കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ പ്രളയത്തില്‍ മോഹന്‍ലാലും കുടുങ്ങിയിരുന്നു... ഇതാ ലാലേട്ടന്റെ ഞെട്ടിപ്പിയ്ക്കുന്ന അനുഭവങ്ങള്‍

Google Oneindia Malayalam News

ചെന്നൈ പ്രളയത്തിന്റെ ദുരിത വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രൈം ടൈമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ആ പ്രളയ ദിനങ്ങളില്‍ മലയാളിയുടെ പ്രിയതാരം മോഹന്‍ലാല്‍, വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആകാതെ ചെന്നൈയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം?

' ദ കംപ്ലീറ്റ് ആക്ടര്‍' എന്ന സ്വന്തം ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെ ആ ദുരിത ദിനങ്ങളെ കുറിച്ച് വിവരിയ്ക്കുകയാണ് ഇപ്പോള്‍- ചില പ്രളയ ചിന്തകള്‍ എന്ന പേരില്‍.

ബാങ്കോക്കിലേയ്ക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ലാല്‍ ചെന്നൈയില്‍ കുടുങ്ങിയത് ഏഴ് ദിനങ്ങളായിരുന്നു. ചുറ്റും മഴയും പ്രളയജലവും... ആ അനുഭവങ്ങളിലേയ്ക്ക്

മഴയില്‍ മുങ്ങിയ ചെന്നൈ

മഴയില്‍ മുങ്ങിയ ചെന്നൈ

'പിറ്റേ ദിവസം ചെന്നൈയില്‍ നിന്ന് ബാങ്കോക്കിലേയ്ക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതായിരുന്നു ഞാന്‍. രാത്രി മുഴുവന്‍ മഴപെയ്തു. രാവിലെ മുന്നില്‍ കണ്ടത് മറ്റൊരു ചെന്നൈ ആയിരുന്നു' മോഹന്‍ ലാലിന്റെ ബ്ലോഗ് തുടങ്ങുന്നത് ഇങ്ങനെയാണ്.

മറ്റൊരു ചെന്നൈ

മറ്റൊരു ചെന്നൈ

തനിയ്ക്ക് അത്രമേല്‍ പരിചിതമായ ചെന്നൈ നഗരം മറ്റൊന്നായി മാറിയ കാഴ്ചയാണ് വൈകുന്നേരം ആയപ്പോഴേയ്ക്കും കണ്ടതെന്നാണ് ലാല്‍ പറയുന്നത്.

കടലിന് മുന്നില്‍

കടലിന് മുന്നില്‍

കടലിന് അഭിമുഖമായിട്ടാണ് ലാലിന്റെ വീട്. കടല്‍ കിടന്നലറി, വീട്ടിലേയ്ക്കുള്ള വഴി വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായി.

അതായിരുന്നു യാഥാര്‍ത്ഥ്യം

അതായിരുന്നു യാഥാര്‍ത്ഥ്യം

രാത്രി ആയപ്പോഴാണ് ലാല്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. തങ്ങള്‍ ഒരു പ്രളയത്തിന് നടുവിലാണെന്ന പേടിപ്പിയ്ക്കുന്ന യാഥാര്‍ത്ഥ്യം.

ഒരാഴ്ച

ഒരാഴ്ച

മലയാളത്തിലെ ഏറ്റവും തിരക്കേറിയ സൂപ്പര്‍ താരം ഒരാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ കുടുങ്ങിക്കിടന്നത്.

എത്രമേല്‍ നിസ്സാരന്‍

എത്രമേല്‍ നിസ്സാരന്‍

സിനിമകളില്‍ ഒരുപാട് അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ താരം എന്ന് ആരാധകര്‍ വിളിയ്ക്കുന്നുണ്ട്. പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച വെള്ളത്തിന് നടുവില്‍ ഒന്നും ചെയ്യാനാകാതെ ഇരുന്നപ്പോഴാണ് താന്‍ എത്രമേല്‍ നിസ്സാരനാണെന്ന് മനസ്സിലായതെന്ന് ലാല്‍ എഴുതുന്നു.

