Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

പ്ലേ ബോയ് നഗ്നത കാണിക്കില്ല: മോഡല്‍ രശ്മി നായര്‍ക്ക് പറയാനുള്ളത്...

Written by: Kishore
Updated: Thursday, October 15, 2015, 13:21 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പ്ലേ ബോയ് - സ്ഥലകാലഭേദമന്യേ ഒരുകാലത്ത് യുവാക്കളുടെ ചോരയോട്ടം കൂട്ടിയിരുന്ന മാഗസിന്‍. സ്ത്രീകളുടെ നഗ്‌നത ഇനി അച്ചടിക്കില്ല എന്നാണ് പ്ലേബോയ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് പലരും പലതും പറയുന്നുണ്ട്. എന്നാല്‍ കിസ് ഓഫ് ലൗ സമരനായികയും പ്രമുഖ മോഡലുമായ രശ്മി നായര്‍ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.

എന്തുകൊണ്ട് രശ്മി നായര്‍ എന്നല്ലേ. പ്ലേ ബോയ് മോഡലായ മലയാളിയാണ് രശ്മി ആര്‍ നായര്‍. പ്ലേ ബോയിയെ വെല്ലുന്ന ഫേസ്ബുക്ക് പടങ്ങളിലൂടെയാണ് രശ്മി പുതിയ കാലത്ത് ചര്‍ച്ചാ വിഷയമാകുന്നത്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മി പ്ലേബോയ് മാഗസിന്റെ സ്വഭാവമാറ്റത്തെക്കുറിച്ച് പറഞ്ഞത്. കാണൂ.

തീരുമാനത്തെ അംഗീകരിക്കുന്നു

സ്ത്രീകളുടെ നഗ്‌നത ഇനി അച്ചടിക്കില്ല എന്ന പ്ലേ ബോയുടെ തീരുമാനത്തെ താന്‍ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ് രശ്മി ആര്‍ നായര്‍ പറയുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

എന്തിനാണ് പ്ലേ ബോയ്

പോണ്‍ സൈറ്റുകളും അശ്ലീല വെബ്‌സൈറ്റുകളും ഇഷ്ടം പോലെയുള്ള ഇക്കാലത്ത് പ്ലേ ബോയ് മാഗസിന്‍ സ്ത്രീ നഗ്‌നത പ്രസിദ്ധീകരിക്കേണ്ട ആവശ്യം തന്നെയില്ല. അതിന് പ്രസക്തിയും ഇല്ല. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

പ്ലേ ബോയ് വന്ന കാലം

വളരെ യാഥാസ്ഥിതികമായ ഒരു സമൂഹത്തിലേക്കാണ് പ്ലേ ബോയ് മാഗസിന് ആരംഭിച്ചത്. അമ്പതുകളില്‍ ഇത് തുടങ്ങിയപ്പോള്‍ അന്ന് ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

എന്നാല്‍ ഇന്ന് അതല്ല സ്ഥിതി

എന്നാല്‍ ഇന്ന് അവിടത്തെ സാഹചര്യം മാറി. വ്യക്തിസ്വാതന്ത്ര്യത്തിനും വസ്ത്ര സ്വാതന്ത്ര്യത്തിനും മാറ്റങ്ങളുണ്ടായി. ഇതിനപ്പുറത്തുള്ള ക്രിയേറ്റിവ് ആയ തലങ്ങളിലേക്കാണ് ഇനി മാഗസിന്‍ പോകേണ്ടത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

തീരുമാനത്തില്‍ സന്തോഷമാണ്

സ്ത്രീകളുടെ നഗ്‌നത ഇനി അച്ചടിക്കില്ല എന്ന പ്ലേ ബോയുടെ തീരുമാനം അതിന് വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഈ തീരുമാനത്തില്‍ സന്തോഷവുമുണ്ട്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

രശ്മിയുടെ സ്വാതന്ത്രപ്രഖ്യാപനം

എന്റെ ഫോട്ടോകള്‍ക്കു താഴെ സംസ്‌കാരം ചര്‍ദിക്കുന്നവര്‍ ഉള്ളിടത്തോളം കാലം താന്‍ ഇത്തരം മോഡലിങ് തുടരുമെന്നും ഇത്തരം ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റും ഇടുമെന്നാണ് രശ്മി നായര്‍ ഇതിന് മുമ്പും പറഞ്ഞിട്ടുള്ളത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

മോഡലിങില്‍ നഗ്നതയോ

മോഡലിങ് എന്ന് വെച്ചാല്‍ നഗ്‌നതാ പ്രദര്‍ശനമല്ല. അങ്ങനെ ചിന്തിക്കുന്നത് വിവരമില്ലാത്തത് കൊണ്ടാണ് എന്നാണ് രശ്മി ആര്‍ നായര്‍ പറയുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

മൂല്യം തിരിച്ചറിയണം

ഒന്നുകില്‍ ഇതിലെ കലാപരമായ മൂല്യത്തെ കാണാന്‍ ശ്രമിക്കണം. ലൈംഗികപരമായ രീതിയില്‍ കൂടി മാത്രം മോഡലിങിനെ കാണന്നവരാണ് മറിച്ചുപറയുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ഒന്നും പറയാനില്ല

മോഡലിങ് എന്റെ ജോലിയാണ്. അതിനെ നഗ്‌നതാ പ്രദര്‍ശനമെന്ന് വിളിക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് രശ്മി പ്രതികരിക്കുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

