• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു പേടിയും ഇല്ലേ.. ദിലീപിനോട് നികേഷ് കുമാർ ചോദിച്ച ചോദ്യം അത്ഭുതമായി ഓടുന്നു! വീഡിയോ വൈറലോട് വൈറൽ!!

  • By Kishor

ഒരു പേടിയും ഇല്ലേ - മലയാളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ നികേഷ് കുമാർ ദിലീപിനോട് ചോദിക്കുന്നത് ഇന്ന് കേട്ടാൽ തോന്നും അതൊരു പ്രവചനമായിരുന്നു എന്ന്. ശരിക്കും അതൊരു പ്രവചനം പോലെ ആയിരുന്നു. അന്നത്തെ അഭിമുഖത്തിൽ നികേഷ് കുമാർ ചോദിച്ച ചോദ്യങ്ങൾ. അതിന് ദിലീപ് പറഞ്ഞ ഉത്തരങ്ങൾ. വെറുതെയാണോ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പറ പറക്കുന്നത്.. കാണാം..

ജയിൽപ്രിയൻ പക്ഷേ ദിലീപേട്ടൻ പാവാടാ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ജയിലിലും രക്ഷയില്ല.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

ദിലീപ് അന്ന് പറഞ്ഞ ഉത്തരങ്ങൾ‌

ദിലീപ് അന്ന് പറഞ്ഞ ഉത്തരങ്ങൾ‌

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ റേറ്റിങുള്ള താരമാണ് എന്ന് പറഞ്ഞുകൊണ്ടാണ് നികേഷ് കുമാർ ദിലീപുമായുള്ള ഇന്റർവ്യൂ തുടങ്ങിയത്. എല്ലാം ദൈവാനുഗ്രഹമെന്നും പ്രേക്ഷകർക്ക് നന്ദി പറയുന്നു എന്നും ദിലീപും ഇൻട്രോയിൽ പറയുന്നു. തനിക്കെതിരായ ആക്ഷേപങ്ങളെക്കുറിച്ചും അതിന് പറയാനുള്ള മറുപടിയെക്കുറിച്ചും തന്റെ മൗനത്തെക്കുറിച്ചുമെല്ലാം ദിലീപ് പറഞ്ഞു.

എല്ലാം വളരെ മുമ്പ്

എല്ലാം വളരെ മുമ്പ്

ഈ ഇന്റർവ്യൂ എടുക്കുമ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ടില്ല. ദിലീപ് അറസ്റ്റിലായിട്ടില്ല. കാവ്യ മാധവനെ ദിലിപ് വിവാഹം ചെയ്തിട്ട് പോലുമില്ല. എന്നാൽ ഈ അഭിമുഖത്തിൽ നികേഷ് കുമാർ ചോദിച്ച ചില ചോദ്യങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ അച്ചട്ടായി തോന്നു. ഭാവിയിലേക്ക് കരുതിവെച്ചത് പോലുള്ള ഷാർപ്പ് ചോദ്യങ്ങൾ - പേടിയുണ്ടോ എന്ന് ഒരു ചോദ്യം. അതിന് ദിലീപ് പറഞ്ഞ ഉത്തരമോ...

എല്ലാം പാർട്ട് ഓഫ് ദ ഗെയിം

എല്ലാം പാർട്ട് ഓഫ് ദ ഗെയിം

ഒരേപോലെ പോകുമ്പോഴാണല്ലോ പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ തകര്‌ന്ന് പോകുക. ഇത് ഇടക്ക് തകരും ഇടക്ക് ഉയരും അങ്ങനെ പോകും. എല്ലാം ഒരു പാർട്ട് ഓഫ് ദ ഗെയിം ആണെന്നാണ് ദീലിപ് അന്ന് പറഞ്ഞത്. ഈ വീഡിയോ വീണ്ടും അപേ്ലാഡ് ചെയ്യപ്പെട്ടപ്പോൾ അതിനോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് എങ്ങനെയെന്ന് കൂടി കണ്ടശേഷം വീഡിയോയിലേക്ക് പോകാം.

ഇതൊക്കെ എല്ലാവർക്കും അറിയാം

ഇതൊക്കെ എല്ലാവർക്കും അറിയാം

ദിലീപിന് ഈ കേസുമായി ബന്ധം ഉണ്ടെന്നുള്ളത് സാമാന്യ ബോധമുള്ള മനുഷ്യർക്ക് എല്ലാവർക്കും അറിയാം. അതിന് കോടതി അല്ലേ തീരുമാനിക്കേണ്ടത് എന്ന് പറയുന്നത് ന്യായം തന്നെ. പക്ഷേ ഇന്ത്യയിൽ കയ്യിൽ കാശും വാദിക്കാൻ നല്ല വക്കീലും ഉണ്ടെങ്കിൽ എന്തും ചെയ്യാം. എന്ന് വെച്ചാൽ ദിലീപിനെ കോടതി കുറ്റ വിമുക്തനാക്കുക തന്നെ ചെയ്യും - യൂട്യൂബ് ചാനലിലെ ഒരു കമന്റ്.

