• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫഹദിനേയും അനീസ് മാപ്പിളയേയും ലക്ഷ്യമിട്ട് ഔട്ട്‌സ്‌പോക്കൺ 'ട്രോളുകൾ'; ഒടുവില്‍ രാഷ്ട്രപതി തന്നെ...

  • By Desk

ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 68 കലാകാരന്‍മാരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. തങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അവാര്‍ഡ് ദാന ചടങ്ങ് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടായിരുന്നു അവര്‍ മടങ്ങിയത്.

എന്നാല്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട്ട്‌സ്‌പോക്കണിലെ അംഗങ്ങള്‍ക്ക് അതൊന്നും വിഷമായിരുന്നില്ല. 68 പേര്‍ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും ഫഹദ് ഫാസിലും അനീസ് കെ മാപ്പിളയും ആയിരുന്നു അവരുടെ ഇരകള്‍. അതിനുള്ള കാരണം പ്രത്യേകിച്ച് പറയേണ്ടതും ഇല്ലല്ലോ!

ഏറ്റവും ഒടുവില്‍ ഉണ്ടാക്കിയ ട്രോളുകളെല്ലാം തേഞ്ഞുപോയ അവസ്ഥയിലാണ് അവര്‍. കാരണം, വിവാദങ്ങളുടെ ഉത്തരവാദിത്തം സ്മൃതി ഇറാനി ഭരിക്കുന്ന വകുപ്പിനാണെന്ന രീതിയില്‍ ആണല്ലോ രാഷ്ട്രപതി ഭവന്‍ തന്നെ പ്രതികരിച്ചിട്ടുള്ളത്. ഔട്ട്‌സ്‌പോക്കണിലെ ആ ആരവങ്ങള്‍ ഇങ്ങനെ ആയിരുന്നു....

എന്ത് നേടി എന്ന്?

എന്ത് നേടി എന്ന്?

അവാര്‍ഡ് വാങ്ങാതിരുന്നതുകൊണ്ട് എന്ത് നേടി എന്നാണ് ഫഹദിനോടുള്ള ചോദ്യം. ഔട്ട്‌സ്‌പോക്കണ്‍ കാര്‍ക്ക് ചിലപ്പോള്‍ ഇങ്ങനെ ആകും തോന്നുന്നത്. എന്തായാലും ഫഹദ് ഫാസിലിന് അങ്ങനെ തോന്നിയിട്ടുണ്ടാകാന്‍ ഇടയില്ല!

അലന്‍സിയര്‍ ആയിരുന്നെങ്കില്‍

അലന്‍സിയര്‍ ആയിരുന്നെങ്കില്‍

സംഘപരിവാര്‍ അനുകൂലികള്‍ ഏറ്റവും അധികം ആക്രമിക്കുന്ന നടന്‍മാരില്‍ ഒരാളാണ് അലന്‍സിയര്‍. ഇത്തവണയും അലന്‍സിയറെ വെറുതേ വിടാനുള്ള ലക്ഷണം ഒന്നും കാണിക്കുന്നില്ല. മുമ്പ് സംഘപരിവാര്‍ ഫാസിസത്തിനെതിരെ അലന്‍സിയര്‍ നടത്തിയ പ്രതിഷേധങ്ങള്‍ തന്നെ കാരണം.

അവാര്‍ഡ് തുക

അവാര്‍ഡ് തുക

അല്ലെങ്കിലും അവാര്‍ഡ് ബഹിഷ്‌കരിക്കാത്തവര്‍ എന്തിനാണ് അവാര്‍ഡ് തുക തിരിച്ച് നല്‍കുന്നത്. സംഗതി എന്താണെന്ന് തിരിയാത്തതാണോ അതോ തിരിഞ്ഞില്ലെന്ന് അഭിനയിക്കുന്നതാണോ എന്നാണ് ഇപ്പോള്‍ സംശയം!

ബാറില്‍ കയറിയാലും

ബാറില്‍ കയറിയാലും

അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചവരും അതിനെ പിന്തുണക്കുന്നവരും ഇങ്ങനെ ആണത്രെ. ബാറില്‍ കയറിയാല്‍ പോലും ബെയറര്‍ ഒഴിച്ചുകൊടുത്താല്‍ പോരെന്ന്, മുതലാളി തന്നെ വന്ന് സെര്‍വ്വ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നവരാണത്രെ ഇവര്‍.

രണ്ടും രണ്ടല്ലേ....

