കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘിയും നായരുമാക്കിയ സഖാക്കള്‍ മോഹന്‍ലാലിന് ജയ് വിളിക്കുന്നു, ഇതല്ലേ ശരിക്കും ഹീറോയിസം!

  • By Desk
Google Oneindia Malayalam News

കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുക എന്നൊരു പാരമ്പര്യമുണ്ട് തന്റെ തറവാടിന് എന്ന ഒരു ഹിറ്റ് ഡയഗോല്‍ 'അമ്മ' സിനിമയായ ട്വന്റി 20 യില്‍ മോഹന്‍ലാലിന്റെ വകയായി ഉണ്ട്. 'അമ്മ' അംഗങ്ങളായ സിനിമാതാരങ്ങള്‍ പരസ്പരം മത്സരിക്കുന്ന പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോഴും മോഹന്‍ലാലിന്റെ ലക്ഷ്യം അതായിരുന്നോ. ആണെന്നും അല്ലെന്നും പറയാം. പക്ഷേ സംഗതി ഏറ്റു. മമ്മൂട്ടിയും സ്വന്തം പാര്‍ട്ടിയുടെ എം പിയുമായ ഇന്നസെന്റും ഒന്നുമല്ല, മോഹന്‍ലാലാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ താരം.

<strong>'മോഹന്‍ലാല്‍ നായര്‍' പണ്ടേ സംഘി, ഇപ്പോള്‍ കട്ട സംഘി.. സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുന്നു...</strong>'മോഹന്‍ലാല്‍ നായര്‍' പണ്ടേ സംഘി, ഇപ്പോള്‍ കട്ട സംഘി.. സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുന്നു...

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ മുമ്പ് വരെ ഇതേ സൈബര്‍ സഖാക്കളാണ് മോഹന്‍ലാലിനെ സംഘി എന്നും നായര്‍ എന്നും വിളിച്ച് ആക്രമിച്ചിരുന്നത് എന്നതാണ് ഇതിലെ രസകരമായ കാര്യം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയതിനായിരുന്നു സോഷ്യല്‍ മീഡിയയിലെ ആക്ടിവിസ്റ്റുകള്‍ നടന്‍ മോഹന്‍ലാലിനെ സംഘിയാക്കിയത്. രാജ്യദ്രോഹികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിയ്ക്കുന്നു എന്ന തരത്തിലായിരുന്നു അന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത്.

mohanlal

മന്നം ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ഇക്കൂട്ടര്‍ മോഹന്‍ലാലിനെ നായരാക്കിയത്. അതിന് ശേഷം മോഹന്‍ലാല്‍ എന്നല്ല, മോഹന്‍ലാല്‍ നായര്‍ അല്ലെങ്കില്‍ സംഘി മോഹന്‍ലാല്‍ എന്ന് മാത്രം ഈ നടനെ വിളിച്ചിരുന്നവരാണ് ഇപ്പോള്‍ അതെല്ലാം മാറ്റി മോഹന്‍ലാല്‍ എന്ന് വിളിച്ചുതുടങ്ങിയത്. അതില്‍ കാര്യമില്ല, ഒരു കാലത്ത് സഖാക്കള്‍ കണ്ണും പൂട്ടി ആക്രമിച്ചിരുന്ന ഗണേഷ് കുമാറിനെയാണല്ലോ ഇപ്പോള്‍ അവന്‍ പത്തനാപുരത്ത് ജയിപ്പിക്കാന്‍ പോകുന്നത്. ഗണേഷിന്റെ അച്ഛന്‍ ബാലകൃഷ്ണ പിള്ളയുടെ കാര്യമാണെങ്കില്‍ പറയാനും ഇല്ല.

<strong>ഗണേഷ് കുമാര്‍ മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയ്ല്‍ ചെയ്ത്?</strong>ഗണേഷ് കുമാര്‍ മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയ്ല്‍ ചെയ്ത്?

ആനക്കൊമ്പ് വിഷയം, ഇന്‍കം ടാക്‌സ് വിഷയം, അമൃതാനന്ദമയി വിഷയം ഇവയിലെല്ലാം മോഹന്‍ലാലിന് എതിരായിരുന്ന സൈബര്‍ സഖാക്കളെ പത്തനാപുരത്തെ ഒരൊറ്റ സന്ദര്‍ശനം കൊണ്ട് തനിക്ക് വേണ്ടി വാദിക്കുന്നവരാക്കിയ മോഹന്‍ലാലിന് അഭിമാനിക്കാം. ഇത് തന്നെയാണ് ശരിക്കുള്ള ഹീറോയിസം. മോഹന്‍ലാല്‍ 'അമ്മ'യില്‍ നിലനില്‍ക്കുന്ന ചട്ടം തെറ്റിച്ചു എന്ന വിവാദമൊക്കെ ഇപ്പോള്‍ തീരും. മോഹന്‍ലാലിന്റെ പ്രചാരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച സലിം കുമാറിനെ സൈബര്‍ സഖാക്കള്‍ ഇപ്പൊഴേ കോണ്‍ഗ്രസ് ആക്കിക്കഴിഞ്ഞു. ബാക്കിയുള്ള വിമര്‍ശകരെയും ഓരോ കുറ്റിയില്‍ കെട്ടിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഇത്.

English summary
Superstar Mohanlal did a special cameo in Pathanapuram election show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X