കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടച്ചിട്ടുണ്ട്... പക്ഷേ, വാർക്കാൻ പറ്റിയില്ല! സുരേന്ദ്രപ്പയ്യൂരിന്റെ പ്രവചനം അച്ചട്ട്! ട്രോൾ പൊങ്കാല

  • By Desk
Google Oneindia Malayalam News

അങ്ങനെ പവനായി ശവമായി എന്ന് പറഞ്ഞതുപോലെ ആയിട്ടുണ്ട് നോട്ട് നിരോധനത്തിന്റെ കാര്യങ്ങള്‍. നാല് ലക്ഷം കോടി രൂപ തിരിച്ചുവരില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രന്റെ പ്രവചനം ഒക്കെ ഇപ്പോഴും കറങ്ങി നടക്കുകയാണ്.

ചക്കക്കുരു തിന്ന താറാവാണെങ്കിൽ കൂടുതൽ ഓക്‌സിജൻ ഉണ്ടാകും!!! ബിപ്ലബിനും സംഘികള്‍ക്കും അടപടലം ട്രോൾചക്കക്കുരു തിന്ന താറാവാണെങ്കിൽ കൂടുതൽ ഓക്‌സിജൻ ഉണ്ടാകും!!! ബിപ്ലബിനും സംഘികള്‍ക്കും അടപടലം ട്രോൾ

ചക്കക്കുരു തിന്ന താറാവാണെങ്കിൽ കൂടുതൽ ഓക്‌സിജൻ ഉണ്ടാകും!!! ബിപ്ലബിനും സംഘികള്‍ക്കും അടപടലം ട്രോൾചക്കക്കുരു തിന്ന താറാവാണെങ്കിൽ കൂടുതൽ ഓക്‌സിജൻ ഉണ്ടാകും!!! ബിപ്ലബിനും സംഘികള്‍ക്കും അടപടലം ട്രോൾ

കള്ളപ്പണം ഇല്ലാാക്കും, ഡിജിറ്റല്‍ എക്കോണമി നിലവില്‍ വരും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉടച്ച് വാര്‍ക്കും... അങ്ങനെ എന്തൊക്കെ ആയിരുന്നു വാഗ്ദാനങ്ങള്‍... ഒടുക്കം സംഭവിച്ചത് ഇന്ത്യന്‍ സമ്പദ് ഘടനയെ ഉടയ്ക്കല്‍ മാത്രം ആയിരുന്നു. വാര്‍ക്കല്‍ നടന്നില്ലത്രെ!

സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ കണ്ട് ആര്‍ക്കും പൊള്ളേണ്ടതില്ലെന്നാണ് തോന്നുന്നത്. തള്ളുകള്‍ക്കുള്ളത് ട്രോളായി വരും എന്നാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്... എന്തായാലും കാണിപ്പയ്യൂരിന് ഒരു കൂട്ടായി സുരേന്ദ്രപ്പയ്യൂര്‍ കൂടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം!

വാര്‍ക്കാന്‍ പറ്റിയില്ല

വാര്‍ക്കാന്‍ പറ്റിയില്ല

നോട്ട് നിരോധനം വന്നാല്‍ സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ക്കും എന്നൊക്കെ ആയിരുന്നല്ലോ തള്ള്... ഇപ്പോള്‍ എന്തുപറ്റി

ഉടച്ചിട്ടുണ്ട്, വാര്‍ക്കാന്‍ പറ്റിയില്ല!

ഇതിപ്പോ പതിവാകും

ഇതിപ്പോ പതിവാകും

ഒരു അമ്പത് ദിവസം ചോദിച്ച കക്ഷി ഇപ്പോഴും പയറുപോലെ നടക്കുന്നുണ്ട്. അപ്പോള്‍ പിന്നെ സപ്ലി കിട്ടിയവന്‍ ഒക്കെ എന്ത് ചെയ്യും എന്ന് ഊഹിക്കാമല്ലോ!

തിരുപ്പതിയായിക്കാണും

തിരുപ്പതിയായിക്കാണും

മൂന്ന് ലക്ഷം കോടി തിരിച്ചെത്തില്ലെന്നായിരുന്നല്ലോ അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായി നാല് ലക്ഷം കോടി ആയിരുന്നു പ്രവചിച്ചത്. ആ പൈസ എങ്കിലും കേരളത്തിന് നല്‍കുമോ ആവോ!

മദ്യലഹരിയാണ് ബെസ്റ്റ്!

