കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അറസ്റ്റിലായി ഒരു വർഷം! ഇംഗ്ലീഷിലെ തെറിവിളിയും ജാമ്യവും 50 കോടി കളക്ഷനും... പിന്നെ ഈ കുറിപ്പും

  • By Desk
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പോലീസ് അറസ്റ്റ് ചെയ്യുന്നത് 2017 ജൂലായ് 10 ന് ആയിരുന്നു. കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഞെട്ടിപ്പിച്ച സംഭവങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നായിരുന്നു അത്. ദിലീപിനെ ഒരിക്കല്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതായിരുന്നു.

അതിന് ശേഷം 85 ദിവസങ്ങളാണ് ജയിലില്‍ ദിലീപ് അഴിയെണ്ണിക്കഴിഞ്ഞത്. ഒടുവില്‍ ദിലീപിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ദിലീപ് എന്ന നടന്റെ അവസാനം ആയിരുന്നു ആ സംഭവങ്ങള്‍ എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.

അതിന് ശേഷം ദിലീപിന്റെ ശക്തിപ്രകടനം ആണ് കേരളം കണ്ടത്. രാമലീല അമ്പത് കോടിയിലധികം കളക്ഷന്‍ നേടി, പല കേസുകളും ഇല്ലാതായി. ദിലീപിന്റെ അറസ്റ്റിന്റെ ഒന്നാം വാര്‍ഷികത്തില്‍ ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം...

ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷില്‍ തെറിവിളി

ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷില്‍ തെറിവിളി

ഇന്ന് ജൂലൈ 10.

ദിലീപേട്ടൻ അറസ്റ്റിൽ ആയിട്ട് ഒരു വര്‍ഷം. ഈ ഒരു വർഷത്തിൽ ഒരുപാട് മനോഹരമായ കാഴ്ചകളും ഞെട്ടിക്കുന്ന കാഴ്ചകളും കാണാൻ കഴിഞ്ഞു.

അത്രയും നാൾ ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്ന ചിലർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടു, അതും സത്യം എന്തെന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ, അല്ലെങ്കിൽ സത്യം തെളിയുന്നത് വരെ കാത്തു നില്ക്കാൻ ശ്രമിക്കാതെ.

ഒപ്പം ഉണ്ടെന്നു കരുതിയ പലരും അകലുന്നതും അകന്നു നിന്ന പലരും ഒപ്പം ചേർന്ന് നിൽക്കുന്നതും കണ്ടു.

തെളിവുകളെവിടെ പോയി

തെളിവുകളെവിടെ പോയി

"ആവശ്യത്തിൽ അധികം തെളിവുകൾ" കണ്ടു പിടിച്ചു ദിലീപേട്ടനെ അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രം കൊടുക്കാൻ തെളിവുകൾക്കായി നെട്ടോട്ടം ഓടുന്നതും കണ്ടു.

പോലീസ് കണ്ടുപിടിച്ച പല കൂട്ടുപ്രതികളും ദിലീപേട്ടൻ നിരപരാധി ആണെന്നും യഥാർത്ഥ പ്രതികൾ ആരാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വിളിച്ചു പറയുന്നതും കണ്ടു.

ദിലീപിന് മാത്രം ജാമ്യം

ദിലീപിന് മാത്രം ജാമ്യം

"ഹൈടെക് ഉപകരണങ്ങൾ" വെച്ച് മാധ്യമങ്ങൾ കുറ്റപത്രം ചോർത്തി എന്ന് പറഞ്ഞ പോലീസ് ഏമാനെ കോടതി കണ്ടം വഴി ഓടിക്കുന്നത് കണ്ടു.

മറ്റു പ്രതികൾ എല്ലാം ജാമ്യം ഇല്ലാതെ ജയിലിൽ കിടക്കുമ്പോൾ ദിലീപേട്ടന് മാത്രം ബഹുമാനപ്പെട്ട ഹൈ കോടതി ജാമ്യം കൊടുക്കുന്നത് കണ്ടു.

കാവ്യയുടെ അറസ്റ്റ്

കാവ്യയുടെ അറസ്റ്റ്


നാദിര്‍ഷയേയും അപ്പുണ്ണിയേയും കാവ്യയേയും ദാ ഇപ്പൊ അറസ്റ്റ് ചെയ്യും എന്ന് മാധ്യമങ്ങളിൽ എല്ലാം വാർത്ത കൊടുത്തിട്ട് അവസാനം കോടതിയിൽ പോയി ഇവർക്ക് എതിരെ ഒരു തെളിവും ഇല്ലെന്നു പോലീസ് പറയുന്നതും കണ്ടു.

ദിലീപിന്റെ സിനിമകൾ ഇനി ആര് കാണും എന്ന് ചോദിച്ച മാധ്യമങ്ങൾ 50 കോടി കളക്ഷൻ നേടിയ രാമലീലയുടെ വിജയാഘോഷത്തെ പറ്റി വാർത്ത കൊടുക്കുന്നതും കണ്ടു.

ഡി സിനിമാസ്

ഡി സിനിമാസ്

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭക്ക് നാണം കെട്ടു മൂന്നാം പക്കം അത് തുറന്നു കൊടുക്കേണ്ടതായി വന്നു.

ദിലീപേട്ടൻ ഭൂമി കയ്യേറി ആണ് ഡി സിനിമാസ് പണിതത് അതുകൊണ്ടു അത് പൊളിച്ചു കളയണം എന്ന് ചാനലിൽ ഇരുന്നു വിധി എഴുതിയ ചില ചാനൽ ജഡ്ജിമാർ ഇപ്പൊ മുൻ‌കൂർ ജാമ്യം തേടുന്ന മനോഹരമായ കാഴ്ചകളും കണ്ടു.

ദിലീപിന്റെ ഒന്നാം കല്യാണം

ദിലീപിന്റെ ഒന്നാം കല്യാണം

ദിലീപിന്റെ ഒന്നാം കല്യാണവും രണ്ടു ദിവസം മാധ്യമങ്ങൾ ആഘോഷിച്ചു.

#അവളോടൊപ്പം എന്ന ഹാഷ്ടാഗ് ഇട്ടു ഫേസ്ബുക്കിൽ നിറഞ്ഞു നിന്ന പലരുടേം മനസ്സിലിരിപ്പ് #അവനെതിരെ എന്ന് മാത്രം ആയിരുന്നു എന്നും കാലം തെളിയിച്ചു.

ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു

ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു

കുറച്ചു കേസില്ല വക്കീലന്മാർക്കും പടമില്ലാ സിനിമാക്കാർക്കും അന്തിചർച്ചകൾ ഒരു വരുമാനം ആകുന്നതും കണ്ടു.

അവസാനമായി "നേരോടെ" "നിഷ്പക്ഷമായി" എന്നൊക്കെ പറയുന്ന മാധ്യമങ്ങൾ TRP കൂട്ടാൻ (അതോ ക്യാഷ് വാങ്ങിച്ചോ) ദിലീപിനെതിരെ വാർത്തകൾ കൊടുക്കുന്നതും പ്രേക്ഷകർ അവരെ ഫോണിൽ വിളിച്ചു പരിഹസിക്കുന്നതും കണ്ടു.

ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു, അതിനായി കാത്തിരിക്കുന്നു.

പോസ്റ്റ് വായിക്കാം

ദിലീപ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇതാണ്.

English summary
One Year of Dileep's Arrest: Facebook post on Dileep Online praising the star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X