• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാദ മുലയൂട്ടൽ കവർ ചിത്രത്തിനെതിരെ ജഗതിയുടെ മകൾ.. ഇങ്ങനെയാരും മുലയൂട്ടാറില്ല.. മാതൃത്വവുമല്ല!

കോഴിക്കോട്: ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ കവർ ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മാറിടം മറയ്ക്കാതെയുള്ള മുലയൂട്ടൽ ചിത്രത്തിനെ അനുകൂലിച്ചും എതിർത്തും പ്രമുഖരടക്കമുളളവർ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.

സമൂഹത്തിന്റെ സദാചാര അളവ് കോലുകൾ വെച്ചുകൊണ്ടുള്ള പോസ്റ്റുമോർട്ടമാണ് കൂടുതലും നടക്കുന്നത്. കവർ ചിത്രത്തിന് മോഡലായ ജിലു ജോസഫിന്റെ വ്യക്തി ജീവിതത്തെ വരെ അധിക്ഷേപിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കടന്നത്. നടൻ ജഗതി ശ്രീകുമാറിന്റെ മകളും പിസി ജോർജിന്റെ മരുമകളുമായ പാർവ്വതി ഷോൺ ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സെക്സ് ശരീരത്തിന് നല്ലതാണ് എന്നത് കൊണ്ട് പരസ്യമായി ചെയ്യുമോ എന്നാണ് ഫേസ്ബുക്ക് വീഡിയോയിൽ പാർവ്വതി ചോദിക്കുന്നത്. പാർവ്വതി പറയുന്നത് ഇതാണ്:

ആദ്യം നോക്കിയത് മുലകളിലേക്ക്

ആദ്യം നോക്കിയത് മുലകളിലേക്ക്

ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോ കണ്ടപ്പോള്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായം പറയണം എന്ന് കരുതിയാണ് ലൈവില്‍ വന്നത്. കുഞ്ഞിനെ മുലയൂട്ടുന്നു ആ കവര്‍ ഫോട്ടോയെക്കുറിച്ച് ഒത്തിരി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. ആ ഫോട്ടോ കണ്ടപ്പോള്‍ ഞാനാദ്യമേ നോക്കിയത് അവളുടെ മുലകളിലേക്ക് തന്നെയാണ്.

ആ ഫോട്ടോ ഓവറാണ്

ആ ഫോട്ടോ ഓവറാണ്

നല്ല ഭംഗിയുള്ള മാറിടം. തനിക്ക് അങ്ങനെയാണ് ആദ്യമായി ഫീല്‍ ചെയ്തത്. താന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. രണ്ടാമത് താന്‍ ചിന്തിച്ചപ്പോള്‍ തോന്നി ഈ കവര്‍ ഫോട്ടോ കുറച്ച് ഓവറല്ലേ എന്ന്. തന്റെ അഭിപ്രായത്തില്‍ ആ ഫോട്ടോ ഒരു ശകലം ഓവറാണ്.

തുണി മറച്ച് മുലയൂട്ടാം

തുണി മറച്ച് മുലയൂട്ടാം

ഒരു നേരിയ തുണി കൊണ്ട് മറച്ച് കുഞ്ഞിനെ മുലയൂട്ടാം. അത് കേരളത്തില്‍ എവിടെയിരുന്ന് വേണമെങ്കിലും കുഞ്ഞിന് മുല കൊടുക്കാനുള്ള സ്വാതന്ത്ര്യം നമ്മള്‍ സ്ത്രീകള്‍ക്കുണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. പുറത്ത് നിന്ന് പരസ്യമായി മുലയൂട്ടുന്ന സ്ത്രീകള്‍ ഇപ്പോള്‍ കുറവാണ്. ശ്രദ്ധിച്ചാല്‍ അറിയാം.

മുഴുവനായും അഴിച്ച് മുലയൂട്ടില്ല

മുഴുവനായും അഴിച്ച് മുലയൂട്ടില്ല

എന്തെങ്കിലും ഫംങ്ഷന് പോയാല്‍ കാറിനകത്തിരുന്ന് മുലൂട്ടുകയോ, അല്ലെങ്കില്‍ ഒരു കല്യാണത്തിന് പോയാല്‍ ഒരു ചെയറെടുത്ത് തിരിച്ചിട്ടിരുന്ന് ഒന്ന് മറച്ച് വെച്ചാണ് മുലയൂട്ടുക. ഈ കവര്‍ ഫോട്ടോയില്‍ കാണുന്നത് പോലെ ബ്ലൗസ് മുഴുവനായും അഴിച്ചിട്ട് കുഞ്ഞിന് മുലയൂട്ടാറില്ല.

