കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്തുതി: നികേഷിന്റെ മുന്നിൽ കുടുങ്ങി നടൻ ദേവൻ; ഉത്തരം മുട്ടിച്ച് വിടാതെ പിറകെ!!

Google Oneindia Malayalam News

കൊച്ചി: നടന്‍ ദേവന്റെ രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങളും കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. അതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റര്‍ പരിപാടിയില്‍ ദേവന്‍ പങ്കെടുക്കുന്നത്.

പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍

'എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി', പിണറായി വിജയനെതിരെ നടൻ ദേവൻ'എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി', പിണറായി വിജയനെതിരെ നടൻ ദേവൻ

തോന്നുന്നത് പറഞ്ഞ് പോവുക എന്നത് ഇത്തരം പരിപാടികളില്‍ നടപ്പില്ലെന്ന് ഇപ്പോഴെങ്കിലും ദേവന് പിടികിട്ടിയിട്ടുണ്ടാകും എന്ന് തോന്നുന്നു. രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ് കുടുങ്ങിയ അവസ്ഥായായിരുന്നു ദേവന്റേത്. എന്നാല്‍ നികേഷ് കുമാറില്‍ നിന്ന് ഒരു ദയവും ലഭിച്ചതുമില്ല. മോദി സ്തുതിയാണ് ദേവനെ ശരിക്കും ചതിച്ചത്!

പഴയ കെഎസ് യുക്കാരന്‍

പഴയ കെഎസ് യുക്കാരന്‍

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പാര്‍ട്ടിയുടെ പേര്. കോളേജില്‍ പഠിക്കുന്ന കാലത്ത് സജീവ കെഎസ് യു പ്രവര്‍ത്തകന്‍ ആയിരുന്നു. വിഎം സുധീരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ സംസ്ഥാന തല നേതാക്കളായിരുന്നു. ഇവര്‍ ഭരണതലത്തില്‍ എത്തുമ്പോള്‍ വലിയ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

നികേഷ് പൊരിക്കുന്നു

നികേഷ് പൊരിക്കുന്നു

കാലമിത്രമായിട്ടും ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച മാറ്റമുണ്ടാക്കാന്‍ പറ്റിയില്ല എന്നായിരുന്നു ദേവന്റെ നിരാശ. ഇവിടെ തുടങ്ങുന്നു നികേഷ് കുമാറിന്റെ ചോദ്യങ്ങളും. ആദ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. പിന്നെ സോണിയ ഗാന്ധിയെ പോയി കണ്ട് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നു. അതിന് ശേഷം നരേന്ദ്ര മോദി വരുമ്പോള്‍ അദ്ദേഹത്തിന്റെ പിറകേ പോകുന്നു. ഇപ്പോഴിതാ പഴയ പാര്‍ട്ടിയുമായി വീണ്ടും വരുന്നു. കൃത്യമായ ഒരു ദിശാബോധമുണ്ടോ ദേവന് എന്നായിരുന്നു നികേഷിന്റെ ചോദ്യം.

വീണ്ടും കുടുങ്ങി

വീണ്ടും കുടുങ്ങി

2008 ല്‍ സോണിയ ഗാന്ധിയെ കണ്ട കഥ പറഞ്ഞായിരുന്നു ദേവന്റെ മറുപടി. അന്ന്, കോണ്‍ഗ്രസിന് എന്താണ് തെറ്റിയത് എന്ന് ഒരു ഒമ്പത് പേജുള്ള റിപ്പോര്‍ട്ടുമായിട്ടാണ് സോണിയയെ കണ്ടത് എന്നായിരുന്നു ദേവന്‍ പറഞ്ഞത്.

സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയിട്ട് അതിനെ എവിടെയും എത്തിക്കാന്‍ കഴിയാത്ത താങ്ങള്‍ക്ക് , ഒരു എസ്റ്റാബ്ലിഷ്ഡ് പാര്‍ട്ടിയ്ക്ക് എന്താണ് കുറവ് എന്ന് എങ്ങനെയാണ് പറയാനാവുക എന്നായി നികേഷ്!

