കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെപ്‌സി മാക്‌സ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് മാപ്പ് പറഞ്ഞതെന്തിന്!!!

  • By Sandra
Google Oneindia Malayalam News

വേറിട്ട പരസ്യ ചിത്രങ്ങള്‍ പലപ്പോഴും വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത്. വിവാദങ്ങള്‍ കൊണ്ട് ഖ്യാതി നേടിയ പരസ്യങ്ങള്‍ ഒരുപാടുണ്ട്. സ്ത്രീ വിരുദ്ധതയുടെ പേരിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരിലും വിവാദങ്ങളാവുമ്പോള്‍ ഒരു കൂട്ടം പരസ്യങ്ങള്‍ നഗ്നതയിലാണ് കുരുങ്ങിക്കിടക്കുന്നത്.

 കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമാവുമോ!!! പോലീസ് സേനയുടെ അഭാവം വഴിതെളിക്കുന്നത് ദുരന്തത്തിലേക്ക് കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമാവുമോ!!! പോലീസ് സേനയുടെ അഭാവം വഴിതെളിക്കുന്നത് ദുരന്തത്തിലേക്ക്

സെലിബ്രിറ്റികളെ വച്ച് ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ പലപ്പോഴും സെലിബ്രിറ്റികളെയാവും വിവാദങ്ങളിലേക്ക് തള്ളിയിടുക. അങ്ങനെ ചില വിവാദ പരസ്യങ്ങള്‍ കാണാം.

പരസ്യവാചകം

പരസ്യവാചകം

ഫ്‌ളൈയിംഗ് മെഷീന്റെ ഇറുകിയ ജീന്‍സ് ധരിച്ച സ്ത്രീയുടെ ഫോട്ടോയ്ക്ക് നല്‍കിയ 'വാട്ട് ആന്‍ ആസ്'പരസ്യവാചകമാണ് പരസ്യം വിവാദമാക്കിയത്. പരസ്യവാചകം സ്ത്രീവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പ്രതിഷേധമുയര്‍ന്നത്.

 മെലിഞ്ഞ മോഡല്‍

മെലിഞ്ഞ മോഡല്‍

പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ഗുസ്സിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍ വളരെ മെലിഞ്ഞതാണെന്ന് കാണിച്ച് ബ്രിട്ടന്‍ പരസ്യം നിരോധിച്ചു. ഏറെ മെലിഞ്ഞ സ്ത്രീകള്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയും വിലക്കിയിട്ടുണ്ട്.

 നര്‍ഗ്ഗീസ് ഫക്രി

നര്‍ഗ്ഗീസ് ഫക്രി

പാകിസ്താനിലെ പ്രമുഖ ഉര്‍ദ്ദു ദിനപത്രത്തിന്റെ മുന്‍പേജില്‍ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം നര്‍ഗ്ഗീസ് ഫക്രിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. പരസ്യം അസംബന്ധവും നിലവാരമില്ലാത്തതുമാണെന്നായിരുന്നു പ്രതികരണം.

 ബംഗ്ലാദേശി ദിനപത്രം

ബംഗ്ലാദേശി ദിനപത്രം

പ്രൊതോം അലോ എന്ന പ്രമുഖ ബംഗ്ലാദേശി ദിനപത്രം പ്രസിദ്ധീകരിച്ച തല പാതി മൊട്ടയടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാരിക്കേച്ചര്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്

 വംശീയ അധിക്ഷേപം

വംശീയ അധിക്ഷേപം

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ ഐശ്വര്യ റായ്ക്ക് പിറകില്‍ കറുത്ത വംശജനായ കുട്ടിയെ ചിത്രീകരിച്ചത് വിവാദമായി. വംശീയ അധിക്ഷേപമാണെന്ന് ആരോപണവുമായി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളാണ് രംഗത്തെത്തിയത്.

