കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗന്ധർവ്വനല്ല യൂദാസ്, സെൽഫിയല്ല സെൽഫിഷ് ... യേശുദാസിനെ കൊന്ന് കൊലവിളിച്ച് അടപടലം ട്രോൾ പൊങ്കാല

  • By Desk
Google Oneindia Malayalam News

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഒരു വിഭാഗം കലാകാരന്‍മാര്‍ ബഹിഷ്‌കരിച്ചു. ഒരുപക്ഷേ, അവാര്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധം ആണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രപതി തന്നെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ട നിവേദനത്തില്‍ ഒപ്പിട്ട ആളായിരുന്നു 'ഗാനഗന്ധര്‍വ്വന്‍' കെജെ യേശുദാസ്. പക്ഷേ, ഒടുക്കം കക്ഷി കാല് മാറി. അവാര്‍ഡ് പോയി വാങ്ങുകയും ചെയ്തു.

ഫഹദ് ഫാസിലും പാര്‍വ്വതിയും അടക്കമുള്ളവര്‍ പരിപാടി ബഹിഷ്‌കരിച്ചപ്പോള്‍ ആയിരുന്നു ദാസേട്ടന്റെ ഈ അവസാന നിമിഷത്തെ കാലുമാറല്‍. അവാര്‍ഡ് സ്വീകരിക്കാന്‍ പോകുന്നതിനിടെ സെല്‍ഫി എടുത്ത യുവാവിന്റെ ഫോണ്‍ വാങ്ങി അത് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. പൊങ്കാലക്കലം തുറക്കാന്‍ പിന്നെ തീരെ താമസം ഉണ്ടായില്ല!

ഒറ്റുകാശ്...

ഒറ്റുകാശ്...

ഡ്രാക്കുളയും യൂദാസും തമ്മില്‍ എന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്. യേശുവിനെ ഒറ്റിക്കിട്ടിയ കാശ് കൊണ്ടു കൊടുത്താല്‍ ചിലപ്പോള്‍ ഡ്രാക്കുള പോലും ഓടിച്ച് വിടും. ഇതിപ്പോള്‍ അതിലും വലിയ ഒറ്റല്ലേ നടന്നത്.

സെല്‍ഫിയെടുത്താല്‍

സെല്‍ഫിയെടുത്താല്‍

സെല്‍ഫി എന്നാല്‍ സെല്‍ഫിഷ് എന്നൊക്കെ തള്ളാന്‍ കൊള്ളാം. കൂടെയുള്ളവരെ വഞ്ചിച്ച് ഇതുകൂടെ ചെയ്താല്‍ പിന്നെ എങ്ങനെ ട്രോളാതിരിക്കും എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.

വെറും ദാസ് അല്ല... യൂദാസ്

വെറും ദാസ് അല്ല... യൂദാസ്

എന്തായാലും ദാസേട്ടന്‍ എന്നും ഗാനന്ധര്‍വ്വന്‍ എന്നും ഒക്കെ വിളിച്ചിരുന്നവര്‍ ഇപ്പോള്‍ പുതിയൊരു പേര് കൊടുത്തിട്ടുണ്ട്... വെറും ദാസ് എന്നോ യേശുദാസ് എന്നോ അല്ല... യൂദാസ് എന്ന്!

കാര്‍ക്കിച്ച് തുപ്പും

കാര്‍ക്കിച്ച് തുപ്പും

ഇക്കണക്കിനാണെങ്കില്‍ ഗാനഗന്ധര്‍വ്വനെ കാര്‍ക്കിച്ച് തുപ്പേണ്ടി വരും എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ഇത്രയും നാള്‍ മനസ്സില്‍ കൊണ്ടുനടന്ന ആരാധനാപാത്രം ആണെന്ന പരിഗണനയൊന്നും മലയാളികള്‍ കൊടുക്കില്ലത്രെ!

