• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആദിവാസികളെ അപമാനിച്ച് പോസ്റ്റുകൾ; പ്രതിഷേധങ്ങൾക്കൊടുവിൽ ഫാൻ ഫൈറ്റ് ക്ലബ് പൂട്ടി!

  • By Desk

ആൾകൂട്ട ആക്രമണത്തിന് വിധേയമായി ആദിവാസി യുവാവ് മധു മരണപ്പെട്ട വാർത്ത ഞെട്ടലോടെയാണ് വ്യാഴാഴ്ച കേരളം കേട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഫേസ്ബുക്കിൽ നടന്നിരുന്നു. ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു എന്ന ആരോപണത്തിൻരെ പേരിലായിരുന്നു മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഒരു കൂട്ടം ആളുകൾ തല്ലി കൊന്നത്.

എന്നാൽ ആദിവാസി യുവാവ് മധുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഗോത്രവിഭാഗങ്ങളെയും കുറിച്ച് കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജ് അടച്ചുപൂട്ടി. ഫാൻ ഫൈറ്റ് ക്ലബ് എന്ന് ഗ്രൂപ്പാണ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടച്ചു പൂട്ടിയത്.

മുകേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുകേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുകേഷ് കുമാർ എന്ന വ്യക്തി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പേജിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധത എല്ലാവരും അറിഞ്ഞത്. വയനാടൻ ഗോത്രവിഭാഗക്കാരെ അധിക്ഷേപിച്ച് ഉയർന്ന പോസ്റ്റുകൾക്കെതിരെ പ്രതികരിക്കണമെന്ന ആഹ്വാനവുമായാണ് മുകേഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തത്.

65,000 അംഗങ്ങൾ

65,000 അംഗങ്ങൾ

എന്നാൽ മുകേഷ് കുമാറിന്റെ പോസ്റ്റിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. വൻ പ്രതിഷേധം ഉയർന്നതിനു പിന്നാലെ അഡ്മിൻ തന്നെയാണ് പേജ് അടച്ചു പൂട്ടിയതെന്നാണ് വിവരം. 65,000 അംഗങ്ങളുണ്ടായിരുന്നു പേജിൽ. ഈ പേജ് അടച്ചു പൂട്ടിയെങ്കിൽ ഇതേ പേരിൽ പുതിയ പേജുകൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കൊച്ചി മെട്രോ കാണുന്ന ഗോത്ര വർഗക്കാർ

കൊച്ചി മെട്രോ കാണുന്ന ഗോത്ര വർഗക്കാർ

കൊച്ചിയിൽ എത്തിയ ആദിവാസി സംഘം കൊച്ചി മെട്രോ കണ്ടപ്പോൾ വലിയ അട്ട കടിക്കാൻ വരുന്നു ഓടിക്കോ എന്ന് പറഞ്ഞുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യ്പെട്ടിട്ടുണ്ട്. വയനാട് കാട്ടുവാസികൾ എന്നായിരുന്നു ഓടുന്ന ആളുകൾക്ക് പേര് നൽകിയിരിക്കുന്നത്. 'ഔ ഇജ്ജാതി കാട്ടുവാസി വാണക്കുറ്റികൾ...'എന്നായിരുന്നു പോസ്റ്റിന് തലവാചകമായി നൽകിയിരുന്നത്.

പഴത്തോൽ തിന്നുന്ന വയനാടൻ സുഹൃത്ത്

പഴത്തോൽ തിന്നുന്ന വയനാടൻ സുഹൃത്ത്

കസിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വന്ന വയനാടുള്ള സുഹൃത്ത് കഴിക്കാൻ ഭക്ഷണം കൊടുത്തപ്പോൾ പഴത്തിന്റെ തോൽ കഴിക്കുന്നുവെന്നും , വെയിസ്റ്റിനിടയിൽ നിന്ന് കൂറയെയും എലിയെയും പിടിക്കുത് കണ്ട് ചോദിയച്ച സുഹൃത്തിനോട് ഇതെല്ലാം എന്റെ ഉച്ചയ്ക്കുള്ള ഭക്ഷണമാണെന്ന് പറയുന്ന തരത്തിലുള്ള വംശീയ അധിക്ഷേപമാണ് പേജിൽ നടത്തിയിരിക്കുന്നത്.

ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

നല്ല പോസിറ്റീവായ കാര്യങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നത് ഒരു അഡാറ് ലവ് എന്ന ചിത്രത്തെ കുറിച്ചും അതിലെ നായിക പ്രിയങ്ക പി വാര്യരുടെ പാട്ടിനെ കുറിച്ചും മാത്രമാണ്. അത്തരം പോസ്റ്റുകളിൽ ലൈക്ക് ചെയ്യാത്ത അംഗങ്ങളെ രൂക്ഷമായി പേജിൽ വിമർശിച്ചിട്ടുമുണ്ട്. അഡ്മിന്റെ പോയിന്റ് ഓഫ് വ്യൂയിൽ ചിന്തിക്കാത്തവർക്ക് വൻ പരിഹാസമാണ് ഗ്രൂപ്പ് മെമ്പർമാർക്ക് ഏൽക്കേണ്ടി വന്നത്.

അധിക്ഷേപം തുറന്ന് കാണിച്ചവർക്ക് നേരെയും ആക്രമണം

ആദിവാസി ജനതയക്ക് എതിരായ പോസ്റ്റുകളെയും ട്രോളുകളെയും എതിർത്തവർക്കും വൻ വിമർശനങ്ങളാണ് ഗ്രൂപ്പിൽ നേരിടേണ്ടി വന്നത്. ഇത്തരം വംശീയ അധിക്ഷേപങ്ങൾ ഷെയർ ചെയ്ത് തുറന്ന് കാണിച്ചവരെ അപമാനിക്കാനും അഡ്മിൻ ത്യയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

English summary
Kerala has still not recovered from the shock of a mob attacking a tribal man named Madhu from Attappadi on Thursday. While Madhu's death after he was allegedly beaten up by locals who accused him of stealing rice has exposed the indifference to the tribal population, a Facebook group is now facing heat for its posts shaming the tribal population, their food and culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more