• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തളരരുത് രാമന്‍കുട്ടീ... സീമ ജയനോട് പറഞ്ഞാല്‍ എങ്ങനെയിരിയ്ക്കും!!! സിരിച്ച് സിരിച്ച് സാവാം!!!

മല്ലു ട്രോളര്‍മാര്‍ക്ക് ചില സ്ഥിരം പാറ്റേണുകളുണ്ട്. പണ്ട് ഫോട്ടോ കമന്റുകളില്‍ തുടങ്ങിയ പരിപാടി ഇപ്പോള്‍ വളര്‍ന്ന് പന്തലിച്ച് വലിയ ഗ്രൂപ്പുകളായി മാറിയിരിക്കുന്നു.

'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം', ' തളരരുത് രാമന്‍ കുട്ടീ', തുടങ്ങി മലയാള സിനിമയിലെ ഡയലോഗുകളും തമാശകളും ഇത്രനാളും പലരേയും ട്രോളാന്‍ ഉപയോഗിച്ചുവരികയാണ്. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഒരു പരകായ പ്രവേശം സാധ്യമയാല്‍ എങ്ങനെയിരിയ്ക്കും?

പല സീനുകളിലും നമുക്ക് വേണമെങ്കില്‍ വേറെ നടീനടന്‍മാരുടെ സീനുകള്‍ 'ഫിറ്റ്' ചെയ്യാന്‍ പറ്റും. ചിരിയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇത് കണ്ട് മതിവരുവോളം ചിരിയ്ക്കാം(കടപ്പാട്: ഐസിയു)

 എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം

വിനയ് ഫോര്‍ട്ടിന്റെ ഭാവം കണ്ടാല്‍ പറയുന്നത് ഈ ഡയലോഗ് തന്നെയാണെന്ന് തോന്നില്ലേ...

തളരരുത് രാമന്‍കുട്ടീ

തളരരുത് രാമന്‍കുട്ടീ

കല്യാണരാമനിലെ സലീം കുമാറിനേയും ദിലീപിനേയും മാത്രമേ ഇത്രനാളും ഈ ഡയലോഗില്‍ ഓര്‍ത്തിട്ടുണ്ടാകൂ. എന്നാല്‍ സീമയും ജയനും കൂടിയുള്ള ഈ ചിത്രത്തിനും ആ ഡയലോഗ് കിറുകൃത്യമാണ്.

പാടുള്ളതേ അറിയൂ

പാടുള്ളതേ അറിയൂ

പ്രേമത്തിലെ ക്ലാസ്സ് ഡയലോഗ് ആണ്. എന്നാല്‍ യോദ്ധയില്‍ മോഹന്‍ലാല്‍ ജഗതിയോട് പറഞ്ഞതും ്തുതന്നെ ആയിരുന്നില്ലേ എന്നൊരു സംശയം ഇപ്പോള്‍ തോന്നുന്നില്ലേ...

എന്റെ രാമന്‍കുട്ടീ

എന്റെ രാമന്‍കുട്ടീ

കല്യാണരാമനിലെ ഇന്നസെന്റിന്റെ ഈ ഡയലോഗ് കേട്ട് ചിരിയ്ക്കാത്തവരുണ്ടാകില്ല. സര്‍ബത്ത് ഷെമീറും(വിജയ് ബാബി) പറഞ്ഞതും ആ ഡയലോഗ് ആയിരുന്നോ?

ഗിരിരാജന്‍ കോഴീ... നീയോ?

ഗിരിരാജന്‍ കോഴീ... നീയോ?

പ്രേമത്തിലൂടെയാണ് ഗിരിരാജന്‍ കോഴി ഹിറ്റ് ആയത്. മണിച്ചിത്രത്താഴില്‍ തിലകന്‍ മോഹന്‍ലാലിലെ കണ്ടപ്പോള്‍ ഇങ്ങനെയെങ്ങാനും പറഞ്ഞിരുന്നെങ്കില്‍!!!

 മമ്മി പറഞ്ഞിട്ടുണ്ട്

മമ്മി പറഞ്ഞിട്ടുണ്ട്

ഛോട്ടാ മുംബൈയില്‍ സലീം കുമാര്‍ സത്യത്തില്‍ ഇങ്ങനെയാണോ പറഞ്ഞത്.

