കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസിനും വിനുവിനും അടപടലം ട്രോളുകൾ!!! ത്രിപുരയിൽ നിന്നിറക്കി ചാണക്യൻ 6000 കൊണ്ടുപോയി!!

Google Oneindia Malayalam News

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കും എന്ന് കടുത്ത ഇടതുപക്ഷക്കാര്‍ പോലും വിശ്വസിച്ചിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ മാണി സി കാപ്പന്‍ ചരിത്രം സൃഷ്ടിച്ചു. അങ്ങനെ പാലായില്‍ നിന്ന് ആദ്യമായി മാണിസാര്‍ അല്ലാത്ത ഒരാള്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇത് വെറും തകർച്ചയല്ല, പാലായിൽ അടിവേരിളകി; മാണി വീഴാത്ത പാലായിൽ കാപ്പന്റെ സർജിക്കൽ സ്ട്രൈക്ക്ഇത് വെറും തകർച്ചയല്ല, പാലായിൽ അടിവേരിളകി; മാണി വീഴാത്ത പാലായിൽ കാപ്പന്റെ സർജിക്കൽ സ്ട്രൈക്ക്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പാലാ തിരഞ്ഞെടുപ്പ് ഫലം ആണ് ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന വിഷയം. ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ഫലം പൊളിഞ്ഞതുകണ്ടാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കും എന്ന് കരുതിയോ! ഏഷ്യാനെറ്റിനും വിനു വി ജോണിനും അടപടലം ട്രോളുകളാണ്.

ഇതിനിടെ സൂര്യയുടെ കാപ്പാന്‍ സിനിമയുടെ പോസ്റ്ററുകളും തരംഗമായിട്ടുണ്ട്. പാലായില്‍ പ്രചാരണത്തിനായി ത്രിപുരയില്‍ നിന്ന് സുനില്‍ ദിയോധറിനെ ആയിരുന്നു ബിജെപി ഇറക്കിയത്. ത്രിപുരയിലെ ചാണക്യന്‍ വന്നതോടെ ആറായിരത്തില്‍ പരം വോട്ടുകള്‍ ബിജെപിയ്ക്ക് കുറയുകയും ചെയ്തു!

കാപ്പാന്‍ അല്ല, കാപ്പന്‍

കാപ്പാന്‍ അല്ല, കാപ്പന്‍

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. സൂര്യയുടെ മുഖം മാറ്റി മാണി സി കാപ്പന്റെ മുഖം വച്ച് സിനിമയുടെ പേരും മാറ്റിയാണത്രെ ഇപ്പോള്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. എന്തായാലും ഈ കാപ്പന്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയി.

തിന്നുതീര്‍ക്കേണ്ടി വരും

തിന്നുതീര്‍ക്കേണ്ടി വരും

എന്തൊക്കെ വന്നാലും പാലാ ചതിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു കോണ്ഡഗ്രസ്സുകാര്‍. ഇതിപ്പോള്‍ വാങ്ങിവച്ച ലഡു മുഴുവന്‍ തന്നെത്താന്‍ തിന്നുതീര്‍ക്കേണ്ട സ്ഥിതിയിലാണ് അവര്‍. അല്ലെങ്കില്‍ പാതി വിലയ്ക്ക് എല്‍ഡിഎഫിന് വില്‍ക്കേണ്ടി വരും!

ഇതാണ് ചാന്‍സ്

ഇതാണ് ചാന്‍സ്

കാപ്പന്‍ എന്തായാലും ആദ്യമേ ലഡുവൊന്നും വാങ്ങി വച്ചില്ല. ജയിച്ച ഉടനെ കോണ്‍ഗ്രസ്സുകാര്‍ വാങ്ങിയ ലഡു പാതി വിലയ്ക്ക് വാങ്ങാന്‍ ആളെ വിട്ടത്രെ. പടക്കത്തിന്റെ കാര്യത്തില്‍ പിന്നെ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് വാങ്ങിയത് ഇഷ്ടം പോലെ ബാക്കിയുണ്ടല്ലോ!