സമാധാനമാകണമെങ്കില്‍

സമാധാനമാകണമെങ്കില്‍

വഞ്ചന മാത്രം അല്ലല്ലോ ഇപ്പോള്‍ പ്രശ്‌നം. ആ പാവപ്പെട്ടെ ചെറുപ്പക്കാരന്റെ കൈയ്യില്‍ നിന്ന് മൊബൈല്‍ വാങ്ങി സെല്‍ഫി ഡിലീറ്റ് ചെയ്തില്ലേ... അങ്ങനെ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു സമാധാനവും കിട്ടില്ലത്രെ.

അവസാന ചാന്‍സ്

അവസാന ചാന്‍സ്

സത്യത്തില്‍ ദാസേട്ടനും അവാര്‍ഡ് പരിപാടി ബഹിഷി്കരിക്കാന്‍ തീരുമനിച്ചതായിരുന്നത്രെ... പിന്നെയാണ് ആലോചിച്ചത്, ഇനി ഇതുപോലെ ഒരു ദേശീയ പുരസ്‌കാരം കിട്ടുമോ എന്ന്! അപ്പോള്‍ പിന്നെ തീരുമാനം മാറ്റിയത്രെ!

ഇത്രയ്ക്ക് ചീപ്പ്

ഇത്രയ്ക്ക് ചീപ്പ്

കൂടെ നിന്ന് ഒരു ഫോട്ടോ അല്ലേ ആ ചെറുപ്പക്കാരന്‍ എടുത്തുള്ളൂ... അതിന് ഇങ്ങനെ ചെയ്യണോ... ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ ഗാഗന്ധര്‍വ്വന്‍ എന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം!

കാരണം?

കാരണം?

എന്തുകൊണ്ടായിരിക്കും യേശുദാസ് ആ സെല്‍ഫി ഫോട്ടോ ഡിലീറ്റ് ചെയ്തത്? അതിന് കാരണം ഇതാണത്രെ... താടിയും മുടിയും ഡൈ ചെയ്യാത്തതുകൊണ്ടാണെന്ന്!

കൂടെ ഉണ്ടെന്ന്

കൂടെ ഉണ്ടെന്ന്

ആദ്യം തന്നെ കൂടെ ഉണ്ടെന്ന് പറഞ്ഞ് ഒപ്പിട്ടതാണ്... പക്ഷേ, മനസ്സില്‍ ഇങ്ങനെ ആയിരുന്നത്രെ. അവാര്‍ഡ് കിട്ടിയിട്ട് വേണമല്ലോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആ കവിതയൊക്കെ ഒന്ന് ചൊല്ലാന്‍!

ചിന്ത ജെറോം!

ചിന്ത ജെറോം!

സത്യത്തില്‍ ചിന്ത ജെറോമും യേശുദാസും ഒക്കെ ഒരേ മനസ്സുള്ളവരാണ്. ഇപ്പോഴാണത്രെ ചിന്ത ജെറോമിന് യേശുദാസിനോട് കൂടുതല്‍ ആരാധന തോന്നുന്നത്. സെല്‍ഫി സെല്‍ഫിഷ് ആണല്ലോ!

ഒന്നില്‍ നിന്നില്ല

ഒന്നില്‍ നിന്നില്ല

അവാര്‍ഡ് ബഹിഷ്‌കരിക്കാന്‍ കൂടെ നിന്നില്ല എന്നത് ഒരു കാര്യം. അതിനിടയില്‍ അല്ലേ ഒരുത്തല്‍ സെല്‍ഫി എടുക്കുന്നത്. അപ്പോള്‍ പിന്നെ നടന്നത് എല്ലാം സ്വാഭാവികം എന്ന് തന്നെ പറയേണ്ടിവരും!

അഭിമാന്‍ ഇല്ലേ...

അഭിമാന്‍ ഇല്ലേ...