ഭയങ്കര ദിശാബോധം

ഭയങ്കര ദിശാബോധം

തങ്ങളുടെ പാര്‍ട്ടിയ്ക്ക് വലിയ ദിശാബോധം ഉണ്ടെന്നാണ് ദേവന്‍ പറയുന്നത്. താന്‍ ഇപ്പോഴും പരാജയപ്പെട്ടിട്ടില്ല. ശ്രമം അവസാനിപ്പിച്ചാലെ തോറ്റു എന്ന് പറയാന്‍ പറ്റു. ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നാണ് ദേവന്‍ പറയുന്നത്. കുറച്ചുകാലം കഴിയുമ്പോള്‍ ആളുകള്‍ വലിയതോതില്‍ വരും.

സുരേഷ് ഗോപി തരംഗമൊന്നും ഉണ്ടാക്കിയില്ല

സുരേഷ് ഗോപി തരംഗമൊന്നും ഉണ്ടാക്കിയില്ല

സുരേഷ് ഗോപി തരംഗമുണ്ടാക്കി, ദേവന്‍ മസിലും പിടിച്ച് നിന്നാല്‍ ആളുകള്‍ വരുമോ എന്നായി നികേഷ്. സുരേഷ് ഗോപി തരംഗമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് ദേവന്‍ പറയുന്നത്. താന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. അത് ശബരിമല ഹാംങ് ഓവര്‍ മാത്രമായിരുന്നു എന്നും പറയുന്നുണ്ട് അദ്ദേഹം.

കണ്‍ഫ്യൂഷനോട് കണ്‍ഫ്യൂഷന്‍

കണ്‍ഫ്യൂഷനോട് കണ്‍ഫ്യൂഷന്‍

സോണിയ ഗാന്ധിയെ കണ്ടും മോദിയെ പ്രകീര്‍ത്തിച്ചതും ഒക്കെ നികേഷ് കുത്തിക്കുത്തി ചോദിച്ചു. ദേവന്‍ തന്നെ ആകെ കണ്‍ഫ്യൂഷനിലാണോ എന്നായിരുന്നു ചോദ്യം. തനിക്ക് ഒരു കണ്‍ഫ്യൂഷനുമില്ലെന്ന് പറഞ്ഞ ഉടനെ തന്നെ പറയുന്നു, അതൊക്കെ തന്റെ യാത്രയില്‍ ഉണ്ടായ കണ്‍ഫ്യൂഷന്‍സ് മാത്രമാണെന്ന്! അത് തന്റെ ഉള്ളിലുള്ള കണ്‍ഫ്യൂഷനേ അല്ലെന്നാണ് പറയുന്നത്.

മോദി പ്രകീര്‍ത്തനത്തില്‍ ശരിക്കും കുടുങ്ങി

മോദി പ്രകീര്‍ത്തനത്തില്‍ ശരിക്കും കുടുങ്ങി

നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ദേവന്‍ കുടുങ്ങി എന്നതാണ് സത്യം. ബിജെപി നേതാവായിട്ടില്ല, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയെ താന്‍ കാണുന്നത് ഇന്ത്യ കണ്ട ഏറ്റവും നല്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ആണെന്നാണ് ദേവന്‍ പറഞ്ഞത്. അപ്പോള്‍ പിണറായി വിജയനോ എന്നായി ചോദ്യം.

പിണറായി വിജയനോട് തനിക്ക് താത്പര്യമില്ല. അദ്ദേഹം ഒരു പരാജയമാണെന്നും ദേവന്‍ പറഞ്ഞുവച്ചു.

ഉത്തരം മുട്ടി

ഉത്തരം മുട്ടി

നരേന്ദ്ര മോദിയില്‍ ആകര്‍ഷകമായ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നായി നികേഷ്. അദ്ദേഹത്തിന്റെ നയപരിപാടികളും കാര്യനിര്‍വ്വഹണവും (പോളിസികളും എക്‌സിക്യൂഷനും) ആണ് എന്ന് മറുപടി.