ചാണക്യനാണത്രെ... ചാണക്യന്‍

ചാണക്യനാണത്രെ... ചാണക്യന്‍

പാല പിടിക്കാന്‍ ത്രിപുരയില്‍ നിന്ന് ചാണക്യനെ വരെ ഇറക്കി നോക്കിയതായിരുന്നു ബിജെപി. ഒടുക്കം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചാണക്യന്‍ പാലമരത്തില്‍ പിടിച്ച് നില്‍ക്കേണ്ട സ്ഥിതിയായി!

മാണിയുണോ

മാണിയുണോ

പാലായിലെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ സിംപിള്‍ ആണത്രെ. രണ്ടിലയും മാണിസാറും ഉണ്ടെങ്കില്‍ മാണിസാര്‍ തന്നെ. അല്ലെങ്കില്‍ പേരില്‍ ഒരു മാണിയെങ്കിലും ഉണ്ടായാല്‍ മതി!

ഒറ്റ ഒരുത്തനും ഇല്ലേ

ഒറ്റ ഒരുത്തനും ഇല്ലേ

ഇത്രയും വലിയ പാര്‍ട്ടിയായിട്ടും മാണി എന്ന് പേരുള്ള ഒരാളെ പോലെ നിര്‍ത്താന്‍ തോന്നിയില്ലല്ലോ എന്നാണത്രെ ഇപ്പോള്‍ കേരള കോണ്‍ഗ്രസ്സുകാര്‍ ആലോചിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ആദ്യത്തെ അന്വേഷണം മാണി എന്ന പേരുകാരന് വേണ്ടി ആയിരിക്കും!

മാണി കണ്ടു... കുത്തി

മാണി കണ്ടു... കുത്തി

പാലാക്കാര്‍ ആദ്യം നോക്കിയത് രണ്ടില ചിഹ്നം ഉണ്ടോ എന്നായിരുന്നത്രെ. അത് കണ്ടില്ല. പി്‌ന്നെ നോക്കിയത് മാണി എന്ന പേരുണ്ടോ എന്നായിരുന്നു. നോക്കിയപ്പോള്‍ തന്നെ ഒരു മാണിയെ കണ്ടു, പിന്നെ ഒന്നും നോക്കിയില്ല, ആഞ്ഞ് കുത്തുകയായിരുന്നത്രെ!

വിനുവിന്റെ കാര്യം

വിനുവിന്റെ കാര്യം

തിരഞ്ഞെടുപ്പ് വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസില്‍ വായിച്ചിരുന്നത് വിനു വി ജോണ്‍ ആയിരുന്നു. ഫലം കണ്ടപ്പോള്‍ തന്നെ ഞെട്ടി, ഇനിയിപ്പോള്‍ രാത്രിയിലെ ചര്‍ച്ചയുടെ കാര്യം ആലോചിക്കാന്‍ പോലും വയ്യത്രെ!

പണി കൊടുക്കാന്‍ തുടങ്ങി

പണി കൊടുക്കാന്‍ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് 48 ശതമാനം വോട്ടായിരുന്നു കിട്ടേണ്ടിയിരുന്നത്. ഇതിപ്പോള്‍ തോറ്റ് തുന്നംപാടിയ സ്ഥിതിയ്ക്ക് ഏഷ്യാനെറ്റിന് കൂടി പണികൊടുക്കണ്ടേ എന്നാണത്രെ ട്രോളന്‍മാരുടെ ആലോചന.

ആറായിരം കുറച്ചു

ആറായിരം കുറച്ചു

ത്രിപുരയില്‍ നിന്ന് ചാണക്യനെ ഇറക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പാലായില്‍ കിട്ടിയത് 24821 വോട്ടുകള്‍. ചാണക്യനെ ഇറക്കിയപ്പോള്‍ കിട്ടിയത് 18044 വോട്ടുകളും. നല്ലതുപോലെ ഗുണം ചെയ്തു!