സിമ്പിള്‍ ഡ്രസ്സ്

സിമ്പിള്‍ ഡ്രസ്സ്

ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രം മലയാളിയെ അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട്. സിമ്പിളായി ഡ്രസ്സ് ധരിയ്ക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ എന്ന് അപ്പുക്കുട്ടന്‍ ചോദിയ്ക്കുന്നുണ്ട്. എന്നാല്‍ സുരേഷ് ഗോപിയുടെ ഈ ഭാവം കണ്ടാല്‍ തോന്നും അങ്ങേരാണ് അങ്ങനെ പറഞ്ഞതെന്ന്!!!

കൈരേഖ

കൈരേഖ

ബിജെപി നേതാവ് കെ സുരേന്ദ്രനെ കൈരേഖ സുരേന്ദ്രന്‍ എന്നാണ് കളിയാക്കി വിളിയ്ക്കുന്നത്. ഇനിയിപ്പോള്‍ വിഎസ്സും....

ഷര്‍ട്ട് നല്ലായിറുക്ക്

ഷര്‍ട്ട് നല്ലായിറുക്ക്

പ്രേമം ഇഫക്ട് ആണ് ഈ ഡയലോഗും. നരസിംഹത്തിലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഈ സംഭാഷണത്തില്‍ വേണമെങ്കില്‍ പ്രേമത്തിലെ കുര്‍ത്തയും ചേര്‍ത്ത് വയ്ക്കാം.

കാലം കെട്ടുപോയ്

കാലം കെട്ടുപോയ്

ദേവാസുരത്തിലെ പെരിങ്ങോടന് സത്യത്തില്‍ ചേരുന്നത് ഈ പാട്ട് തന്നെയല്ലേ... കാലം കെട്ടുപോയ്, കോലം കെട്ടുപോയ്....

പടക്കങ്ങള്‍...

പടക്കങ്ങള്‍...

നസീറും മീനയും ഒക്കെ ശരിയ്ക്കും ഇങ്ങനെ എങ്ങാനും ആ പടത്തില്‍ പറഞ്ഞിരുന്നെങ്കില്‍!!!

ഇന്നിവിടെ ഒരുലോഡ് ശവം വീഴും

ഇന്നിവിടെ ഒരുലോഡ് ശവം വീഴും

ഇന്നിവിടെ ഒരു ലോഡ് ശവം വീഴും.... മണിച്ചിത്രത്താഴില്‍ പൂജയ്ക്ക് മുമ്പ് തിലകന്റെ വായില്‍ വച്ചുകൊടുക്കാവുന്ന ഡയലോഗ് തന്നെ!!!

ഫസ്റ്റ് ഡേ ഒന്നും കാണാന്‍ പറ്റൂല്ല

ഫസ്റ്റ് ഡേ ഒന്നും കാണാന്‍ പറ്റൂല്ല

വന്ദനത്തില്‍ മുകേഷും മോഹന്‍ലാലും പറയുന്ന ഡയലോഗ് ഈ ഭാവത്തിനും നന്നായി ചേരും.

എവിടന്നാ ഈ മണം

എവിടന്നാ ഈ മണം

ഈ ചിത്രം ഒന്ന് കളര്‍ ആക്കിയെടുത്താല്‍ സിനിമ കല്യാണ രാമനും നടന്‍ ഇന്നസെന്റ്ും ആയി മാറുമെന്ന് ഉറപ്പാണ്. സത്യത്തില്‍ ഇന്നച്ചന്‍ സത്യനെ അനുകരിച്ചതാണോ?

ഐ ആം വെയ്റ്റിംഗ്

ഐ ആം വെയ്റ്റിംഗ്

ഇതിപ്പോ ഏതാ പടം?

 ചോറ് ചോറ് എന്ന് തന്നെയല്ലേ

ചോറ് ചോറ് എന്ന് തന്നെയല്ലേ

സുരേഷ് ഗോപിയെങ്ങാനും ഇത് കണ്ടാല്‍ അപ്പോ ആത്മഹത്യ ചെയ്യും. കല്യാണ രാമനിലെ ഇന്നസെന്റിന്റെ ഡയലോഗ് കമ്മീഷണറിലെ സുരേഷ് ഗോപിയെ കൊണ്ട് പറയിപ്പിയ്ക്കാവുന്നതാണ് കേട്ടോ

കുത്തിമലത്തിക്കളയും പന്നി

കുത്തിമലത്തിക്കളയും പന്നി

കിരീടത്തിലെ കൊച്ചിന്‍ ഹനീഫയേക്കാള്‍ ഈ ഡയലോഗ് ചേരുക ഇങ്ങേര്‍ക്കാണ്.

 അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

എന്നും എപ്പോഴും എന്ന ചിത്രത്തില്‍ ഗ്രഗറി മോഹന്‍ലാലിനോട് ഈ സീനില്‍ ശരിയ്ക്കും എന്ത് ഡയലോഗ് ആണ് പറഞ്ഞത്.

നീ സാബു അല്ലേടാ...

നീ സാബു അല്ലേടാ...

ഹലോ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഈ ക്ലാസ്സ് കോമഡി. എന്നാല്‍ ഈ ചിത്രം കണ്ടാല്‍ പറയുമോ അത് പറഞ്ഞത് എന്‍എഫ് വര്‍ഗ്ഗീസ് അല്ലെന്ന്!!!

ഒപ്പം നടക്കാന്‍

ഒപ്പം നടക്കാന്‍

നിന്റെ പിറകെ നടക്കാനല്ല, നിന്റെ ഒപ്പം നടക്കാനാണ് എനിയ്ക്കിഷ്ടം- ഈ ഡയലോഗ് പാര്‍വ്വതിയോട് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞതല്ല!!! കൊച്ചിന്‍ ഹനീഫ ജഗതിയോട് പറഞ്ഞതാണ്!!!

ആള് മാറിയതാന്നാ തോന്നുന്നേ

ആള് മാറിയതാന്നാ തോന്നുന്നേ

പ്രേമത്തില്‍ ഗസ്റ്റ് റോളില്‍ വന്ന സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെ ഹിറ്റാക്കിയ ഒറ്റ ഡയലോഗ് ആയിരുന്നു ഇത്. എന്നാല്‍ പണ്ടേ ജഗദീഷ് പറഞ്ഞിട്ടുണ്ടെന്ന് ഈ ഫോട്ടോ വച്ച് തെളിയിച്ചാലോ!!!

നശിപ്പിച്ച്

നശിപ്പിച്ച്

ഇന്‍ഹരിഹര്‍ നഗറില്‍ ജഗദീഷിന്റെ മണ്ടത്തരം കാണുമ്പോള്‍ മുകേഷ് പറയാറുള്ള ഡയലോഗ് മൂക്കില്ലാ രാജ്യത്തില്‍ എല്ലാരും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാലോ

കൊരങ്ങന് വേണോ

കൊരങ്ങന് വേണോ

കിലുക്കത്തിലെ രേവതിയല്ല, പ്രേമത്തിലെ സെലിനാണ് ഈ ഡയലോഗ് പറഞ്ഞത്. ഈ ചിത്രം കണ്ടാല്‍ അങ്ങനെ തോന്നില്ലേ...

ഇവനാണോ പരിഷ്‌കാരി?

ഇവനാണോ പരിഷ്‌കാരി?

കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയുടെ ഡയലോഗ് കുറച്ചുകൂടി കൃത്യമാവുക മുകേഷിന്റെ ഈ ഫോട്ടോയ്ക്കായിരിയ്ക്കും.

എന്തെങ്കിലും പന്തികേടുണ്ടോ?

എന്തെങ്കിലും പന്തികേടുണ്ടോ?

എന്നെ ശരിയ്ക്കും ഒന്ന് നോക്കിക്കേ... എന്തെങ്കിലും പന്തികേടുണ്ടോ? മണിച്ചിത്രത്താഴിലെ പപ്പുവിനേക്കാള്‍ ഈ ഡയലോഗ് അശോകന്റെ ഈ ചിത്രത്തിനല്ലേ ചേരുക.

ജാവ സിമ്പിളാണ്

ജാവ സിമ്പിളാണ്

പ്രേമത്തിലെ വിനയ് ഫോര്‍ട്ടിന് മാത്രമല്ല, മങ്കി പെന്നിലെ വിജയ് ബാബുവിനും 'ജാവ സിമ്പിളാണ്'

നേരെ പഞ്ചാബികളുടെ അടുത്തേയ്ക്ക് പോകുന്നു...

