കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യര്‍ക്കെതിരെ നഴ്‌സുമാര്‍, തങ്ങള്‍ ദരിദ്രരല്ലെന്ന്

  • By Aswathi
Google Oneindia Malayalam News

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് കേരള ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് നിരവധി സ്ത്രീകള്‍ പച്ചക്കറികൃഷിയിലേക് തിരിഞ്ഞതും കുടുംബശ്രീ ബ്രാന്റ് അംബാസിഡറായി മഞ്ജുവിന് പദവി നല്‍കിയതുമൊക്കെ വാര്‍ത്തയായിരുന്നു.

എന്നാല്‍ മഞ്ജുവിന്റെ ഒരു പരസ്യം മറ്റൊരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. മഞ്ജു മോഡലായ ഒരു ജ്വല്ലറിയുടെ പരസ്യത്തിനെതിരെ നഴ്‌സുമാരാണ് രംഗത്ത് വന്നത്. പരസ്യത്തില്‍ നാഴ്‌സിന്റെ വേഷത്തിലെത്തുന്ന മഞ്ജു 'ഡയമണ്ട് ഇനി 5000 രൂപ മുതല്‍ ആര്‍ക്കും വാങ്ങാം' എന്ന് പറയുന്നുണ്ട്.

manju-warrier

ഈ പരസ്യ വാചകമാണ് വിവാദത്തിന് കാരണം. ഇത് സംസ്ഥാനത്തെ നഴ്‌സ്മാരെ ദരിദ്രരായി ചിത്രീകരിച്ചെന്നാണ് ആരോപണം. പരസ്യം തങ്ങളുടെ ജോലിയെ തരംതാഴ്ത്തികാണിക്കുന്നു എന്ന് പറഞ്ഞ് യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ് രംഗത്ത് വന്നിരിക്കുന്നത്.

ഏതോ ഒരു നഴ്‌സ് ഫേസ്ബുക്കില്‍ വിഷയം ചര്‍ച്ചയ്ക്കിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. തങ്ങള്‍ അത്ര ദരിദ്രരൊന്നുമല്ല. 5000 രൂപയൊക്കെ ശബളം വാങ്ങുന്ന നഴ്‌സുമാര്‍ കേരളത്തില്‍ മാത്രമേയുള്ളൂ. കേരളത്തിന് പുറത്ത് നഴ്‌സുമാര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ശബളം ലഭിക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു.

മഹത്തായ ഒരു തൊഴിലിനെ ബിസ്‌നസ് തന്ത്രത്തിന്റെ ഭാഗമായി ഇങ്ങനെ അപമാനിച്ചു കാണിക്കരുതെന്നാണ് ചിലരുടെ അഭിപ്രായം. തങ്ങളുടെ പ്രൊഫഷന്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും ലക്ഷ്യമിട്ടിരിക്കുകയാണ്. സിനിമയിലും സീരിയലുകളിലും നഴ്‌സുമാരെ താഴ്ന്ന വരുമാനക്കാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ നഴ്‌സുമാര്‍ക്കെതിരെ ഒരു രാഷ്ട്രീയ നേതാവ് നടത്തിയ വംശീയധിക്ഷേപം പോലുള്ള കാര്യങ്ങളും അസോസിയേഷന്‍ പ്രസിഡന്റ് വിമര്‍ശിച്ചു.

English summary
The print advertisement of a leading jewellery brand, which shows actress Manju Warrier in the garb of a nurse, has sparked a debate in the nurses' community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X