മലയാളികള്‍ ഭാഗ്യവാന്‍മാര്‍

മലയാളികള്‍ ഭാഗ്യവാന്‍മാര്‍

ചെന്നൈ ദുരന്തത്തിനിടേയും മലയാളികളുടെ ഭാഗ്യത്തെക്കുറിച്ച് പറയാന്‍ മോഹന്‍ ലാല്‍ സമയം കണ്ടെത്തുന്നു. വലിയ പ്രകൃതി ദുരന്തങ്ങളൊന്നും തന്നെ മലയാളികള്‍ക്ക് അനുഭവിയ്‌ക്കേണ്ടി വന്നിട്ടില്ലല്ലോ.

അനുഭവങ്ങള്‍

അനുഭവങ്ങള്‍

വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിയ്ക്കുമ്പോഴും വാര്‍ത്തകള്‍ മോഹന്‍ലാലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിക്കഴിഞ്ഞ വാര്‍ത്തകള്‍.

എല്ലാം മറന്ന് ഒന്നാകുന്ന കാഴ്ച

എല്ലാം മറന്ന് ഒന്നാകുന്ന കാഴ്ച

ദുരന്തം വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെങ്കിലും അതിന്റെ മറുപുറവും ലാല്‍ കാണുന്നുണ്ട്. ജാതി മത വ്യത്യാസങ്ങളില്ലാതെ, വലിയവനും ചെറിയവനും ഇല്ലാതെ ഏവരും ഒരുമിച്ച് നിന്ന സമയമായിരുന്നു പ്രളയത്തിന്റേത്.

കേരളത്തിന്റെ സഹായം

കേരളത്തിന്റെ സഹായം

ചെന്നൈ ദുരന്തത്തിന്റെ ഇരകള്‍ക്ക് കേരളം നല്‍കിയ സ്‌നേഹവും സഹായവും ഓര്‍ക്കാന്‍ മോഹന്‍ലാല്‍ മറക്കുന്നില്ല. കേരളത്തില്‍ എവിടെയൊക്കെയോ സ്‌നേഹത്തിന്റെ പച്ചപ്പുകള്‍ ശേഷിയ്ക്കുന്നുണ്ടെന്നറിഞ്ഞ താന്‍ സന്തോഷിച്ചു എന്നാണ് ലാല്‍ എഴുതിയിരിയ്ക്കുന്നത്.

 ഹൈദരാബാദിലെത്തിയത്

ഹൈദരാബാദിലെത്തിയത്

ഒരാഴ്ച ചെന്നൈയില്‍ കുടുങ്ങിയ മോഹന്‍ലാല്‍ ഹൈദരാബാദിലേയ്ക്കാണ് പിന്നീട് പോയത്. വിമാന സര്‍വ്വീസുകള്‍ അപ്പോഴും ശരിയായിരുന്നില്ല. റോഡ് മാര്‍ഗ്ഗമായിരുന്നു യാത്ര.

ചാനലുകള്‍ക്ക് വിമര്‍ശനം

ചാനലുകള്‍ക്ക് വിമര്‍ശനം

ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലെത്തിയപ്പോഴും ചെന്നൈ വാര്‍ത്തകള്‍ ശ്രദ്ധിച്ചു. രണ്ട് മലയാളം ചാനലുകള്‍ വച്ചപ്പോള്‍ അതില്‍ ആരൊക്കെയോ ആരുടേയൊക്കെയോ പേരില്‍ ആളുകള്‍ ഘോരഘോരം തര്‍ക്കിയ്ക്കുന്നതാണ് കണ്ടതെന്ന് ലാല്‍ എഴുതുന്നു.

English summary
Mohanlal's blog about Chennai Flood experience . He was trapped in Chennai during floods for one week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X