രണ്ടും രണ്ടല്ലേ....

ഏഷ്യാനെറ്റിന്റേയും മറ്റും അവാര്‍ഡുകള്‍ ആരുടെ കൈയ്യില്‍ നിന്നും പോയി വാങ്ങിക്കുന്നവരാണ് ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍ ഈ വാശിപിടിക്കുന്നത് എന്നത് മറ്റൊരു പരിഹാസം. ഏഷ്യാനെറ്റ് അവാര്‍ഡ് എവിടെ കിടക്കുന്നു, ദേശീയ അവാര്‍ഡ് എവിടെ കിടക്കുന്നു?

ടിക്കറ്റും തരണം

ടിക്കറ്റും തരണം

ഫഹദിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കും എന്ന രീതിയില്‍ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. അല്ലെങ്കില്‍ ഫഹദ് തന്നെ ടിക്കറ്റ് കൊടുക്കണം എന്ന്... ട്രോളാന്‍ എന്തെങ്കിലും ഒക്കെ വേണ്ടേ

സംസ്ഥാന അവാര്‍ഡ്

സംസ്ഥാന അവാര്‍ഡ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്നത് ഗവര്‍ണര്‍ ആണെന്ന് ക്ഷണക്കത്തില്‍ അച്ചടിച്ച് വയ്ക്കാറില്ലല്ലോ. പക്ഷേ, ഇവരെ ദേശീയ അവാര്‍ഡ് വാങ്ങാന്‍ ക്ഷണിച്ചപ്പോള്‍ രാഷ്ട്രപതി പുരസ്‌കാരം നല്‍കും എന്നായിരുന്നു അച്ചടിച്ച് വച്ചിരുന്നത്.... അപ്പോള്‍ ത്രീജി ആയത് ആരാണോ ആവോ!

ലോജിക്ക് ഇതാണ്

ലോജിക്ക് ഇതാണ്

പ്രസിഡന്റ് എന്ന പദവിക്കാണ് വില എന്നണല്ലോ കമ്മികള്‍ പറയുന്നത്. അപ്പോള്‍ കേന്ദ്ര മന്ത്രി എന്ന പദവിക്ക് വിലയില്ലേ എന്നാണ് ചോദ്യം അപ്പോഴും ക്ഷണക്കത്തിന്റെ കാര്യവും കീഴ് വഴക്കങ്ങളുടെ കാര്യവും ചോദിച്ചുപോകരുത്.

മുമ്പ് നടന്നിട്ടുണ്ട്

മുമ്പ് നടന്നിട്ടുണ്ട്

ഇത് സത്യസന്ധമായ ഒരു കാര്യമാണ്. മുമ്പ് പലപ്പോഴും രാഷ്ട്രപതിയുടെ അഭാവത്തില്‍ വാര്‍ത്താ വിതരണ മന്ത്രിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഒക്കെ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ഇപ്പോഴത്തെ ബഹിഷ്‌കരണങ്ങളെ തള്ളിക്കളയു്‌നത് എങ്ങനെയാണ്!

രണ്ടാം സ്ഥാനക്കാര്‍ക്ക്

രണ്ടാം സ്ഥാനക്കാര്‍ക്ക്

ഇത് ഗംഭീര ഐഡിയ ആയിപ്പോയി! ഒന്നാം സ്ഥാനക്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചാല്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് കൊടുക്കണം എന്നത്. അപ്പോള്‍ രാജ്യം ഭരിക്കുന്ന കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെ സമ്മതിക്കാന്‍ പറ്റുമോ എന്നാണ് സംശയം!

പഹഡിക്കയും മാപ്പിളയും

പഹഡിക്കയും മാപ്പിളയും

ഫഹദ് ഫാസിലും അനീസ് കെ മാപ്പിളയും അവാര്‍ഡ് ബഹിഷ്‌കരിച്ചതാണ് ഇവരുടെ പ്രധാന പ്രശ്‌നം. ഇനി അടുത്ത തവണ ചിലപ്പോള്‍ സ്മൃതി ഇറാനിയെ തന്നെ രാഷ്ട്രപതി ആക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അവാര്‍ഡ് വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന്...

പഹഡിക്ക ഫാന്‍...

പഹഡിക്ക ഫാന്‍...

പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് വാങ്ങില്ല, അത് സുഷമ സ്വരാജ് തന്നെ നല്‍കണം എന്ന് പഹഡിക്ക ഫാന്‍സ് വാശിപിടിക്കുമെന്ന്. അല്ലെങ്കില്‍ തന്നെ വിദേശകാര്യ മന്ത്രി മന്ത്രി ആണോ പാസ്‌പോര്‍ട്ടിന്റെ അവസാന വാക്ക്?

സംഗതി അറിയാതെ

സംഗതി അറിയാതെ

എന്തുകൊണ്ടാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചത് എന്ന് മനസ്സിലാക്കാത്തവര്‍ക്ക് എങ്ങനേയും ട്രോളാമല്ലോ... പക്ഷേ, ലക്ഷ്യം ഫഹദും അനീസും മാത്രമാകുന്നതിലാണ് കൂടുതല്‍ ആശങ്ക.

പ്രാകിയെന്ന്

പ്രാകിയെന്ന്

സത്യത്തില്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചിട്ടില്ല, അവാര്‍ഡ് ദാന ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിച്ചത് എന്ന് ഇവര്‍ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമോ എന്ന് ചോദിക്കുന്നവര്‍ പോലും ഉണ്ട്.

സുഡാപ്പികളോ...

സുഡാപ്പികളോ...

മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിയെ തെറി പറഞ്ഞത് മുഴുവന്‍ സുഡാപ്പികള്‍ ആണെന്നാണ് കണ്ടെത്തല്‍. ആ സുഡാപ്പികളെ കൊണ്ട് തന്നെ പാര്‍വ്വതി ഇപ്പോള്‍ ജയ് വിളിപ്പിച്ചുവത്രെ

അതിന്റെ പ്രശ്‌നമല്ലല്ലോ...

അതിന്റെ പ്രശ്‌നമല്ലല്ലോ...

ആദ്യമായിട്ടല്ല രാഷ്ട്രപതി അല്ലാതെ മറ്റൊരാള്‍ അവാര്‍ഡ് നല്‍കുന്നത് എന്നത് സത്യം തന്നെ ആണ്. എന്നാല്‍ അവാര്‍ഡ് കൊടുക്കുന്നതിന്റെ തലേന്ന് അക്കാര്യം പറയുന്നത് ഒരുപക്ഷേ ആദ്യമായിട്ട് തന്നെ ആയിരിക്കും.

എംടിയ്ക്ക് കൊടുത്തത്

എംടിയ്ക്ക് കൊടുത്തത്

എംടി വാസുദേവന്‍ നായര്‍ക്ക് നിര്‍മാല്യത്തിന് പുരസ്‌കാരം നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നത്രെ... ഇന്നായിരുന്നെങ്കില്‍ ആ സിനിമ തന്നെ ഇറങ്ങുമോ എന്നാണ് സംശയം. അപ്പോഴാണ്...

ബിജെപിക്കാര്‍

ബിജെപിക്കാര്‍

സംഗതി രാംനാഥ് കോവിന്ദ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒക്കെ ആയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ തന്നെ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ച് ആളാണ്. അദ്ദേഹത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ആര്‍ക്കാ നാണക്കേടുണ്ടാക്കുക എന്ന് കൂടി ഓര്‍ത്താല്‍ കൊള്ളാം.

സമ്മാനത്തുകയുടെ കാര്യം

സമ്മാനത്തുകയുടെ കാര്യം

അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചതിന് ശേഷം പുരസ്‌കാരവും സമ്മാനത്തുകയും വീട്ടിലെത്തിച്ചാല്‍ സ്വീകരിക്കാം എന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്. അവാര്‍ഡ് ബഹിഷ്‌കരിക്കാത്ത സ്ഥിതിക്ക് ആ പൈസ് തിരിച്ചുവാങ്ങാന്‍ പറ്റുമോ

ഇപ്പോള്‍ ഓര്‍മകാണില്ല

ഇപ്പോള്‍ ഓര്‍മകാണില്ല

യേശുദാസിനേയും ജയരാജിനേയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞത്. അങ്ങനെയൊന്ന് കേട്ടപ്പോള്‍ സിബി മലയില്‍ ആരാണെന്നായി ഔട്ട് സ്‌പോക്കണ്‍ ട്രോളന്റെ സംശയം. ഒന്ന് ഓര്‍ത്ത് നോക്കിയാല്‍ മതി!