നേരെ പഞ്ചാബികളുടെ അടുത്തേയ്ക്ക് പോകുന്നു...

സമ്മര്‍ ഇത് ബത്‌ലഹേമില്‍ ഇവര് മൂന്ന് പേരും കൂടി നിന്ന് പറയുന്നതും പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും ദിലീപും തേര്‍ന്ന് നിന്ന് പറയുന്നതും ഏതാണ് ഒരേ പോലെ ഉണ്ടല്ലേ

ഇന്‍ക്യവറബിള്‍

ഇന്‍ക്യവറബിള്‍

രണ്ടും തിലകന്‍ തന്നെ. ഡയലോഗ് മണിച്ചിത്രത്താഴിലേതാണെങ്കില്‍, ചിത്രം മൂക്കില്ലാ രാജ്യത്ത് ആണ്.

ആര്‍ക്കാട് സേതുമാധവന്റെ ചോരവേണ്ടത്

ആര്‍ക്കാട് സേതുമാധവന്റെ ചോരവേണ്ടത്

ചെങ്കോലില്‍ സേതുമാധവന്‍ പറഞ്ഞ ക്ലാസ്സിക് ഡയലോഗ് ആയിരുന്നു. വേണമെങ്കില്‍ സലീം കുമാറിന്റെ ഈ ഫോട്ടോയ്ക്കും കൊടുക്കാം അത് തന്നെ!!!

സത്യത്തില്‍ ഞാനെന്തൊരു വിഡ്ഢിയാ...

സത്യത്തില്‍ ഞാനെന്തൊരു വിഡ്ഢിയാ...

സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് വടക്കന്‍വീരഗാധയിലെ മമ്മൂട്ടിയ്ക്ക് കൊടുത്താലോ...

 ആ യന്ത്രം ഓഫ് ചെയ്യണം

ആ യന്ത്രം ഓഫ് ചെയ്യണം

ഈ സംഭാഷണം കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ടാകും. എന്നാല്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല, അതെടുത്ത് ഇമ്മാരി ഒരു പണി ഒപ്പിയ്ക്കുമെന്ന്!!!

 സുഖം

സുഖം

ഉട്ടോപ്യയിലെ രാജാവില്‍ ടിനി ടോമിന്റെ ഭാവം കണ്ടാല്‍ തോന്നുമോ, പറയുന്നത് ഈ ഡയലോഗ് അല്ലാ എന്ന്....

ഇതിനൊക്കെ ഇവിടെ ചായ എന്നാ

ഇതിനൊക്കെ ഇവിടെ ചായ എന്നാ

വെള്ളിമൂങ്ങ സിനിമ കാണാത്തവര്‍ക്ക് ഈ ട്രോള്‍കണ്ടാല്‍ അതില്‍ തമാശ തോന്നുകയേ ഇല്ല. അതൊരു കുറ്റമാണോ ഡോക്ടര്‍?

ചോറാണ് തിന്നണത്... അതോണ്ടെനിയ്ക്ക്

ചോറാണ് തിന്നണത്... അതോണ്ടെനിയ്ക്ക്

പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ് ചിരിപ്പിച്ച ഡയലോഗ് രജനീകാന്തിന്റെ ഈ ചിത്രത്തിന് നന്നായി യോജിയ്ക്കുന്നുണ്ട്.

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്

അറാം തമ്പുരാനില്‍ മോഹന്‍ലാല്‍ മഞ്ജു വാര്യരോട് ഏതാണ്ടിനെ പറഞ്ഞതുപോലെ തോന്നുന്നുണ്ടെങ്കില്‍ അതൊരു തെറ്റല്ല!!!

നഷിറ്റിച്ച്

നഷിറ്റിച്ച്

പാവം സുരേഷ് ഗോപി. കുറേ നാളായി കാര്യമായ ട്രോളുകളൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ പരകായ പ്രവേശത്തില്‍ 'നഷിറ്റിച്ച്'!!!