ശാപം എവിടെപ്പോയി

ശാപം എവിടെപ്പോയി

ഏത് തിരഞ്ഞെടുപ്പില്‍ ആണെങ്കിലും അയ്യപ്പ സ്വാമിയുടെ ശാപം ഉണ്ടാകേണ്ടതാണല്ലോ എന്നാണത്രെ ഇപ്പോള്‍ ചില നാമജപ ഭക്തന്‍മാര്‍ ചിന്തിക്കുന്നത്. ചിലപ്പോള്‍ പാലായില്‍ ആയതുകൊണ്ടാവും ശാപം ഫലിക്കാത്തത്!

ചിരിപ്പിക്കരുത്

ചിരിപ്പിക്കരുത്

പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള കൂട്ടിമുട്ടല്‍ ഇപ്പോള്‍ ഏറെക്കുറേ ഇങ്ങനെ ആയിരിക്കും. എന്നാല്‍ ജോസഫിന് എങ്ങനെ ഇങ്ങനെ ഭാവം മാറ്റാന്‍ കഴിയും എന്നാണ് ചിലര്‍ക്ക് മനസ്സിലാവാത്തത്!

ചുറ്റുമുള്ളതൊന്നും കാണില്ല

ചുറ്റുമുള്ളതൊന്നും കാണില്ല

എങ്ങനെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചത് എന്ന് ചോദിച്ചാല്‍ ചില പാലാക്കാരുടെ മറുപടി ഇങ്ങനെ ആയിരിക്കും- വോട്ടിങ് മെഷീനില്‍ മാണി എന്ന് പേര് കണ്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലെന്ന്!

ഏത് കാപ്പന്‍ ആണെങ്കിലും

ഏത് കാപ്പന്‍ ആണെങ്കിലും

പാലാക്കാര്‍ക്ക് മാണിസാര്‍ എന്ന് പറഞ്ഞാല്‍ മാണിക്യമാണ്. പക്ഷേ, ഇത്തവണ മത്സരിച്ചത് മാണി സി കാപ്പന്‍ ആണെന്ന് പറഞ്ഞിട്ടൊന്നും അവര്‍ക്ക് ബോധിച്ചില്ലത്രെ. ഏത് കാപ്പന്‍ ആണെങ്കിലും വോട്ട് മാണിയ്ക്ക് തന്നെയേ ചെയ്യൂ എന്നാണ് ലൈന്‍!

എന്തൊക്കെയായിരുന്നു

എന്തൊക്കെയായിരുന്നു

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും മുമ്പേ പോസ്റ്ററും ഫ്‌ലക്‌സും ഒക്കെ അടിച്ച് കാത്തിരുന്നതായിരുന്നു. എന്നിട്ടിപ്പോ എന്തായി. മണ്ഡലവും പോയി മാനവും പോയി!

അങ്ങ് ചെന്നാല്‍ മതി

അങ്ങ് ചെന്നാല്‍ മതി

സംഗതി തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത് വിനു വി ജോണ്‍ ആയിരുന്നു. പക്ഷേ, അതിന്റെ പേരില്‍ ട്രോളില്‍ നിന്ന് ഒഴിവാക്കാന്‍ ട്രോളന്‍മാര്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും!

പറഞ്ഞു, വന്നു

പറഞ്ഞു, വന്നു

ലൂസിഫറില്‍ ബോബി പറഞ്ഞതുപോലെ ആണ് ഇപ്പോള്‍ പാലാക്കാര്‍ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയുന്നതത്രെ. മാണി വരും എന്ന് ഞങ്ങള്‍ പറഞ്ഞു, മാണി വന്നു! പക്ഷേ വന്നത് മാണി സി കാപ്പന്‍ ആയിരുന്നു എന്ന് മാത്രം!

