കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായത്രി സുരേഷിന് മിസ് കേരള കിരീടം

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: റിലയന്‍സ് ട്രെന്‍ഡ്‌സ് മിസ് കേരള 2014 ന്റെ കിരീടം തൃശ്ശൂര്‍ക്കാരിയായ ഗായത്രി സുരേഷ് തലയില്‍ ചൂടി. തൃശ്ശൂര്‍ക്കാരി തന്നെയായ കൊഞ്ചിത ജോണ്‍ ആണ് ഫസ്റ്റ് റണ്ണറപ്പ്. കൊച്ചിക്കാരി ജനിത തോമസ് സെക്കന്റ് റണ്ണറപ്പായി.

ആലപ്പുഴ പാതിരപ്പള്ളി വിജയ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാലുമണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് മലയാളി സുന്ദരിയെ തിരഞ്ഞെടുത്തത്. തുടര്‍ന്ന വായിക്കൂ, ചിത്രങ്ങളിലൂടെ (ഗായത്രിയുടെ ഫേസ്ബുക്ക് പേജിലെ ഫോട്ടോകള്‍)

സുന്ദരി പട്ടം

സുന്ദരി പട്ടം

സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും റാമ്പില്‍ ചുവടുവെച്ച് തൃശ്ശൂര്‍കാരി ഗായത്രി സുരേഷാണ് റിലയന്‍സ് ട്രെന്‍ഡ്‌സ് മിസ് കേരള 2014 ന്റെ കിരീടം ചൂടിയത്.

റണ്ണറപ്പ്

റണ്ണറപ്പ്

തൃശ്ശൂര്‍ക്കാരി തന്നെയായ കൊഞ്ചിത ജോണ്‍ ആണ് ഫസ്റ്റ് റണ്ണറപ്പ്. കൊച്ചിക്കാരി ജനിത തോമസ് സെക്കന്റ് റണ്ണറപ്പായി.

ഒരു സുവര്‍ണാവസരം

ഒരു സുവര്‍ണാവസരം

ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടിയവരെ ഓഡിഷന് വിധേയരാക്കി മികച്ച അഭിനയപാടവം കാണിക്കുന്ന ഒരാളെ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കും.

മറ്റൊന്ന് കൂടെ

മറ്റൊന്ന് കൂടെ

രണ്ടുപേര്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറാകാനും അവസരമുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടത്

തിരഞ്ഞെടുക്കപ്പെട്ടത്

മൂന്നു ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. അവസാന റൗണ്ടില്‍ എത്തിയ അഞ്ചുപേരില്‍നിന്നാണ് ഗായത്രി കിരീടമണിഞ്ഞത്.

റൗണ്ടുകള്‍

റൗണ്ടുകള്‍

ബ്ലാക്ക് ഗൗണ്‍, ഡിസൈനര്‍ സാരി, കേരള സാരി ലെഹംഗ എന്നീ മൂന്നു റൗണ്ടുകളാണുണ്ടായിരുന്നത്.

ആലപ്പുഴ വേദിയായി

ആലപ്പുഴ വേദിയായി

ആലപ്പുഴ പാതിരപ്പള്ളി വിജയ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാലുമണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് മലയാളി സുന്ദരിയെ തിരഞ്ഞെടുത്തത്.

വിധികര്‍ത്താക്കള്‍

വിധികര്‍ത്താക്കള്‍

ചലച്ചിത്ര, പരസ്യ, ബിസിനസ്സ്, സംഗീത മേഖലകളിലുള്ള സോഹന്‍ റോയ്, ജോര്‍ജ് ജോണ്‍, ശ്രീകുമാര്‍, മുരളിമേനോന്‍, സിജോയ് വര്‍ഗീസ്, ഷീല കൊച്ചൗസേഫ്, രഞ്ജിനി ഹരിദാസ്, സജ്‌നാ നജാം, വൈ.വി. രാജേഷ് എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്.

English summary
New Beauty Queen of Kerala is Gayathri Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X