സത്യത്തില്‍ പലര്‍ക്കും ഗാനഗന്ധര്‍വ്വനോട് ചോദിക്കാന്‍ ഉള്ള ചോദ്യം ഇതാണത്രെ... അഭിമാന്‍ ഇല്ലേ എന്ന്! തെറ്റിദ്ധരിക്കണ്ട, അമിതാഭ് ബച്ചന്‍ അഭിനയിച്ച അഭിമാന്‍ സിനിമയുടെ കാര്യമാണ് ചോദിച്ചത്!

ഡോണ്ട് ഗോ...

ഡോണ്ട് ഗോ...

ഓം ശാന്തി ഓശാനയില്‍ നിവിന്‍ പോളിയ്ക്ക് പണി കൊടുത്ത് അജു വര്‍ഗ്ഗീസ് മുങ്ങിയ ആ സീന്‍ ഓര്‍മ്മയില്ലേ... ദാസേട്ടന്‍ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ പലര്‍ക്കും ഓര്‍മ വന്നത് അതാണത്രെ. കുറ്റം പറയാന്‍ പറ്റില്ല!

ദിദുപോലെ!

ദിദുപോലെ!

ആട് ടു വിലെ ആ സെല്‍ഫി പോലെ ആയി ദാസേട്ടന്റെ ഈ ഫോട്ടോ... അറിയാതെ കയറി നിന്നാതാണെന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും. എന്നാലും ഇത്രേം പ്രായമുള്ള ഒരാള്‍ക്ക് സീറ്റ് കൊടുക്കാതിരുന്നത് ശരിയായില്ലെന്നാണ് ട്രോളന്‍മാരുടെ അഭിപ്രായം!

ഏത് കീറണം!

ഏത് കീറണം!

എന്തായാലും ആ ചെറുപ്പക്കാരന്‍ ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ എടുത്തിട്ടുണ്ടാകും. അതില്‍ ഏത് കീറി കളയണം എന്നായിരുന്നത്രെ അദ്ദേഹം ഒരു നിമിഷം ചിന്തിച്ചത്!

അതിലും കുമ്മനം

അതിലും കുമ്മനം

എന്ത് ട്രോള്‍ ആയാലും കുമ്മനത്തെ ഒഴിവാക്കാന്‍ മലയാളികള്‍ക്ക് കഴിയില്ലല്ലോ... ഇതിപ്പോള്‍ യേശുദാസിനെ കാണാന്‍ കുമ്മനത്തെ പോലുണ്ട് എന്ന് വരെ ആയി. കാണാന്‍ എന്ന് തന്നെ ആണോ ഉദ്ദേശിച്ചത് എന്ന് മാത്രമാണ് സംശയം!

തൊണ്ടവേദന വരും

തൊണ്ടവേദന വരും

യേശുദാസ് സെല്‍ഫി എടുക്കാന്‍ സമ്മതിക്കാതിരുന്നതിന് പല ന്യായീകരണങ്ങളും ട്രോളന്‍മാര്‍ കണ്ടുപിടിക്കുന്നുണ്ട്. സെല്‍ഫി എടുത്താല്‍ തൊണ്ട വേദന വരും എന്നതുകൊണ്ടാണത്രെ ദാസേട്ടന്‍ അതിന് സമ്മതിക്കാതിരുന്നത്. തൊണ്ട വേദന വന്നാല്‍ വലിയ പ്രശ്‌നം തന്നെ ആണല്ലോ!

റോയല്‍റ്റി ചോദിച്ചേനെ

റോയല്‍റ്റി ചോദിച്ചേനെ

ആ ഫോട്ടോ യേശുദാസ് തന്നെ ഡിലീറ്റ് ചെയ്തത് നന്നായത്രെ. അല്ലെങ്കില്‍ പിന്നെ കുറച്ച് കാലം കഴിഞ്ഞാല്‍ മുഖത്തിന്റെ റോയല്‍റ്റി വരെ ചോദിക്കാന്‍ സാധ്യതയുള്ള കക്ഷിയാണെന്ന്!