മാതൃത്വം അനുഭവപ്പെട്ടില്ല

മാതൃത്വം അനുഭവപ്പെട്ടില്ല

കവര്‍ ഫോട്ടോയിലെ മോഡല്‍ ക്യാമറയെ ഫേസ് ചെയ്താണിരിക്കുന്നത്. ആ മുലയൂട്ടല്‍ പടം കണ്ടിട്ട് തനിക്ക് ഒരു മാതൃത്വവും അനുഭവപ്പെട്ടില്ല. ഇതൊക്കെ ഒരു കച്ചവട തന്ത്രം മാത്രമാണ്. ഇങ്ങനെയൊരു ഫോട്ടോ ഇറങ്ങിയത് കൊണ്ട് അവര്‍ക്ക് എത്ര കോപ്പി വിറ്റ് പോയിക്കാണും എന്നാലോചിക്കണം.

സണ്ണിയെ കാണാൻ പോയവർ

സണ്ണിയെ കാണാൻ പോയവർ

ഈ ഫോട്ടോയുടെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരവധി അഭിപ്രായ പ്രകടനങ്ങള്‍ കാണുകയുണ്ടായി. സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നപ്പോള്‍ പുരുഷന്മാരെല്ലാം അവരെ കാണാന്‍ പോയില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. അവര്‍ നല്ല ഭംഗിയുള്ള സ്ത്രീയാണ്. അവരെ കാണാന്‍ എല്ലാവരും പോകും. അവരെ കാണാന്‍ തനിക്കും ആഗ്രഹമുണ്ട്.

അതൊരു ചീത്തക്കാര്യമല്ല

അതൊരു ചീത്തക്കാര്യമല്ല

അവരെ കാണാന്‍ പോകുന്നത് ഒരു ചീത്തക്കാര്യമാണ് എന്നൊന്നും താന്‍ പറയില്ല. പക്ഷേ അങ്ങനെ പോയവര്‍ക്ക് ഈയൊരു കവര്‍ ഫോട്ടോ കണ്ട് ഇത്രമാത്രം പരിഹാസം തോന്നാന്‍ എന്താണുള്ളത്. നമ്മളുടെ അമ്മമാരും മുത്തശ്ശിമാരുമൊക്കെ മറച്ച് വെച്ച് മുലയൂട്ടണം എ്ന്ന് പറയുന്നത് കുഞ്ഞിന് കൊതി കിട്ടരുത് എന്ന് കരുതിയാണ്. അങ്ങനെ വിശ്വസിച്ചിരുന്ന ഒരു സമൂഹമാണ് നമ്മുടേത്.

പവിത്രതയും സ്വകാര്യതയും

പവിത്രതയും സ്വകാര്യതയും

അതിന് അതിന്റേതായ ഒരു പവിത്രതയും സ്വകാര്യതയും ഉണ്ട്. സെക്‌സ് ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നുള്ളത് കൊണ്ട് നാളെ മുതല്‍ തുറസ്സായ സ്ഥലത്ത് സെക്‌സ് ചെയ്യാന്‍ പറ്റുമോ. ഒരിക്കലും പറ്റില്ല. അതിന് അതിന്റെതായ മറ വേണം. ഫെമിനിസ്റ്റ് ചിന്താഗതിയെ അല്ല താനിവിടെ പിന്തുണയ്ക്കുന്നത്.

ഒളിയും മറയും വേണം

ഒളിയും മറയും വേണം

തുറസ്സായ സ്ഥലത്ത് ഇരുന്ന് മുലയൂട്ടുന്നതിനോടും അഴിച്ചിട്ട് മുലയൂട്ടുന്നതിനോടും യോജിപ്പില്ല. എല്ലാത്തിനും ഒരു ഒളിയും മറയും വേണം. ഇത് മാതൃത്വമാണ്, അവരുടെ അവകാശമാണ്, അതുകൊണ്ട് ഇങ്ങനെ ഒരു കവര്‍ ഫോട്ടോ വരുന്നതില്‍ തെറ്റില്ല എന്ന് പറയുന്നതിനോടും യോജിപ്പില്ല. മാതൃത്വം കച്ചവടത്തിന് മുന്നില്‍ അടിയറവ് വെയ്ക്കരുത് എന്നാണ് പാര്‍വ്വതി ഷോണ്‍ അവസാനിപ്പിക്കുന്നത്.

അമ്മമാർ നാളെ മുതല്‍ വസ്ത്രമഴിച്ച് മുലയൂട്ടണം എന്നല്ല.. മുലയൂട്ടൽ വിവാദ മോഡൽ ജിലു പ്രതികരിക്കുന്നു

മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി

English summary
Parvathy Shone against Grihalakshmi's breastfeeding cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more