കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ സംഭവം: പ്രതിഷേധവുമായി നടി പാർവ്വതിയും, 'ഞാൻ ഹിന്ദുവാണ്, ഞാൻ ലജ്ജിക്കുന്നു'

  • By Desk
Google Oneindia Malayalam News

കശ്മീരിലെ കത്വയില്‍ കൂട്ടബലാംസംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നടി പാർവ്വതി. "ഞാന്‍ ഹിന്ദുസ്ഥാനാണ്, ഞാന്‍ ലജ്ജിക്കുന്നു. 'ദേവിസ്ഥാന്‍' അമ്പലത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക" എന്നെഴുതിയ പ്ലക്കാഡുയര്‍ത്തി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പാര്‍വതി തന്റെ പ്രതിഷേധം അറിയിച്ചത്. കത്വ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പാർവ്വതിയും തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ "നല്ല ദിനങ്ങളെ " ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു. എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

കപട മത സ്നേഹവും കപട ദേശീയതയും

കപട മത സ്നേഹവും കപട ദേശീയതയും

പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്. ഓരോ പിതാവിനും മാതാവിനും ആ കുട്ടി സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ടതും എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ടതുമായ ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനു വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം. എന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി


അതേസമയം കാശ്മീരിലെ കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി അസിഫ ബാനുവിന്‍റെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി. കത്തുവ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അഭിഭാഷകര്‍ കുറ്റവാളികള്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. എസ് സലാത്തി തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷക ദീപിക രജാവത്ത് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് അസിഫയുടെ കൊലപാതകത്തെക്കുറിച്ചുള്ള കേസ് സുപ്രീം കോടതി സ്വയം പരിശോധിക്കാന്‍ തയ്യാറാകുന്നത്.

കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമെന്ന് മെഹ്ബൂബ മുഫ്തി

അതേസമയം ജമ്മു കശ്മീരിൽ പിഡിപിയും ബിജെപിയും രണ്ട് തട്ടിലായി. കത്വ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൽ ഐക്യദാർഡ്യവുമായി ബിജെപി മന്ത്രിമാർ രംഗത്ത് വന്നതോടെയാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. കേസന്വേഷണം വേഗത്തിലാണ് നടക്കുന്നതെന്നും നീതി നടപ്പാകുന്നത് തടയാൻ ആരേയും അനുവദിക്കില്ലയെന്നും മെഹബൂബ അറിയിച്ചു.അതുകൂടാതെ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മെഹബൂബ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ കുട്ടിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്തെന്നും പിന്നീട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന കുറ്റപത്രത്തിൽ അതി ക്രൂരമായ രീതിയിലാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ജി റാം കുട്ടിയെ തന്‍റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് ബന്ദിയാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

4- വധ ശിക്ഷ നടപ്പാക്കണം

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനേക ഗാന്ധി മാത്രമാണ് പ്രതികരിച്ചത്. ബിജെപിയിലെ മറ്റ് നേതാക്കളോ മന്ത്രിമാരോ ഇതുവരെ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. കത്തുവ പീഡനത്തില്‍ താൻ ആഴത്തിൽ വേദനിക്കുന്നതായും സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചെഴുത്തു അനിവാര്യമാണെന്നും മനേകാ ഗാന്ധി ​ആവശ്യപ്പെട്ടിരുന്നു. ഒരു വീഡിയോ സന്ദേശത്തിലായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. 12 വയസ്സിൽ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ മന്ത്രാലയം ആലോചിക്കുന്നതായും വനിത,ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക പറഞ്ഞിരുന്നു. എന്നാൽ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗ കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ മനേക ഗാവന്ധി തയ്യാറായിട്ടില്ല.

വധ ശിക്ഷ നടപ്പാക്കണം

വധ ശിക്ഷ നടപ്പാക്കണം

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനേക ഗാന്ധി മാത്രമാണ് പ്രതികരിച്ചത്. ബിജെപിയിലെ മറ്റ് നേതാക്കളോ മന്ത്രിമാരോ ഇതുവരെ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. കത്തുവ പീഡനത്തില്‍ താൻ ആഴത്തിൽ വേദനിക്കുന്നതായും സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചെഴുത്തു അനിവാര്യമാണെന്നും മനേകാ ഗാന്ധി ​ആവശ്യപ്പെട്ടിരുന്നു. ഒരു വീഡിയോ സന്ദേശത്തിലായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. 12 വയസ്സിൽ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ മന്ത്രാലയം ആലോചിക്കുന്നതായും വനിത,ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക പറഞ്ഞിരുന്നു. എന്നാൽ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗ കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ മനേക ഗാവന്ധി തയ്യാറായിട്ടില്ല.

<strong>ബിജെപി മൗനം വെടിഞ്ഞു; ബാലപീഡനത്തിന് വധശിക്ഷ തന്നെ, നിയമത്തിൽ പൊളിച്ചെഴുത്ത് വേണം!</strong>ബിജെപി മൗനം വെടിഞ്ഞു; ബാലപീഡനത്തിന് വധശിക്ഷ തന്നെ, നിയമത്തിൽ പൊളിച്ചെഴുത്ത് വേണം!

English summary
Actress Parvathy about Kathwa gang rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X