കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ പോക്കെമോന്‍ കളിക്കരുത്, കാരണങ്ങള്‍ ഇതൊക്കെയാണ്!!!

  • By Sandra
Google Oneindia Malayalam News

ക്വാലാംപൂര്‍: മുസ്ലിങ്ങള്‍ പോക്കെമോന്‍ ഗോ കളിക്കരുതെന്ന താക്കീതുമായി മലേഷ്യയിലെ മുസ്ലിം അധികാരികള്‍. ജാപ്പനീസ് കമ്പനി നിന്റേഡോ പുറത്തിറക്കിയ ഗെയിം സിരീസ് കുട്ടികളിലും കൗമാരക്കാരിലും ദോഷമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന മുസ്ലിം അധികാരികള്‍ ഗെയിം സിരീസ് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഗെയിം മലേഷ്യയില്‍ ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെയാണിത്.

പോക്കെമോനെ വളര്‍ത്തുമൃഗങ്ങള്‍ക്കും കാണാം!!! തെളിവുകളിതാ...പോക്കെമോനെ വളര്‍ത്തുമൃഗങ്ങള്‍ക്കും കാണാം!!! തെളിവുകളിതാ...

ആഗസ്ത് ഒന്നിന് ചേര്‍ന്ന ഇസ്ലാമിക് ലീഗല്‍ കോണ്‍സുലേറ്റീവ് കമ്മിറ്റിയും മ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഓത്ത്മാന്‍ മുസ്തഫയുടെ നിര്‍ദ്ദേശത്തിന് പിന്തുണ നല്‍കി. മുസ്ലിങ്ങള്‍ കളിയില്‍ ഏര്‍പ്പെടുന്നത് ഇസ്ലാമിന് വിരുദ്ധമായ പല കാര്യങ്ങളെയും പിന്തുണക്കുന്നതിന് ഇടയാക്കുമെന്നും തീരുമാനം പ്രഖ്യാപിച്ച ഫെഡറല്‍ ടെറിട്ടറി മുഫ്തി സുള്‍ക്കിഫ്‌ളി മുഹമ്മദ് അല്‍ ബക്രി പറയുന്നു. എന്നാല്‍ ആഗസ്ത് ആറിനാണ് പോക്കെമോന്‍ ഗോ മലേഷ്യയില്‍ ലഭ്യമായത്.

xpokmongo

 ലൈംഗിക കുറ്റവാളികള്‍ക്ക് പോക്കെമോന്‍ കളിക്കുന്നതിന് വിലക്ക്!!! കാരണമറിയണ്ടേ.... ലൈംഗിക കുറ്റവാളികള്‍ക്ക് പോക്കെമോന്‍ കളിക്കുന്നതിന് വിലക്ക്!!! കാരണമറിയണ്ടേ....

ഇസ്ലാമിക് രാഷ്ടങ്ങളില്‍ പോക്കെമോന്‍ വലിയ തോതില്‍ അപകടങ്ങള്‍ക്ക് കാരണമായതാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശത്തിന് പിന്നിലുള്ളത്. ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലും സംഘം ഇക്കാര്യം ഊന്നിപ്പറയുന്നു. വ്യക്തികള്‍ക്ക് അപകടം വരുത്തുന്ന ഇത്തരം ഗെയിമുകളില്‍ ആകൃഷ്ടരാവരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുസ്ലിം രാജ്യമായ ഇറാന്‍ പോക്കെമോന്‍ ഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മലേഷ്യയില്‍ നിന്ന് ഇത്തരത്തിലൊരു നിര്‍ദ്ദേശം പുറത്തുവരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇറാന്‍ ഗെയിമിന് വിലക്കേര്‍പ്പെടുത്തിയത്.

English summary
Muslim authoirty directes Malaysian Muslims not to play the “harmful” Pokemon Go. Malasia officially launch the game on August 6th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X