നഗ്നത അശ്ലീലമാണോ

നഗ്‌നതയില്‍ എവിടെയാണ് അശ്ലീലയെന്നാണ് രശ്മി ആര്‍ നായര്‍ചോദിക്കുന്നത്. പണ്ടൊക്കെ ചുരിദാറും ജീന്‍സുമൊക്കെ ഇടുന്ന പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നിന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. പില്‍ക്കാലത്ത് അത് മാറി. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

എന്ത് മാറ്റമാണ് വരുത്തുക

മോഡലിങ്ങിലൂടെ എന്ത് മാറ്റം സമൂഹത്തില്‍ വരുത്താന്‍ സാധിക്കും എന്ന ചോദ്യത്തിന് വ്യക്തി സ്വാതന്ത്ര്യത്തിന് മോഡലിങിലൂടെ വഴിയൊരുക്കണം എന്നാണ് ലക്ഷ്യം എന്നായിരുന്നു രശ്മിയുടെ മറുപടി. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ഞാനല്ലേ തീരുമാനിക്കേണ്ടത്

ഞാന്‍ എന്തുചെയ്യണം എങ്ങനെ വസ്ത്രം ധരിക്കണം. എന്താഹാരം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരിക്കണമെന്നാണ് രശ്മി പറയുന്നത്. വസ്ത്രവും നഗ്‌നതയും ഒരിക്കലും അശ്ലീലതയല്ല. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

സമൂഹം മാറണം

എല്ലാവരേയും ബോധ്യപ്പെടുത്തി ജീവിക്കാനാകില്ല. പെണ്‍കുട്ടിയുടെ വസ്ത്രത്തിനുള്ളിലെ അശ്ലീലത കണ്ടുപിടിക്കാനാകരുത് ആണ്‍മക്കളെ വളര്‍ത്തുന്നത്. സമൂഹമാണ് മാറേണ്ടതെന്നാണ് രശ്മി പറയുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

സോഷ്യല്‍ മീഡിയയുടെ ശക്തി

ആളുകളിലെ പ്രതികരണ ശേഷിയെ ഒട്ടും മൂടിവയ്ക്കാതെ പങ്കുവയ്ക്കാനുള്ള ഒരു വേദി സോഷ്യല്‍ മീഡിയ തരുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടു. അതാണ് ചുംബന സമരത്തിന്റെ ആഫ്ടര്‍ ഇഫക്ട്.സ്ത്രീകള്‍ക്കെതിരെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഞാനുണ്ടാകും.

വിവാദമായ ഒരു ചിത്രം

ഹോട്ടസ്റ്റ് വണ്‍ എന്ന ആല്‍ബത്തിലാണ് രശ്മി ആര്‍ നായരുടെ ഒഫീഷ്യല്‍ പേജ് ചേര്‍ത്ത ഒരു ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

രശ്മി ഒരു ഇന്‍സ്പിരേഷനാണ്

രശ്മി മാഡം മലയാളി യുവതികള്‍ക്ക് ഒരു ഇന്‍സ്പിരേഷനാണ് എന്നാണ് ആളുകള്‍ ഫേസ്ബുക്കില്‍ പറയുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

രശ്മിക്ക് കുലുക്കമൊന്നും ഇല്ല

രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ മലയാളികളുടെ സദാചാരത്തിന് നിരക്കുന്നതല്ല എന്ന് പറയുന്നവരെ രശ്മി മുഖവിലയ്ക്ക് എടുക്കുന്നില്ല. മലയാളിയോ ബിക്കിനിയിലോ എന്ന സംശയങ്ങളെയും രശ്മി കാര്യമായി എടുക്കുന്നില്ല (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ചുംബനസമരത്തിലൂടെ

കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ബിക്കിനി മോഡല്‍

ബിക്കിനി മോഡല്‍ എന്നാണ് പരസ്യരംഗങ്ങളില്‍ രശ്മി ആര്‍ നായര്‍ അറിയപ്പെടുന്നത്. പ്ലേബോയ് മാഗസിന് വേണ്ടി മോഡലായതിന് ശേഷമാണിത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

അയലത്തെ പെണ്‍കുട്ടി

കൊല്ലം സ്വദേശിനിയാണ് രശ്മി ആര്‍ നായര്‍. കേരളത്തില്‍ നിന്നാണ് രശ്മി മോഡലിങിലേക്കും പ്രശസ്തിയിലേക്കും എത്തുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

മലയാളിത്തത്തോടുള്ള വെല്ലുവിളി

ബിക്കിനി ഷൂട്ട് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന സദാചാരബോധത്തോടുള്ള വെല്ലുവിളിയാണ് രശ്മി ആര്‍ നായരുടെ ചിത്രങ്ങള്‍. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ബിക്കിനിക്ക് വിലക്കില്ല

ബിക്കിനിയില്‍ ഒരു പ്രൊമോ സോങ് ചെയ്തതിലൂടെയാണ് മോഡലിങില്‍ എത്തിപ്പെട്ടത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ഇന്റര്‍നെറ്റില്‍ സജീവമാണ്

ഓണ്‍ലൈന്‍ ഫാഷന്‍ മാഗസിനുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും സജീവമാണ് രശ്മി ആര്‍ നായര്‍ (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും)

Story first published:  Thursday, October 15, 2015, 13:12 [IST]
English summary
Playboy magazine is to stop publishing images of naked women. See what Playboy model Reshmi R Nair has to say about this.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like