എന്ത് പോളിസി, എന്ത് എക്‌സിക്യൂഷന്‍ എന്നായി നികേഷ്.

അതൊക്കെ എണ്ണിയാല്‍ തീരാത്തതാണ്. ഇവിടെ നിന്ന് പറഞ്ഞാല്‍ തീരില്ലെന്നായി ദേവന്‍.

മറ്റുള്ളവരില്‍ നിന്ന് എന്ത് വ്യത്യസ്തതയാണ് ഉള്ളത് എന്ന് വീണ്ടും നികേഷ്.

വളരെ കാര്യശേഷിയുടെ പ്രധാനമന്ത്രിയെന്ന് പിന്നേയും ദേവന്‍.

ഏത് കാര്യത്തിലാണ് എഫിഷ്യന്‍സി എന്ന് നികേഷ് വിടാതെ ചോദിക്കുന്നു. എല്ലാ കാര്യങ്ങളിലും എന്ന് ദേവന്‍. ഏതെങ്കിലും ഒരു ഉദാഹരണം പറയണം എന്നായി നികേഷ്. എന്നാല്‍ കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ദേവന് കഴിയുന്നേയില്ല.

ഉരുളലോട് ഉരുളല്‍

ഉരുളലോട് ഉരുളല്‍

ഭരണത്തിലും ചിന്തയിലും എല്ലാം മോദി സംഭവമാണെന്നാണ് ദേവന്‍ പിന്നേയും പറയുന്നത്. വേറിട്ട എന്ത് ചിന്തയാണ് മോദിയ്ക്കുള്ളത് എന്നായി പിന്നെ നികേഷ്. 'ഇത് തന്നെയാണ് ചിന്ത' എന്നും പറഞ്ഞ് ദേവന്‍ ഒരേ ഇരിപ്പാണ്. ഇന്ത്യയ്ക്ക് മോദി ഉണ്ടാക്കിയ ഇമേജിനെ കുറിച്ചാണ് പിന്നെ പറഞ്ഞത്. നെഹ്‌റുവോ ഇന്ദിരയോ മന്‍മോഹന്‍ സിങോ ഉണ്ടാക്കാത്ത എന്ത് ഇമേജ് ആണ് മോദി ഇന്ത്യക്ക് ഉണ്ടാക്കിയത് എന്നായി നികേഷ്. തുടര്‍ന്നങ്ങോട്ട് അതിലും ഞെട്ടിക്കുന്ന ഉത്തരങ്ങള്‍ വന്ന് തുടങ്ങിയതോടെ ആ ചര്‍ച്ച തന്നെ നികേഷ് അവസാനിപ്പിക്കുകയായിരുന്നു

Recommended Video

cmsvideo
ആർത്തവ കാലത്ത് മലയ്ക്ക് പോയാൽ സന്താനശേഷി പോകും ! | Oneindia Malayalam
മമ്മൂട്ടി നമ്പര്‍ വണ്‍

മമ്മൂട്ടി നമ്പര്‍ വണ്‍

മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണുള്ളത് എന്ന് ദേവന്‍ പറയുന്നുണ്ട്. അവസരം കിട്ടിയാല്‍ മമ്മൂട്ടിയെ വെല്ലുന്ന പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന ആത്മവിശ്വാസവും ഉണ്ടത്രെ.

ലോകത്തിലെ ഏറ്റവും മികച്ച പത്ത് നടന്‍മാരെ എടുത്താല്‍ അതില്‍ ഒന്ന് മമ്മൂട്ടി ആയിരിക്കും. മോഹന്‍ലാല്‍ ആ പട്ടികയില്‍ എത്തില്ല എന്നുമൊക്കെ പറയുന്നുണ്ട് ദേവന്‍.

English summary
Nikesh Kumar made actor Devan answerless with question, in Meet the Editor's program, while he praised Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X