 അബ്ദുള്‍ വാരിസ് അലുവാലിയ

അബ്ദുള്‍ വാരിസ് അലുവാലിയ

സിക്ക് ആഭരണ ഡിസൈനറും നടന്‍ അബ്ദുള്‍ വാരിസ് അലുവാലിയയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ പരസ്യവാചകമാണ് വിവാദമായത്. ബോംബ് നിര്‍മ്മിക്കാന്‍ സ്‌നേഹിക്കൂ എന്ന പരസ്യവാചകം മുസ്ലിം വിരുദ്ധമാണെന്നായിരുന്നു ആരോപണം.

ചോക്കലേറ്റ് മനുഷ്യന്‍

ചോക്കലേറ്റ് മനുഷ്യന്‍

ആക്‌സ് പെര്‍ഫ്യൂമിന്റെ പരസ്യത്തില്‍ ചോക്കലേറ്റ് മനുഷ്യനെ നക്കുന്ന സ്ത്രീകളാണ് പരസ്യം വിവാദമാക്കിയത് സ്ത്രീകള്‍ ഇരുവശത്തുനിന്നും നക്കുമ്പോള്‍ ചോക്കലേറ്റ് മനുഷ്യന്‍ പുരികങ്ങളുയര്‍ത്തുന്നതും പരസ്യത്തില്‍ കാണാം.

 ലിന്‍ക്‌സ് ഡിയോഡറന്റ്

ലിന്‍ക്‌സ് ഡിയോഡറന്റ്

ബിക്കിനി ധരിച്ച് ലിന്‍ക്‌സ് ഡിയോഡറന്റിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഡലാണ് വിവാദമുണ്ടാക്കിയത്. ലിന്‍ക്‌സിന്റെ ഏറ്റവും കരുത്തുറ്റ പരസ്യങ്ങളില്‍ ഒന്നായാണ് ഇത് വിലയിരുത്തുന്നത്.

 സ്ത്രീവിരുദ്ധം

സ്ത്രീവിരുദ്ധം

അമേരിക്കയിലെ വസ്ത്രനിര്‍മ്മാതാക്കളായ അമേരിക്കന്‍ അപ്പാരല്‍ എന്ന ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ടോപ്പ്‌ലെസ്സായി പ്രത്യക്ഷപ്പെട്ട മോഡലിന് നല്‍കിയ മെയ്ഡ് ഇന്‍ ബംഗ്ലാദേശ് എന്ന പരസ്യമാണ് ബ്രാന്‍ഡിനെ വിവാദത്തിലാക്കിയത്.

 ലൂസി പിന്‍ഡര്‍

ലൂസി പിന്‍ഡര്‍

പ്രമുഖ മോഡല്‍ ലൂസി പിന്‍ഡര്‍ പ്രത്യക്ഷപ്പെട്ട പെര്‍ഫ്യൂമിന്റെ പരസ്യം പ്രകോപനപരമാണെന്ന് കാണിച്ചായിരുന്നു വിവാദം.

 പത്മാ ലക്ഷ്മി

പത്മാ ലക്ഷ്മി

ജങ്ക് ഫുഡ് വില്‍ക്കാന്‍ പത്മാലക്ഷ്മിയുടെ സെക്‌സ് അപ്പീല്‍ ഉപയോഗപ്പെടുത്തിയെന്ന് സല്‍മാന്‍ റുഷ്ദി തുറന്നടിച്ചു.

 റയല്‍ മാഡ്രിഡ് ബഹിഷ്‌കരിച്ചു

റയല്‍ മാഡ്രിഡ് ബഹിഷ്‌കരിച്ചു

സൂചി കൊണ്ട് നിറഞ്ഞ റൊണാള്‍ഡോ വൂഡോ പാവയുടെ ചിത്രം ഉള്‍പ്പെട്ട പെപ്‌സിയുടെ പരസ്യം റയല്‍ മാഡ്രിഡ് താരങ്ങളെ പെപ്‌സി ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചു.

 പൂജാ ബേഡി

പൂജാ ബേഡി

ഷവറിന്റെ പരസ്യത്തില്‍ ഷവറിന് കീഴെ ആളുകളെ പ്രലോഭിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതു വഴി പൂജാ ബേഡി ഇന്ത്യക്കാരെ ഞെട്ടിച്ചു.