കൗതുകം ലേശം!!!

കൗതുകം ലേശം!!!

എന്തായാലും യേശുദാസിന് ഇത്തവണ അവാര്‍ഡ് കിട്ടിയ പാട്ട് കേട്ടവര്‍ക്കൊന്നും അത്രയ്ക്ക് അഭിപ്രായമില്ലത്രെ. ജഗദീശ്വരന്റെ കൃപ കൊണ്ട് മാത്രം കിട്ടിയ ആദ്യത്തെ അവാര്‍ഡ് ആയതുകൊണ്ടാവും ഇങ്ങനെ ഒരു കളി!

ആ... അങ്ങനെ തന്നെ!

ആ... അങ്ങനെ തന്നെ!

പണ്ട് ചിന്ത ജെറോം സെല്‍ഫിയുടെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആയിരുന്നു പലര്‍ക്കും പ്രശ്‌നം. ഇപ്പോള്‍ ദാസേട്ടന്‍ കൂടി പറഞ്ഞപ്പോള്‍ ആണത്രെ ചിന്ത ജെറോമിന് ഒരു ആശ്വാസം കിട്ടിയത്!

തരേണ്ടവര്‍ തന്നെ

തരേണ്ടവര്‍ തന്നെ

ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി തന്നെയാണ് വിതരണം ചെയ്യേണ്ടത്. എന്തായാലും ഇത്തവണ കുറേ എണ്ണം കേന്ദ്ര മന്ത്രി ആണ് വിതരണം ചെയ്തത്. പക്ഷേ, ദയാഹര്‍ജി കിട്ടിയ ജയില്‍പുള്ളിക്ക് അത് രാഷ്ട്രപതിയില്‍ നിന്ന് തന്നെ ആണ് കിട്ടിയത്!

പേര് മാറ്റി

പേര് മാറ്റി

ഒറ്റ സംഭവം കൊണ്ടല്ലേ യേശുദാസിന് പുതിയ പേര് കിട്ടിയത്. അതിന് സത്യത്തില്‍ രജരത്‌നം പിള്ളയൊന്നും വരേണ്ട ഒരു കാര്യവും ഇല്ല. ട്രോളന്‍മാര്‍ തന്നെ ആ പേരിടല്‍ കര്‍മം അങ്ങ് നിര്‍വ്വഹിച്ചു!

അങ്ങനേയും പറയുമോ

അങ്ങനേയും പറയുമോ

അത്രയ്ക്കും ആരാധന മൂത്തിട്ടായിരിക്കണം ആ ചെറുപ്പക്കാരന്‍ ഒരു സെല്‍ഫി എടുത്തിട്ടുണ്ടാവുക. സെല്‍ഫി സെല്‍ഫിഷ് ആണെന്നും അങ്ങനെയുള്ള ആരാധകര്‍ ഒന്നും തനിക്ക് വേണ്ട എന്നും ഒക്കെ അദ്ദേഹം പറഞ്ഞുകളയുമോ എന്നാണ്!

തേപ്പ് തരുന്നവര്‍!

തേപ്പ് തരുന്നവര്‍!

ക്ലാസ്സ് കട്ട് ചെയ്യാന്‍ എല്ലാ പ്ലാനും ഇട്ട്, അതിന് ശേഷം കൂളായി ക്ലാസ്സില്‍ പോയിരിക്കുന്ന ഒരു ഫ്രണ്ട് എല്ലാവര്‍ക്കും കാണും. അതുപോലെ ഒരു തേപ്പാണ് യേശുദാസും നടത്തിയത് എന്നാണ് ട്രോളന്റെ അഭിപ്രായം!