മദ്യലഹരിയാണ് ബെസ്റ്റ്!

മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്തില്ലെന്ന് തോമസ് ഐസക്കിനെ അടക്കം വെല്ലുവിളിച്ചതായിരുന്നു. ഇതിപ്പോള്‍ 99.3 ശതമാനവും തിരിച്ചെത്തി. ഇനിയിപ്പോള്‍ ആ അവസാനത്തെ അടവെടുക്കാം.... മദ്യലഹരിയില്‍ ആയിരുന്നു വെല്ലുവിളിയെന്ന്!

ഇനിയും മതിയായില്ലല്ലേ...

ഇനിയും മതിയായില്ലല്ലേ...

പെട്രോളിന് അമ്പത് രൂപയാക്കും എന്ന് വരെ തള്ളി മറിച്ചിട്ടുണ്ട് കെ സുരേന്ദ്രന്‍. ഇതിപ്പോള്‍ അതിന്റെ ഇടയ്ക്ക് കോണ്‍ഗ്രസ്സുകാര്‍ കള്ളപ്പണത്തിന്റെ കാര്യം കൂടി ചോദിച്ചാല്ഡ പിന്നെ എന്ത് ചെയ്യും എന്റെ ഈശ്വരോ!

അതിന് വിലയില്ലേ...

അതിന് വിലയില്ലേ...

100 ശതമാനവും തിരിച്ചുവന്നത് പോലെ ആണല്ലോ ഇവിടെ പലരും തള്ളി മറിക്കുന്നത്. ആ 0.7 ശതമാനത്തിന് എന്താ ഒരു വിലയും ഇല്ലേ എന്ന് ചോദിക്കുന്നവരും ഇവിടുണ്ട്!

ശരിക്കും തെളിഞ്ഞു....

ശരിക്കും തെളിഞ്ഞു....

2016 നവംബര്‍ എട്ടിന് ആയിരുന്നു നോട്ട് നിരോധിച്ചത്. അത് കഴിഞ്ഞ് ജനുവരി ആകുമ്പോള്‍ എന്തൊക്കെയോ തെളിഞ്ഞ് വരും എന്നായിരുന്നു ജനം ടിവി ഒക്കെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ശരിക്കും തെളിഞ്ഞിട്ടുണ്ട്!

രാജ്യദ്രോഹികള്‍ ആക്കാം

രാജ്യദ്രോഹികള്‍ ആക്കാം

വിമര്‍ശിക്കുന്നവരും തെറ്റ് കണ്ടെത്തുന്നവരും ഒക്കെ സ്ഥിരം രാജ്യദ്രോഹികള്‍ ആണല്ലോ... അപ്പോള്‍ പിന്നെ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി എന്ന് വ്യക്തമാക്കിയ റിസര്‍വ്വ് ബാങ്കിനേയും അങ്ങ് രാജ്യദ്രോഹിയാക്കിയേക്കാം!

അഭിവാദ്യങ്ങള്‍

അഭിവാദ്യങ്ങള്‍

സത്യത്തില്‍ ഇപ്പോള്‍ എത്രകോടിയുടെ കള്ളപ്പണം ആണ് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചിട്ടുള്ളത് എന്നാണ് ഒരു സംശയം. ചെലവാക്കിയത് എന്തായാലും ആയിരിക്കണക്കിന് കോടികള്‍ തന്നെ ആണ്. ഇനി എന്തായാലവും പെട്രോളിന്റെ വില കുറയുന്നത് വരെ കാത്തിരിക്കാം!

അവരെവിടെ പോയി...

അവരെവിടെ പോയി...

നോട്ട് നിരോധനത്തിലൂടെ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പക്ഷേ, ഈ വാര്‍ത്ത കണ്ട് മുങ്ങിയ 99.99 ശതമാനം സംഘികളേയും കാണാനില്ലത്രെ!

സന്തോഷിച്ചാട്ടേ....

സന്തോഷിച്ചാട്ടേ....

ഇനിയിപ്പോള്‍ ഇതേയുള്ളൂ രക്ഷ... നോട്ട് മുഴുവന്‍ തിരിച്ചുവന്നതിന് ചീത്തവിളിക്കുകയാണോ വേണ്ടത്, സന്തോഷിച്ചാട്ടേ, സന്തോഷിച്ചാട്ടേ എന്നും പറഞ്ഞ് പിടിച്ചു നില്‍ക്കാം!

അതുക്കും മേലെ പറഞ്ഞ ആള്‍...

അതുക്കും മേലെ പറഞ്ഞ ആള്‍...