ബ്യൂട്ടി ക്വീന്‍

ബ്യൂട്ടി ക്വീന്‍

ബി ഗ്രേഡ് ഹൊറര്‍ ചിത്രങ്ങളില്‍ അഭനയിച്ചുകൊണ്ടിരുന്ന ദീപ്തി ഭട്‌നാകര്‍ കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത് വിവാദമായി.

 ടിവി പരസ്യം

ടിവി പരസ്യം

രണ്‍വീര്‍ സിംഗ് അഭിനയിച്ച ഡൂറെക്‌സിന്റെ പരസ്യം വിവാദമായിരുന്നു. ബ്രാന്‍ഡിന്റെ ആദ്യത്തെ ടിവി പരസ്യംകൂടിയായിരുന്നു രണ്‍വീര്‍ അഭിനയിച്ചത്.

 ദലൈലാമ

ദലൈലാമ

പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലില്‍ ബുദ്ധന്മാരുടെ നേതാവായ ദലൈലായ്ക്ക് പരിക്കേറ്റതായുള്ള ചിത്രം വിവാദമായി. പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായിരുന്നു ചുണ്ടില്‍ മുറിവേറ്റ് കണ്ണടച്ചില്ല് പൊട്ടിയ ചിത്രം നല്‍കിയത്.

 വെളുത്ത മോഡല്‍

വെളുത്ത മോഡല്‍

പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് സന്ദേശം നല്‍കുന്ന പരസ്യം ആനി എന്ന സിനിമ ആഘോഷിക്കുന്നതിനായി പുറത്തിറക്കിയതായിരുന്നു. വസ്ത്രം ജനശ്രദ്ധയാകര്‍ഷിച്ചെങ്കിലും മോഡലായി വെളുത്ത പെണ്‍കുട്ടികളെ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു ഇതിന് പിന്നിലെ വിവാദം.

 ഏഴാം നമ്പര്‍

ഏഴാം നമ്പര്‍

റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന വൂഡൂ പാവക്കുട്ടിയുടെ ചിത്രം പരസ്യത്തില്‍ നല്‍കിയതിന് സോഫ്റ്റ് ഡ്രിങ്ക് ഭീമനായ പെപ്‌സി മാക്‌സ് ക്രിസത്യാനോ റൊണാള്‍ഡോയോട് മാപ്പ് ചോദിച്ചു. റൊണാള്‍ഡോയുടെ ഏഴാം നമ്പറും പോര്‍ച്ചുഗലിന്റെ ചുവന്ന സ്ട്രിപ്പുമായിരുന്നു കാരണം.

 ഡോള്‍സ് ആന്‍ഡ് ഗബ്ബാന

ഡോള്‍സ് ആന്‍ഡ് ഗബ്ബാന

ഡോള്‍സ് ആന്‍ഡ് ഗബ്ബാനയുടെ പരസ്യചിത്രം കൂട്ടമാനഭംഗത്തെ പിന്തുണയ്ക്കുന്നുവെന്നതായിരുന്നു വിവാദം.

 ഡേവിഡ് ബെക്കാം

ഡേവിഡ് ബെക്കാം

എംപോറിയോ അര്‍മാനിയുടെ അണ്ടര്‍വെയറിന് വേണ്ടി ഡേവിഡ് ബെക്കാമും വിക്ടോറിയയും ചെയ്ത പരസ്യം വിവാദമായിരുന്നു.

 ഇവ മെന്‍ഡസ്

ഇവ മെന്‍ഡസ്

കെല്‍വിന്‍ ക്ലെയിനിന്റെ അണ്ടര്‍വെയറിന്റെ പരസ്യത്തിന് വേണ്ടി ഇവ മെന്‍ഡെസും വിവാദ ടിവി പരസ്യങ്ങളിലൊന്നായി മാറി.

English summary
The advertisement leads to controvercy in world level. Nudity, anti religious, anti women comments make them as controversial advertisements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X