കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിനിയെ ചുംബിയ്ക്കാനും ആപ്പ്! എന്താണ് കിസ്സെഞ്ചര്‍

കിസ്സെഞ്ചര്‍ എന്നാണ് ഉപകരണത്തിന്റെ പേര്

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: പ്രണയിതാക്കള്‍ക്ക് പ്രണയം പങ്കുവെയ്ക്കാനുള്ള സംവിധാനവുമായി ഗവേഷകര്‍. കിസ്സെന്‍ജര്‍ എന്ന ഉപകരണമാണ് എത്ര ദൂരത്തുള്ളവര്‍ക്കുമിടയില്‍ ചുംബനം കൈമാറാന്‍ സഹായിക്കുന്നത്. സ്മാര്‍ട്ട് ഉപകരണത്തിലുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

പ്രഷര്‍ സെന്‍സറുകളും ആക്വചേറ്ററുകളും അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉപകരണം ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകയായ യാന്‍ സാംഗ് എന്ന ഗവേഷകയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ഉപകരണം രക്ഷിതാക്കള്ക്ക് മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും കിസ്സെഞ്ചര്‍ ഉപയോഗിക്കാം.

 സ്മാര്‍ട്ട്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപകരണം ഉപയോഗിക്കുന്നവര്‍ നല്‍കുന്ന ചുംബനം ഐഡന്റിക്കല്‍ ഉപകരണം വഴി റെക്കോര്‍ഡ് ചെയ്ത് മറുവശത്തുള്ളയാള്‍ക്ക് എത്തിക്കുന്നതാണ് ഉപകരണത്തിന്റെ ധര്‍മം. വീഡിയോ കോളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാകുക.

രക്ഷിതാക്കള്‍ക്കും

രക്ഷിതാക്കള്‍ക്കും

വിദൂരത്തുള്ള രക്ഷിതാക്കള്‍ക്ക് മക്കളുമായി സ്‌നേഹം പങ്കുവെയ്ക്കുന്നതിനും കിസ്സെഞ്ചര്‍ ഉപയോഗിക്കാം. ജോലിസ്ഥലത്തും യാത്രക്കിടയിലും മക്കളോടുള്ള അടുപ്പം കാത്തു സൂക്ഷിക്കാനും കിസ്സെഞ്ചറിനെ ആശ്രയിക്കാം.

ഏറെ പ്രണയത്തോടെ

ഏറെ പ്രണയത്തോടെ

പ്രണയിതാക്കള്‍ക്കിടയില്‍ അടുപ്പം കാത്തു സൂക്ഷിക്കാനും ചുംബനങ്ങള്‍ കൈമാറാനും കിസ്സെഞ്ചര്‍ സഹായിക്കുമെന്നാണ് ഗവേഷകയുടെ അവകാശവാദം.

കിസ്സെഞ്ചര്‍

കിസ്സെഞ്ചര്‍

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപകരണമായ കിസ്സെഞ്ചര്‍ ലണ്ടന്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി ഗവേഷകയായ യാന്‍ സാംഗാണ് വികസിപ്പിച്ചിട്ടുള്ളത്.

English summary
The device, known as Kissenger, works with pressure sensors and actuators.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X