കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയ 3310 ഇല്ലെങ്കിലും സ്‌നേക്ക് ഗെയിം കളിയ്ക്കാം; മെസ്സഞ്ചറില്‍ നൊസ്റ്റാള്‍ജിയയുടെ പൂരം

Google Oneindia Malayalam News

ദില്ലി: നോക്കിയുടെ പ്രതാപകാലത്തെ സ്‌നേക്ക് ഗെയിം തിരിച്ചുവരുന്നു. ഫേസ്ബുക്ക് മെസ്സഞ്ചറിലാണ് ഉപയോക്താക്കളില്‍ ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് ഗെയിം തിരിച്ചുവരുന്നത്. നോക്കിയ 3310 ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് മെസ്സഞ്ചറിലും ഗെയിം വരുന്നത്. നോക്കിയ 3310 ഇല്ലെങ്കിലും സ്‌നേക്ക് ഗെയിം കളിയ്ക്കാനും കഴിയും.

എന്നാല്‍ ഇന്ത്യയിലെ ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഇന്‍സ്റ്റന്റ് ഗെയിം ഫീച്ചറിനെ പിന്തുണയ്ക്കാത്തതിനാല്‍ പ്രാരംഭ ഘട്ടത്തില്‍ ഗെയിം ഇന്ത്യയില്‍ ലഭ്യമാകില്ല. നേരത്തെ ലഭിച്ചിരുന്ന പച്ച സ്‌ക്രീനിന് പകരമായി പുതുക്കിയ പതിപ്പില്‍ കളര്‍, പുതിയ ലോഗോ, സ്‌ളിക്കര്‍ ഗ്രാഫിക്‌സ് എന്നിവയും ലഭിയ്ക്കും. മെസ്സഞ്ചര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം ആപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ഇനി ചെയ്യേണ്ടത്.

messenger

നോക്കിയ ബ്രാന്‍ഡഡ് മൊബൈല്‍ ഫോണും ടാബ് ലറ്റും പുറത്തിറക്കുന്ന ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബലാണ് സ്‌നേക്ക് ഗെയിമിന്റെ പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ 1990കളില്‍ 400 മില്യണ്‍ വരുന്ന നോക്കിയ ഫോണുകളിലാണ് സ്‌നേക്ക് ഗെയിം ലഭ്യമായിരുന്നത്.

English summary
Finnish company HMD Global, which will produce Nokia-branded mobile phones and tablets, announced on Monday that a new version of its iconic game Snake was now available for Messenger as part of Facebook's Instant Games cross-platform experience.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X