വിഷയം എന്താണ്

വിഷയം എന്താണ്

സ്‌കൂളില്‍ ഉച്ചക്കഞ്ഞി കൊടുക്കുന്നത് പോലെ ആണ് ദേശീയ പുരസ്‌കാരം എന്ന് വിചാരിക്കുന്നവരോട് എന്ത് പറയാന്‍. അല്ലെങ്കില്‍ തന്നെ ഫഹദ് ഫാസിലും പാര്‍വ്വതിയും മാത്രം അല്ലല്ലോ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചിട്ടുള്ളത്...

വേറെ വഴിയില്ലാഞ്ഞിട്ടാണെന്ന്

വേറെ വഴിയില്ലാഞ്ഞിട്ടാണെന്ന്

പാര്‍വ്വതി അവാര്‍ഡ് വാങ്ങാതിരുന്നതിനുള്ള കാരണവും ഔട്ട് സ്‌പോക്കണ്‍ കണ്ടെത്തിയിട്ടുണ്ട്. തന്നെ തെറിവിളിച്ച സുഡാപ്പികളെ സന്തോഷിപ്പിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ ആണത്രെ അത്...

അറിയില്ലെങ്കില്‍ പിന്നെ

അറിയില്ലെങ്കില്‍ പിന്നെ

അനീസ് കെ മാപ്പിളയിലെ മാപ്പിള തന്നെ ആണ് ഇവര്‍ക്ക് പ്രശ്‌നം. എന്നാല്‍ അനീസിനെ അറിയുന്നവര്‍ക്ക് ഇമ്മാതിരി ട്രോള്‍ കണ്ടാല്‍ ചിരിയല്ലാതെ വേറെ ഒന്നും വരില്ല!

ഈ ജന്മത്ത് അവാര്‍ഡ് വാങ്ങില്ലെന്ന്

ഈ ജന്മത്ത് അവാര്‍ഡ് വാങ്ങില്ലെന്ന്

ബിജെപിക്കാരില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ല എന്നാണ് തീരുമാനമെങ്കില്‍, ഈ ജന്മത്ത് ഫഹദ് ഫാസില്‍ ഇനി അവാര്‍ഡ് വാങ്ങില്ലെന്നാണ് ട്രോളന്റെ ഭീഷണി. ഇനിയിപ്പോള്‍ ഇന്ത്യ ബിജെപി മാത്രമേ ഭരിക്കൂ എന്നാണോ ആവോ ഉദ്ദേശിച്ചത്.

അത്തോം പിത്തോം ഇല്ലേ

അത്തോം പിത്തോം ഇല്ലേ

സ്മൃതി ഇറാനി കേന്ദ്ര മന്ത്രിയാണ്. പക്ഷേ, അതിന്റെ പേരില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അംഗത്വം ഒഴിവാക്കിയിട്ടൊന്നും ഇല്ല. എന്നാല്‍ രാഷ്ട്രപതി എന്ന് പറയുന്ന ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ ആവോ...

ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

എന്തൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം? രാഷ്ട്രപതിയുടെ പാര്‍ട്ടിയുടെ കാര്യവും പറഞ്ഞാണ് ഇപ്പോഴും നടപ്പ്. ഒടുവില്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് തന്നെ എട്ടിന്റെ പണി കിട്ടുകയും ചെയ്തു.

കൂലി വാങ്ങാന്‍

കൂലി വാങ്ങാന്‍

വീട്ടില്‍ പെയിന്റ് അടിക്കാന്‍ വന്ന ബംഗാളി പോലും കൂലി ഫഹദ് ഫാസിലിന്റെ കൈയിയില്‍ നിന്നേ വാങ്ങൂ എന്ന്. ശരിയാണ്... ദേശീയ പുരസ്‌കാരം കിട്ടുന്നതും വീട്ടിലെ പണിക്ക് കൂലി കിട്ടുന്നതും ഏതാണ്ട് ഒരുപോലെ തന്നെ ആണല്ലോ അല്ലേ!

അച്ഛന്റെ സ്ഥാനത്ത് അയലത്തെ മോഹനേട്ടൻ ആയാലോ!!! ചലച്ചിത്ര പുരസ്‌കാര വിതരണത്തെ പൊളിച്ചടുക്കി ട്രോളുകൾ

ഗന്ധർവ്വനല്ല യൂദാസ്, സെൽഫിയല്ല സെൽഫിഷ് ... യേശുദാസിനെ കൊന്ന് കൊലവിളിച്ച് അടപടലം ട്രോൾ പൊങ്കാല

English summary
Outspoken trolls mocking boycotting of National Film Award Distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X