അയ്യപ്പന്‍ ചോദിക്കും

അയ്യപ്പന്‍ ചോദിക്കും

അയ്യപ്പ ശാപം കൊണ്ട് എല്‍ഡിഎഫ് മുഴുവന്‍ മുടിഞ്ഞു പോയി എന്നൊക്കെ പറഞ്ഞ് നടന്നിരുന്നവരാ. പാലായിലെ ഫലം കണ്ടപ്പോള്‍ പകച്ച് പോയത്രെ. അതിനിടെ അയ്യപ്പന്‍ കൂടി ഇങ്ങനെ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്!

പലപല മാണികള്‍

പലപല മാണികള്‍

പാലായില്‍ മാണി മാത്രമേ ജയിക്കൂ എന്ന് ഈ തിരഞ്ഞെടുപ്പോടെ വ്യക്തമായിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ മാണിക്കുഞ്ഞ്. മാണിക്യന്‍, ഇട്ടിമാണി ഒടുവില്‍ േേപര്‍ളി മാണി വരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്നുണ്ടത്രെ!

അക്കരെ ഇക്കരെ ആയിപ്പോയി!

അക്കരെ ഇക്കരെ ആയിപ്പോയി!

ജോസ് ടോം പതിനേഴായിരത്തിന് മുകളില്‍ വോട്ടുകള്‍ക്ക് ജയിക്കും എന്നായിരുന്നു അനില്‍ അക്കരയുടെ കണക്ക്. അങ്ങനെ വന്നാല്‍ ഒക്ടോബര്‍ മുഴുവന്‍ നമുക്കുള്ളതാണെന്നൊക്കെ തട്ടി വിട്ടതായിരുന്നു. ഇനിയിപ്പോള്‍ എന്തുചെയ്യുമോ ആവോ!

ഇത് ആ കാപ്പന്‍ അല്ല

ഇത് ആ കാപ്പന്‍ അല്ല

കേരളത്തിലും സൂര്യ ഫാന്‍സിന് പഞ്ഞമൊന്നും ഇല്ല. പാലായില്‍ഡ കാപ്പന് വന്‍ വിജയം എന്ന് വാര്‍ത്ത കണ്ടതോടെ ഇവരും ആഘോഷം തുടങ്ങിയത്രെ. സംഗതി കാപ്പന്‍ ആണ്, കാപ്പാന്‍ അല്ലെന്ന് മനസ്സിലായാല്‍ മതിയായിരുന്നു.

മ്യാരക തന്ത്രങ്ങള്‍

മ്യാരക തന്ത്രങ്ങള്‍

ത്രിപുരയില്‍ സിപിഎമ്മിനെ മറിച്ചിടാന്‍ ഉപയോഗിച്ച 'മ്യാരക' തന്ത്രങ്ങളുമായിട്ടായിരുന്നല്ലോ ചാണക്യന്റെ ആവിര്‍ഭാവം. പക്ഷേ, തന്ത്രങ്ങള്‍ പാളിയതിന്റെ കൂടെ ഒരു ആറായിരം വോട്ടും കൂടി പാളിപ്പോയിട്ടുണ്ട്.

എത്ര രൂപയ്ക്ക് കൊടുക്കാം

എത്ര രൂപയ്ക്ക് കൊടുക്കാം

ലഡു എത്ര രൂപയ്ക്ക് കൊടുക്കാം എന്നത് സംബന്ധിച്ചാണത്രെ ഇപ്പോള്‍ പിജെ ജോസഫും ജോസ് മോനും തമ്മിലുള്ള തര്‍ക്കം. വാങ്ങിവച്ച ലഡുവൊക്കെ കാപ്പന്‍ തന്നെ വാങ്ങിയാല്‍ മതിയായിരുന്നു!

English summary
Pala By Election Results: Social Media trolls mocking UDF, BJP and Asianet News.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X