നികേഷിന്റെ ദീർഘവീക്ഷണം

നികേഷിന്റെ ദീർഘവീക്ഷണം

സിനിമയില്‍ അഭിനയിച്ചു കൈയ്യടി വാങ്ങിയിരുന്നതുപോലെ ജീവിതത്തില്‍ നടക്കുകയില്ലന്നു ഇപ്പോള്‍ മനസ്സിലായിക്കാണും. ഇവനു വേണ്ടി യാണല്ലോ ഓരോരുത്തർ വാദിക്കുന്നത് കഷ്ടം. ജീവിതത്തെ കുറിച്ച് എന്തൊരു നല്ല കാഴ്ചപ്പാട് ആണ് ദിലീപേട്ടന്. തനിക്കു തടസ്സമെന്ന് തോന്നിയാൽ ആരെയും വെട്ടിമാറ്റുന്ന നടൻ ഇതാണ് നടൻ. നികേഷിന്റെ ദീർഘവീക്ഷണം സമ്മതിച്ചു.

ദിലീപേട്ടൻ തിരിച്ചുവരും

ദിലീപേട്ടൻ തിരിച്ചുവരും

ദിലീപ് എട്ടാ നിങ്ങൾ തിരിച്ചു വരും എന്ന് ആഗ്രഹിക്കുന്നു. ഗോപാലകൃഷ്ണന്റ നിഷ്കളങ്കതയും, ധർമ്മവും കൂടെ കാണും എന്ന് വിചാരിക്കുന്നു. ഇപ്പോഴത്തെ ഈ പ്രവൃത്തികളിൽ തങ്ങൾ കുറ്റകാരൻ ആണ് എങ്കിൽ അത് മറക്കാൻ സാധിക്കില്ല. ദിലീപിന് ഇനി സപ്പോർട്ട് ചെയ്യാനോ എന്നാണ് ആലോചിക്കുന്നേ വേണ്ട എന്ന് എന്റെ മനസ് പറയുന്നു - ഇങ്ങനെ പറയുന്നവരും ഉണ്ട്.

ദിലിപിനെ വെറുതേ വിട്ടുകൂടെ

ദിലിപിനെ വെറുതേ വിട്ടുകൂടെ

ഇനിയെങ്കിലും ദിലിപിനെ വെറുതേ വിട്ടുകൂടെ കുറെ നാള്‍ ആയി ഒരാളെ എല്ലാവരും കൂട്ടം കൂടി ക്രൂശിക്കുന്നു, കുറെ പാവപ്പെട്ടവർക്കു ആയിരക്കണക്കിന് വീടിനും ചാരിറ്റിയും ഇതെല്ലാം ഒറ്റയടിക്ക് മറച്ചു പിടിച്ചു കൊണ്ടു ആണ്‌ ഇ ക്രൂരമായ ആക്രമണം. എല്ലാം നിയമം തീരുമാനിക്കട്ടെ. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യട്ടെ.

മുഖം കണ്ടാലറിയാം കള്ളനാണ്

മുഖം കണ്ടാലറിയാം കള്ളനാണ്

ദിലീപ് മോനെ നിന്റെ പണം വാങ്ങിയ ആളുകൾ നിന്റെ കൂടെ ഉണ്ടാകും ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാകുന്ന് പണം ആണ് ഞങ്ങൾ നിനക്ക് കൂട്ട് നിൽക്കുക ഇല്ല നിന്റെ മുഖം കണ്ടാൽ അറിയാം നീ ഒരു കള്ളൻ ആണ് മലയാളികൾ മനസിലാക്കുന്നു. എല്ലാ ഇന്റർവ്യൂലും ശാന്ത ഭാവത്തിലാണ് ഇങ്ങേരുടെ മറുപടി..അതൊരു മറയായിരുന്നോ?? - ഇങ്ങനെ പോകുന്നു ആളുകളുടെ സംശയങ്ങൾ.

ദീലീപും നികേഷ് കുമാറും തമ്മിൽ നടന്ന ആ അഭിമുഖത്തിൻറെ വീഡിയോ ഇതാണ്.

English summary
Nikesh Kumar with Dileep - an old video goes viral in Social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more