വെറും നാല് ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചുവരില്ലെന്ന് മാത്രമല്ലേ കെ സുരേന്ദ്രന്‍ പറഞ്ഞുള്ളൂ. അമ്പത് ദിവസത്തിനുള്ളില്‍ എല്ലാം ശരിയായില്ലെങ്കില്‍ പച്ചയ്ക്ക് കത്തിച്ചോളാന്‍ പറഞ്ഞ ആളിങ്ങനെ ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുമ്പോഴാണ്!

പണി പെട്രോളിലും

പണി പെട്രോളിലും

പച്ചയ്ക്ക് കത്തിച്ചോളാന്‍ ഒക്കെ പറഞ്ഞതാണ്. പക്ഷേ, അതിന് മുമ്പ് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിച്ചു... മാസ്സ് അല്ലെ... മരണ മാസ്സ്!

സുരേന്ദ്രപ്പയ്യൂര്‍

സുരേന്ദ്രപ്പയ്യൂര്‍

വന്നുവന്ന് ഇപ്പോള്‍ കെ സുരേന്ദ്രന് കാണിപ്പയ്യൂരിന്റെ ഗതിയായി. മഴ പെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായത് പ്രളയം. നാല് ലക്ഷം കോടി തിരിച്ചുവരില്ലെന്ന് പറഞ്ഞപ്പോള്‍ 99.3 ശതമാനവും തിരിച്ചെത്തി!

വല്ലാത്ത ദുരവസ്ഥ

വല്ലാത്ത ദുരവസ്ഥ

ആദ്യം പ്രളയത്തിന്റെ കാരണം ഡാം തുറന്നതാണെന്ന തെറ്റിദ്ധാരണാജനകമായ പരാമര്‍ശം നാസ നീക്കി, പിന്നെ കേന്ദ്ര ജല കമ്മീഷന്‍ വക വേറേയും വിശദീകരണം. അങ്ങനെ തളര്‍ന്നിരിക്കുമ്പോള്‍ ആണല്ലോ റിസര്‍വ്വ് ബാങ്ക് നോട്ടിന്റെ കണക്ക് പുറത്ത് വിട്ടത്... സംഘികളുടെ ഒരു ദുരവസ്ഥയേ....

ഒന്ന് ന്യായീകരിച്ച് വരികയായിരുന്നു

ഒന്ന് ന്യായീകരിച്ച് വരികയായിരുന്നു

ഒന്നിന് പിറകേ ഒന്നായി പ്രശ്‌നങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയല്ലേ... പെട്രോള്‍ വില കൂടിയതിനെ ഒന്ന് ന്യായീകരിച്ച് വരികയായിരുന്നു. അപ്പോഴല്ലേ നോട്ട് നിരോധനത്തില്‍ കിട്ടിയ പണി!

മികച്ച ബിസിനസ്സ്!

മികച്ച ബിസിനസ്സ്!

മുടക്കിയ പണം അതുപോലെ തന്നെ തിരിച്ചുകിട്ടുന്ന മികച്ച ഒരു ബിസിനസ്സ് ഉണ്ട്... നോട്ട് നിരോധനത്തേക്കാള്‍ മികച്ചതോ എന്നാണ് സംശയം!

കമ്പനിക്ക് ആളുണ്ട്...

കമ്പനിക്ക് ആളുണ്ട്...

നോട്ട് നിരോധനം മികച്ച ഒരു നീക്കം ആയിരുന്നു എന്നാണല്ലോ മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയത്. അതുക്കും മേലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും എഴുതി. ഇപ്പോള്‍ കൂട്ടിന് ആളുണ്ട് എന്നതാണ് രണ്ട് പേര്‍ക്കും ഉള്ള ആശ്വാസം!

ദേശീയദുരന്തം!

ദേശീയദുരന്തം!

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് നിരോധനത്തെ എങ്കിലും ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം!

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയിലെ പഴയ വെല്ലുവിളിക്കു മറുപടിയുമായി കെ സുരേന്ദ്രന്‍
നാസ പറയട്ടേ...

നാസ പറയട്ടേ...

അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി എന്നാണല്ലോ റിസര്‍വ്വ് ബാങ്ക് പറയുന്നത്. അത് പോരത്രെ, നാസ വല്ലതും പറഞ്ഞോ എന്നാണ് ഇപ്പോള്‍ അറിയേണ്ടത്!

English summary
Note ban: Social Media trolls mocking K Surendran and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X