നോക്കണ്ടടാ ഉണ്ണീ... ഇത് ഞാനല്ല

നോക്കണ്ടടാ ഉണ്ണീ... ഇത് ഞാനല്ല

പാണ്ടിപ്പടയില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞതും, ഹിറ്റ്‌ലറില്‍ ജഗദീഷ് പറഞ്ഞതും.... രണ്ടിനും കറക്ടാണ് ഈ ഡയലോഗ്

ആരാണ് നിങ്ങള്‍

ആരാണ് നിങ്ങള്‍

ഇത്രയും പോപ്പുലറായ എന്നെ കണ്ടിട്ട് മനസ്സിലായില്ലേടാ ജാഡ തെണ്ടീ എന്ന് പവനായി ചോദിച്ചാല്‍... ചോദിയ്ക്കും ചോദിയ്ക്കും!!!

കല്യാണത്തിന്റെ അന്ന് തന്നെ...

കല്യാണത്തിന്റെ അന്ന് തന്നെ...

കല്യാണരാമനിലെ ഡയലോഗ് വെള്ളുമൂങ്ങയില്‍ എടുത്ത് വയ്ക്കാം.

വെടിയുണ്ടകള്‍ വരുമ്പോള്‍ വിരിമാറ്

വെടിയുണ്ടകള്‍ വരുമ്പോള്‍ വിരിമാറ്

സന്ദേശത്തില്‍ ശ്രീനവാസന്റെ ഡയലോഗ് ആണ് ഇത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദ് ഫാസിലിനും വേണേല്‍ പറയാം!!!

വേണോങ്കി ഞാനും

വേണോങ്കി ഞാനും

അക്കരെയക്കരെയക്കരെയില്‍ ശ്രീനിവാസന്‍ പറഞ്ഞതാ... പക്ഷേ പരാകയ പ്രവേശത്തില്‍ അത് സിദ്ദിഖിനും കൊടുക്കാം.

തന്തരായാണെന്ന് ചോദിയ്ക്ക് ഡാഡി

തന്തരായാണെന്ന് ചോദിയ്ക്ക് ഡാഡി

മിന്നാരത്തില്‍ മോഹന്‍ലാല്‍ തിലകനോട് പറഞ്ഞതായിരുന്നു ഇത്. എന്നാല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ധര്‍മജന്‍ ജയസൂര്യയോട് എന്താണ് പറയുന്നത്.

തന്തയാടാ... തന്ത

തന്തയാടാ... തന്ത

ദശരഥത്തില്‍ ലാലേട്ടന്‍ പറഞ്ഞ് തകര്‍ത്ത ഡയലോഗ് ആണിത്. പ്രേമത്തില്‍ നിവിന്‍പോളിയുടെ ഫോണ്‍ സീനിന് കൃത്യമായി ചേരും ഈ ഡയലോഗ്.

കൊച്ചിയെത്തി

കൊച്ചിയെത്തി

പുലിവാല്‍ കല്യാണത്തിലെ സലീം കുമാറിന് മാത്രമല്ല, പ്രേമത്തിലെ മലരിനും ചേരും ഈ ഡയലോഗ്.

പുരുഷു ഞങ്ങനെ അനുഗ്രഹിയ്ക്കണം

പുരുഷു ഞങ്ങനെ അനുഗ്രഹിയ്ക്കണം

മീശമാധവനിലെ ജഗതിയേക്കാള്‍ ആട് ഒരു ഭീകര ജീവിയിലെ അജു വര്‍ജ്ജീസിനും ശൃന്ദയ്ക്കും ആണ് ഈ ഡയലോഗ് ചേരുക. സീനും ഏതാണ്ടങ്ങനെ തന്നെ!!!

ഇതല്ല, ഇതിനപ്പുറം ചാടി...

ഇതല്ല, ഇതിനപ്പുറം ചാടി...

വിയറ്റ്‌നാം കോളനിയില്‍ ഇന്നസെന്റ് കോണിപ്പടി ചാുന്നത് കണ്ടിട്ടില്ലേ... ബാഹുബലിയില്‍ പ്രഭാസിന്റെ പ്രകടത്തിലേയ്ക്ക് ഒരു പരകായപ്രവേശം ആയാലോ...

ജീവിയ്ക്കാനുള്ള ആഗ്രഹം കൊണ്ട്...

ജീവിയ്ക്കാനുള്ള ആഗ്രഹം കൊണ്ട്...

