• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപ്പോ ബിജെപി കുടുങ്ങിയല്ലേ... ഇനിയിപ്പോ ആരെ നിര്‍ത്തും!!! പെയ്താലും പെയ്താലും തീരാത്ത് ട്രോളുകള്‍

തിരഞ്ഞെടുപ്പ് ഫലം വന്നു... സിപിഎമ്മിന്റെ മുഖ്യമന്ത്രി ആരാകുമെന്നും വ്യക്തമായി. പക്ഷേ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് ഒരു അവസാനവും ഇല്ല. ചരിത്രത്തിലാദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്ന ബിജെപിയേയും 91 സീറ്റ് നേടിയ ഇടതുപക്ഷത്തേയും തകര്‍ന്നടിഞ്ഞ യുഡിഎഫിനേയും വെറുതേ വിടാന്‍ ട്രോളര്‍മാര്‍ തയ്യാറല്ല.

ഒ രാജഗോപാല്‍ നേമത്ത് ജയിച്ചത് ബിജെപിയെ സംബന്ധിച്ച് ചരിത്ര മുഹൂര്‍ത്തമാണ്. എന്നാല്‍ ഇനി ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ബിജെപി എന്ത് ചെയ്യുമെന്നാണ് ട്രോളര്‍മാരുടെ സംശയം.

ഒറ്റയ്ക്കിരിക്കേണ്ടിവരുമോ?

ഒറ്റയ്ക്കിരിക്കേണ്ടിവരുമോ?

ഉമ്മന്‍ ചാണ്ടിയെങ്ങാനും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ ഒറ്റയ്ക്കിരിയ്‌ക്കേണ്ടിവരുമോ എന്നാണ് രാജഗോപാലിന്റെ സംശയം!!!

പ്രധാന പ്രശ്‌നം

പ്രധാന പ്രശ്‌നം

ഇനി ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ആരെ സ്ഥാനാര്‍ത്ഥിയ്ക്കും എന്നതാണത്രെ ബിജെപി നേരിടുന്ന പ്രധാന പ്രശ്‌നം.

വല്യ ആഗ്രഹമായിരുന്നു

വല്യ ആഗ്രഹമായിരുന്നു

മുഖ്യമന്ത്രിയാകാന്‍ കുമ്മനത്തിന് വലിയ ആഗ്രഹമായിരുന്നത്രെ. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... ജയിച്ചാലല്ലേ പറ്റൂ!!

ബാറോ...? മിണ്ടിപ്പോകരുത്

ബാറോ...? മിണ്ടിപ്പോകരുത്

സമാധാനം കിട്ടുന്ന ഒരു സ്ഥലമുണ്ടായിരുന്നത് പണ്ട് താനായിട്ട് തന്നെ പൂട്ടിച്ചില്ലേ

ദദാണ് പിസി

ദദാണ് പിസി

മൂന്ന് മുന്നണികളും നോക്കി നിന്നപ്പോള്‍ പൂഞ്ഞാറിനേയും കൂടെ കൂട്ടിയ ആളാണ് പിസി ജോര്‍ജ്ജ്..

 നികേഷിനേയും

നികേഷിനേയും

നികേഷ് കുമാര്‍ ആണ് ട്രോളര്‍മാരുടെ ആക്രമണം ഏറ്റവും അധികം നേരിടേണ്ടി വന്നത്.

പിന്നെന്തിനാ കള്ളവോട്ട്

പിന്നെന്തിനാ കള്ളവോട്ട്

കള്ളവോട്ട് കിട്ടിയില്ലെങ്കിലും ജയിക്കും പിന്നെന്തിനാ കള്ളവോട്ട്.. ചുമ്മാ ഒരു ആചാരം ആയിരിക്കും അല്ലേ!!

അപരന്റെ പണി

അപരന്റെ പണി

ദൃശ്യത്തിലെ ആ സീനില്ലേ... കസേരയുടെ വടി ഊരുന്ന സീന്‍... അത് പോലെയാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍ പണികൊടുത്തത്.

കോട്ടയത്തിന്റെ കാര്യം

കോട്ടയത്തിന്റെ കാര്യം

കൊല്ലവും തൃശൂരും ഏതാണ്ട് മുഴുവനും എല്‍ഡിഎഫിന്റെ കൂടെ നിന്നു. പക്ഷേ ആ കോട്ടയം ഉണ്ടല്ലോ... ബാംഗ്ലൂര്‍ ഡെയ്‌സിലെ ഫഹദ് ഫാസിലിനെ പോലെ ആയി.

പണി കിട്ടുമോ?

പണി കിട്ടുമോ?