 ഒറ്റപ്പെട്ടേനെ

ഒറ്റപ്പെട്ടേനെ

ആദ്യം മുതലേ യേശുദാസിന്റെ അഭിപ്രായം അറിയാന്‍ കാത്തിരുന്ന ആളായിരുന്നല്ലോ ജയരാജ്. അപ്പോള്‍ പിന്നെ ഒറ്റപ്പെടും എന്ന ഭയത്തിന്റെ ഒരു ആവശ്യവും ദാസേട്ടന് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.!

എല്ലാം സന്തോഷത്തിന് വേണ്ടി

എല്ലാം സന്തോഷത്തിന് വേണ്ടി

അവാര്‍ഡ് കിട്ടിയവരുടെ സന്തോഷത്തിന് വേണ്ടിയാണത്രെ നിവേദനത്തില്‍ ഒപ്പിട്ടത്. സന്തോഷം അവര്‍ക്ക് മാത്രം പോരല്ലോ! സര്‍ക്കാരിന്റെ സന്തോഷത്തിന് വേണ്ടി പോയി അവാര്‍ഡും വാങ്ങി... എല്ലാവര്‍ക്കും സന്തോഷം ആയല്ലോ അല്ലേ!

ആന പാറുമ്പോള്‍ ആണ്...

ആന പാറുമ്പോള്‍ ആണ്...

വലിയ ഒരു വിവാദം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ആയിരുന്നല്ലോ ഒരു സെല്‍ഫി വിവാദവും. കൊടുങ്കാറ്റില്‍ ആന പാറി പോകുമ്പോള്‍ ആണോ ഇത്തരം സെല്‍ഫി പാറിയ കഥകള്‍!

സെല്‍ഫിയില്‍ പെട്ടവര്‍

സെല്‍ഫിയില്‍ പെട്ടവര്‍

മുമ്പ് ഇതുപോലെ ഒരു സെല്‍ഫിയില്‍ പെട്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും. എന്തായാലും ഇപ്പോള്‍ രണ്ട് പേര്‍ക്കും ആശ്വസിക്കാം... ഒറ്റപ്പെട്ടുപോയില്ലല്ലോ അല്ലേ!

ഗന്ധര്‍വ്വന്റെ ഫോട്ടോ...

ഗന്ധര്‍വ്വന്റെ ഫോട്ടോ...

അത് ശരിയാണല്ലോ... ഏതെങ്കിലും ഗന്ധര്‍വ്വന്റെ ഫോട്ടോ ഇതുവരെ ക്യാമറയില്‍ പതിഞ്ഞിട്ടില്ലല്ലോ! വെറുതേ് ആ ചെറുപ്പക്കാരന്റെ മൊബൈലിലെ സ്‌പേസ് കളയേണ്ടെന്ന് വിചാരിച്ച് ചെയ്ത ഒരു കാര്യത്തെ ആണോ ഇങ്ങനെ വിമര്‍ശിക്കുന്നത്!

റീ സ്‌റ്റോര്‍ ഉള്ളപ്പോഴോ

റീ സ്‌റ്റോര്‍ ഉള്ളപ്പോഴോ

സെല്‍ഫി എടുത്താല്‍ ഉടന്‍ ഡിലീറ്റ് ചെയ്യും എന്നൊക്കെ അല്ലേ അദ്ദേഹം പറയുന്നത്. പക്ഷേ, ടെക്‌നോളജി വളര്‍ന്നതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. എപ്പോള്‍ റീ സ്‌റ്റോര്‍ ചെയ്തു എന്ന് ചോദിച്ചാല്‍ പോരെ!

പിന്നെന്തിനാണ് ആ ഒപ്പ്

പിന്നെന്തിനാണ് ആ ഒപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒപ്പിടാന്‍ ഒക്കെ തയ്യാറാണ്... പക്ഷേ, അവാര്‍ഡ് വാങ്ങിക്കും എന്ന്! പിന്നെ എന്തിനാണാവോ ആ ഒപ്പൊക്കെ അവിടെ ഇട്ടത്!

