളേരെ പിടുത്തം!!!

പിള്ളേരെ പിടുത്തം!!!

അടുത്ത തിരഞ്ഞെടുപ്പില്‍ യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണത്രെ ലക്ഷ്യം. അതിന്റെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ളവരെ ഇപ്പോള്‍ തന്നെ കണ്ടെത്തുന്നത് ഒരു തെറ്റാണോ!

ചില്‍ഡ്രന്‍സ് പാര്‍ക്ക്

ചില്‍ഡ്രന്‍സ് പാര്‍ക്ക്

ഇക്കണക്കിന് പോയാല്‍ പാര്‍ട്ടി ഓഫീസ് മാത്രം മതിയാവില്ല. അതിനൊപ്പം ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് കൂടി പണിയേണ്ടി വരും!

ഇതാ വരുന്നു...

ഇതാ വരുന്നു...

അടുത്തതായി കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് വരുന്നു എന്ന് കേട്ടപ്പോള്‍ പലരും വിചാരിച്ചു അത് രമേശ് ചെന്നിത്തല ആയിരിക്കുമെന്ന്... ചിലപ്പോള്‍ കൊടിയേരി വരെ ആകും എന്ന് വിചാരിച്ചവരുണ്ട്. പക്ഷേ , ഞെട്ടിപ്പോയി!

അവന്‍ വന്നു കെട്ടോ....

അവന്‍ വന്നു കെട്ടോ....

അവന്‍ വരും... അവന്‍ ശക്തനായിരിക്കും എന്നൊക്കെ അല്ലേ തട്ടി വിട്ടത്. ഇപ്പോള്‍ ശരിക്കും അവന്‍ വന്നിട്ടുണ്ട്. കൈത്തണ്ട പിടിച്ച് ശക്തി പരിശോധിച്ചുകൊണ്ടിരിക്കുവാണ്!

അത് ഓക്കേ..

അത് ഓക്കേ..

സിപിഎമ്മിന്റെ വല്ല പിബി അംഗത്തേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാം എന്ന് വിചാരിച്ചാല്‍ നടക്കുന്നില്ല. ഒരു ജില്ലാ സെക്രട്ടറിയെ പോലും കിട്ടുന്നില്ല. അപ്പോള്‍ ഇതൊക്കെയേ നടക്കൂ... അത് ഓക്കേ അല്ലേ!

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

പൂമ്പാറ്റയെ പിടിക്കാന്‍ പറഞ്ഞുവിട്ടിട്ട് മുയലിനെ പിടിച്ചുകൊണ്ടുവന്നത് പോലെ ആയിപ്പോയല്ലോ ശ്രീധരന്‍ പിള്ള ജീ! ഇതല്‍പ്പം കടന്ന കൈ ആയിപ്പോയോ എന്നാണ്...!

ഒരേ ശാഖയാണത്രെ

ഒരേ ശാഖയാണത്രെ

ഇനിയിപ്പോള്‍ കുഞ്ഞാവകളും സംഘമിത്രങ്ങളും കൂട്ടായിരിക്കുമല്ലോ. അച്ഛന്‍മാര്‍ വെറുതേ പേടിച്ച് തല കുനിയ്ക്കുകയൊന്നും വേണ്ട!

English summary
MM Lawrence's grandson in BJP programme: Social Media mock Adv PS Sreedharan Pillai for his old remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X