കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സറാഹ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുമോ?അജ്ഞാതരായിരിക്കാന്‍ കഴിയില്ലെന്നോ?പുതിയ കണ്ടെത്തല്‍!!

  • By നിള
Google Oneindia Malayalam News

നെറ്റിസണ്‍സിനിടയിലെ പുതിയ സെന്‍സേഷനാണ് സറാഹ. മാസങ്ങള്‍ക്കു മുന്‍പ് അവതരിച്ച സറാഹാഹ് ആപ്പ് ഇന്ത്യയിലെത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണെങ്കിലും വന്‍ സ്വീകാര്യതയാണ് ആപ്പിന് ലഭിക്കുന്നത്. ഉപദേശമോ വിമര്‍ശനമോ അങ്ങനെ അഭിപ്രായങ്ങള്‍ എന്തുമാകട്ടെ, സറാഹ അക്കൗണ്ട് ഉള്ളവര്‍ക്ക് അക്കൗണ്ടുള്ള മറ്റൊരാളെ അത് അറിയിക്കാം. ആരാണ് അയച്ചതെന്ന് ആര്‍ക്കും മനസ്സിലാകില്ല.

അജ്ഞാതരായിരുന്ന് ആര്‍ക്കും സന്ദേശം അയക്കാം എന്നതാണ് സറാഹയുടെ ഏറ്റവും വലിയ പ്രത്യേകതയായി അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സറാഹ പറയുന്ന ഈ പ്രത്യേകതയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മറച്ചു വെയ്ക്കപ്പെടും എന്നു പറയുന്ന ഈ ഐഡന്റിറ്റി സത്യത്തില്‍ മൂടിവെക്കപ്പെടുന്നില്ല എന്ന ചില റിപ്പോര്‍ട്ടിനോട് സറാഹയുടെ ഡെവലപ്പര്‍മാര്‍ പ്രതികരിച്ചു കഴിഞ്ഞു.

 സറാഹാഹിനെതിരെ പുറത്തുവന്ന റിപ്പോര്‍ട്ട്

സറാഹാഹിനെതിരെ പുറത്തുവന്ന റിപ്പോര്‍ട്ട്

സറാഹാഹില്‍ ഒളിച്ചിരുന്ന് സന്ദേശം കൈമാറുന്നവരെ കണ്ടെത്താനാകും എന്ന വാദവുമായി ചില ആപ്ലിക്കേഷനുകള്‍ രംഗത്തു വന്നിരുന്നു. സറാഹാഹ് എക്‌സപോ.കോം അതിലൊന്നാണ്. യൂസര്‍നെയിം നല്‍കിയതിനു ശേഷം ക്ലിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സന്ദേശം അയച്ച അജ്ഞാതനെ കണ്ടെത്താമെന്നാണ് ഈ ആപ്ലിക്കേഷന്‍ പറഞ്ഞത്.

ലക്ഷ്യം ഹാക്കിങ്ങ്

ലക്ഷ്യം ഹാക്കിങ്ങ്

എന്നാല്‍ അജ്ഞാതനെ കണ്ടെത്താം എന്ന വാദവുമായി അവതരിപ്പിച്ചിരിക്കുന്ന വെബ്‌സൈറ്റുകളുടെ ലക്ഷ്യം ഹാക്കിങ്ങ് ആണെന്നാണ് സറാഹാഹിന്റെ ഡെവലപ്പര്‍മാര്‍ പറയുന്നത്. ഇവരെ വിശ്വസിച്ച് അപ്രകാരം ചെയ്താല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ മാല്‍വെയര്‍ ആക്രമണം ഉണ്ടാകുമെന്ന് ഇവര്‍ പറയുന്നു.

 വെബ്‌സൈറ്റുകള്‍ വ്യാജം

വെബ്‌സൈറ്റുകള്‍ വ്യാജം

അജ്ഞാത സന്ദേശം അയച്ചവരെ കണ്ടെത്താം എന്നു പറയുന്ന വെബ്‌സൈറ്റുകളെയോ ആപ്ലിക്കേഷനുകളെയോ വിശ്വസിക്കരുതെന്നും അവ വ്യാജമാണെന്നും സറാഹാഹ് മുന്നറിയിപ്പ് നല്‍കുന്നു.

എന്താണീ സറാഹാഹ്

എന്താണീ സറാഹാഹ്

സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റുള്ളവര്‍ക്ക് സന്ദേശം അയക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പന ചെയ്ത ആപ്ലിക്കേഷനാണ് സറാഹാഹ്. ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിങ്ങളുടെ പ്രൊഫൈല്‍ ആര്‍ക്കും സന്ദര്‍ശിക്കാം. എന്നാല്‍ സന്ദേശമയക്കുന്നത് ആരാണെന്നത് അജ്ഞാതമായിരിക്കും.

സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാം

സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാം

സറാഹാഹില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ കഴിയില്ല. എങ്കിലും മെസേജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും അവിടെ തന്നെ മറുപടി നല്‍കാനുമുള്ള സംവിധാനം ആപ്പിലുണ്ട്. ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും ഫേവറൈറ്റ് ആയി മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.

സൗദിയില്‍..

സൗദിയില്‍..

സൗദി സ്വദേശി അലാബ്ദിന്‍ തൗഫീഖാണ് സറാഹാഹ് ആപ്പ് വികസിപ്പിച്ചത്. സൗദിയിലും ഈജിപ്തിലുമാണ് ആദ്യം ആപ്പ് അവതരിപ്പിച്ചത്. ഏകദേശം ഏകദേശം മൂന്നു കോടിയോളം ആളുകള്‍ ഇപ്പോള്‍ സറാഹാഹ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്

ഇന്ത്യയിലും വന്‍ സ്വീകാര്യത

ഇന്ത്യയിലും വന്‍ സ്വീകാര്യത

മാസങ്ങള്‍ക്കു മുന്‍പ് അവതരിച്ച സറാഹാഹ് ആപ്പ് ഇന്ത്യയിലെത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണെങ്കിലും വന്‍ സ്വീകാര്യതയാണ് രാജ്യത്ത് ആപ്പിന് ലഭിക്കുന്നത്. ഇതിനോടകം ആപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. പലരും വ്യാപകമായ തോതില്‍ സറാഹാഹിലെ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

English summary
Beware of such third-party apps or services that claim to reveal usernames of anonymous Sarahah senders. I tried out one such service so that you don’t have to. And here’s what I found out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X