ചിത്രത്തില്‍ മോഹന്‍ലാല്‍ ഏവരേയും കരയിപ്പിച്ച ഡയലോഗ് ആയിരുന്നു. പക്ഷേ പിന്നീടത് ഒരു ട്രോള്‍ ആയി. ഇനിയിപ്പോള്‍ അത് രാംചരണിന്റെ വായില്‍ പോലും തിരുകിക്കൊടുക്കാം.

 ചാട ട്രോള്‍

ചാട ട്രോള്‍

രജനീകാന്തിന്റെ ഈ ഭാവത്തിന് പറ്റിയ ഡയലോഗുകള്‍ ഇനിയും ഇഷ്ടം പോലെ ഉണ്ട് മലയാളത്തില്‍.

പുരുഷു

പുരുഷു

പാവം ശങ്കരാടി... ഈ സീനില്‍ വേണമെങ്കില്‍ മീശമാധവനിലെ ജഗതിയുടെ ഡയലോഗ് ചേര്‍ക്കാം...

നീയാണല്ലോ പോള്‍ ബാര്‍ബര്‍

നീയാണല്ലോ പോള്‍ ബാര്‍ബര്‍

ആട് ഒരു ഭീകര ജീവിയാണ് ചിത്രം. പക്ഷേ അക്കരെയക്കരെയക്കരയിലെ പോള്‍ ബാര്‍ബര്‍ ഡയലോഗ് നന്നായി തേരും.

ലേലു അല്ലു... ലേലു അല്ലു

ലേലു അല്ലു... ലേലു അല്ലു

തേന്‍മാവിന്‍ കൊമ്പത്തെ മോഹന്‍ലാലിനല്ല, ആടിലെ അബുവിനാണ് ഇത് കൂടുതല്‍ ചേരുക.

അച്ഛനാണത്രെ അച്ഛന്‍

അച്ഛനാണത്രെ അച്ഛന്‍

ഇതിപ്പോള്‍ ഏതാ ശരിയ്ക്കും ഉള്ള ഡയലോഗ്... കണ്‍ഫ്യൂഷനായോ?

ചത്ത കിളിയ്‌ക്കെന്തിനാ കൂട്...

ചത്ത കിളിയ്‌ക്കെന്തിനാ കൂട്...

ചത്ത കിളിയ്‌ക്കെന്തിനാ കൂട് എന്ന് ഈ സീനിലായിരിയ്ക്കും കൂടുതല്‍ ചേരുക!!!

മോഹഭംഗമനസ്സിലെ

മോഹഭംഗമനസ്സിലെ

ആട് തന്നെയാണ് ഇവിടേയും താരം. ഈ കക്ഷിയെ അറിയില്ലേ... ആടിലെ താരം.

പോളണ്ടിനെ പറ്റി

പോളണ്ടിനെ പറ്റി

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന് സന്ദേശത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതാണ്. നിവിന്‍ പോളിയുടെ ഈ ഭാവത്തിനും കൃത്യമായി ചേരും!!!

ഓള് തട്ട് മിട്ട് വന്നാലുണ്ടല്ലോ

ഓള് തട്ട് മിട്ട് വന്നാലുണ്ടല്ലോ

തട്ടത്തിന്‍ മറയത്തിലെ ഡയലോഗ്... പക്ഷേ ഈ ഭാവത്തിനാണ് കൂടുതല്‍ ചേരുക...

എന്റമ്മേ... എന്റമ്മ

എന്റമ്മേ... എന്റമ്മ

നസീറിന്റെ ഈ ഭാവത്തിന് ഇതല്ല, ഇതിനപ്പുറമുള്ള പല ഡയലോഗുകളും ചേരും.

കുര്യാക്കോസേ...

കുര്യാക്കോസേ...

കട്ടപ്പാ.... എന്ന് വിളിച്ചതുപോലെ തോന്നുന്നുണ്ടല്ലേ.... സത്യത്തില്‍ കുര്യാക്കോസിനെ വിളിച്ചതാ!!!

തൂക്കിയിട്ട് നടന്നാ മതിയോ

തൂക്കിയിട്ട് നടന്നാ മതിയോ

ബിഗ് ബിയില്‍ മമ്മൂട്ടി വിജയരാഘവനോട് പറയുന്നതാണ് ഡയലോഗ്. അശോകന്റെ ഭാവത്തോട് ചേര്‍ത്ത് വയ്ക്കാം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Parakaya Pravesham of Malayam Cinema- trolls by ICU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X