ഇനിയെന്തായാലും പിണറായി അങ്ങനെയൊന്നും പേടിയ്ക്കണ്ട.

ചാണ്ടി പണി തന്നതാണ്!!!

ചാണ്ടി പണി തന്നതാണ്!!!

സത്യത്തില്‍ ഉമ്മന്‍ ചാണ്ടി സിപിഎമ്മുകാര്‍ക്കിട്ട് നല്ല പണി കൊടുത്തതാണോ... ഇനി ഖജനാവ് പോയി നോക്കുമ്പോള്‍ അറിയാം.

പാവം റബ്ബ്

പാവം റബ്ബ്

കഷ്ടിച്ചാണ് പികെ അബ്ദുറബ്ബ് ഇത്തവണ രക്ഷപ്പെട്ടത്. അതിന് പാവപ്പെട്ട എസ്എസ്എല്‍സി പിള്ളേരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?

നിയുക്ത മുഖ്യന്‍

നിയുക്ത മുഖ്യന്‍

ഇങ്ങനെ ഒരു സീനാണ് മിക്കവരും പ്രതീക്ഷിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല.

പല്ല് കടിയ്ക്കണോ

പല്ല് കടിയ്ക്കണോ

പത്തനാപുരത്തെ വിശേഷങ്ങള്‍ അടുത്ത കാലത്തൊന്നും അവസാനിയ്ക്കാന്‍ പോകുന്നില്ല.

ഞാനും അങ്ങനെയാരുന്നു....

ഞാനും അങ്ങനെയാരുന്നു....

പത്തനാപുരത്ത് ആരായിരുന്നു ഗണേഷ് കുമാറിന്റെ പ്രധാന എതിരാളി... ഉത്തരം ട്രോളിലുണ്ട്!!!

കണ്ണൂരിനെ പറ്റിച്ചേ

കണ്ണൂരിനെ പറ്റിച്ചേ

ഇത്രനാളും കണ്ണൂരിനെ ആയിരുന്നു മിക്കവരും ഇടത് കോട്ട എന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൃശൂരും കൊല്ലവും ഒക്കെയാണ് മുന്നില്‍.

എല്ലാര്‍ക്കും മനസ്സിലായോ

എല്ലാര്‍ക്കും മനസ്സിലായോ

എങ്ങനെയാണ് നേമത്ത് യുഡിഎഫ് ജയിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടല്ലോ അല്ലേ!!

മാഗ്നറ്റ് പുരം

മാഗ്നറ്റ് പുരം

മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിയ്ക്കണം എന്ന് പറഞ്ഞിരുന്നവരെയൊന്നും ഇപ്പോള്‍ കാണുന്നില്ലെന്ന് തോന്നുന്നു.

മുഖ്യമന്ത്രിക്കസേര

മുഖ്യമന്ത്രിക്കസേര

ഇനിയിപ്പോള്‍ ആ ആധിയൊന്നും വേണ്ട. എല്ലാം സിപിഎമ്മുകാരങ്ങ് തീരുമാനിത്ച് കഴിഞ്ഞില്ലേ!!!

വേറെ എവിടേങ്കിലും ഉണ്ടോ

വേറെ എവിടേങ്കിലും ഉണ്ടോ

മണ്ണാര്‍ക്കാടല്ലാതെ വേറെ എവിടേയെങ്കിലും പിന്തുണ ഇല്ലാതെ ജയിച്ചവരുണ്ടോ എന്നാണ് സംശയം.

അതാണ് സത്യം

അതാണ് സത്യം

സത്യത്തില്‍ എന്താണ് സത്യമെന്ന് ഇപ്പോഴും പാലാക്കാര്‍ക്കൊന്നും മനസ്സിലായിട്ടില്ലത്രെ.

മമ്മൂട്ടീം മോഹന്‍ലാലും

മമ്മൂട്ടീം മോഹന്‍ലാലും

മഹേഷിന്റെ പ്രതികാരത്തില്‍ മോഹന്‍ ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് ക്രിസ്പിന്‍ പറയുന്നത് പോലെ ആണത്രെ ഇപ്പോള്‍ യുഡിഎഫിനേയും എല്‍ഡിഎഫിനേയും കുറിച്ച് പറയുന്നത്.

നന്നായി നോക്കണേ

നന്നായി നോക്കണേ

പുതിയതായി സ്‌കൂളില്‍ ചേര്‍ത്ത കുട്ടിയെ നന്നായി നോക്കണേ എന്നാവശ്യപ്പെടുന്ന ഒരു രക്ഷകര്‍ത്താവ്!!!

English summary
More trolls on Kerala Assembly Election 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X