രക്ഷിച്ചെടുത്തതാ...

രക്ഷിച്ചെടുത്തതാ...

ഫോട്ടോ ഡിലീറ്റ് ചെയ്ത് കോസ്മിക് രശ്മികളില്‍ നിന്നും ഫോട്ടോസിന്തസിസില്‍ നിന്ുനം ആ കുട്ടിയ രക്ഷിക്കുകയായിരുന്നു സത്യത്തില്‍ ദാസേട്ടന്‍ ചെയ്തത്. അത് പോലും അറിയാത്തവരാണോ ഇന്നാട്ടിലെ ആളുകള്‍!

മഹാന്‍മാരെ അടുത്തറിഞ്ഞാല്‍

മഹാന്‍മാരെ അടുത്തറിഞ്ഞാല്‍

പുരസ്‌കാരം സ്വീകരിക്കും എന്ന് കേട്ടപ്പോഴേ മലയാളികള്‍ കലിപ്പിലായിരുന്നു. അതിനിടയ്ക്കാണ് ആ സെല്‍ഫി ഡിലീറ്റ് ചെയ്തത്. ഇപ്പോഴാണ് മലയാളികള്‍ ആ സത്യം ശരിക്കും തിരിച്ചറിഞ്ഞതത്രെ, മഹാന്‍മാരെ അടുത്തറിഞ്ഞാല്‍ മനസ്സിലെ വിഗ്രഹം ഉടയും!

 യു.. ദാസേട്ടന്‍

യു.. ദാസേട്ടന്‍

നിങ്ങള്‍ ദാസേട്ടനാണോ എന്ന അര്‍ത്ഥത്തില്‍ അല്ല കേട്ടോ... യൂ... ദാസേട്ടന്‍ എന്ന് വച്ചാല്‍ യൂദാസേട്ടന്‍ എന്ന് തന്നെയാണ് ഉദ്ദേശിച്ചത് എന്ന്! കാല് വാരുന്നവരെ പിന്നെ എന്ത് വിളിക്കും എന്നാണ് ചോദ്യം!

ആസ്വദിക്കാന്‍ ആളില്ലെങ്കില്‍

ആസ്വദിക്കാന്‍ ആളില്ലെങ്കില്‍

ആരാധകര്‍ ഇല്ലെങ്കില്‍ താരങ്ങളില്ലെന്നതാണ് സത്യം. ആസ്വാദകരില്ലെങ്കില്‍ പിന്നെ ഒന്നും ഉണ്ടാവില്ല. അക്കാര്യം എങ്കിലും ദാസേട്ടന്‍ ഒന്ന് ഓര്‍ക്കേണ്ടതായിരുന്നത്രെ!

അവാര്‍ഡ് വിതരണ വിവാദത്തിന്റെ 24 മണിക്കൂർ നീണ്ട സസ്പെൻസ്, സംഘർഷങ്ങൾ, ക്ളൈമാക്സ്; സീന്‍ ബൈ സീന്‍... അവാര്‍ഡ് വിതരണ വിവാദത്തിന്റെ 24 മണിക്കൂർ നീണ്ട സസ്പെൻസ്, സംഘർഷങ്ങൾ, ക്ളൈമാക്സ്; സീന്‍ ബൈ സീന്‍...

ദേശീയ പുരസ്ക്കാരത്തെച്ചൊല്ലി പൊട്ടിത്തെറി.. അവർ തൊഴുത്തിൽക്കുത്തികൾ, മുഖത്തേക്ക് നീട്ടിയൊരു തുപ്പ്!ദേശീയ പുരസ്ക്കാരത്തെച്ചൊല്ലി പൊട്ടിത്തെറി.. അവർ തൊഴുത്തിൽക്കുത്തികൾ, മുഖത്തേക്ക് നീട്ടിയൊരു തുപ്പ്!

English summary
National Film Award Distribution and a Selfie... Social Media trolls mocking Yesudas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X