കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസത്തെ 'ആടിയോടിച്ച്' മനുഷ്യ സംഗമം... ചിത്രങ്ങള്‍ കാണാം

Google Oneindia Malayalam News

അസഹിഷ്ണുതയേയും ഫാസിസത്തേയും ' ആടിയോടിയ്ക്കാന്‍' കൊച്ചിയില്‍ നടത്തിയ മനുഷ്യ സംഗമം ഏറെ ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളള 'മനുഷ്യര്‍' സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.

അതില്‍ ഡോക്ടര്‍മാരുണ്ടായിരുന്നു, എന്‍ജിനീയര്‍മാരുണ്ടായിരുന്നു, കാലാകാരന്‍മാരുണ്ടായിരുന്നു, പത്രപ്രവര്‍ത്തകരുണ്ടായിരുന്നു, ഭിന്ന ലിംഗക്കാരുണ്ടായിരുന്നു, കൂലിത്തൊഴിലാളികളുണ്ടായിരുന്നു, വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അതിലെല്ലാം ഉപരി... മനുഷ്യര്‍ മാത്രമായിരുന്നു അവിടെ എത്തിയവര്‍.

ആടിയും പാടിയും അവര്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ പോലും അസഹിഷ്ണുതയില്ലാതെ പ്രകടിപ്പിയ്ക്കപ്പെടുകയും സ്വീകരിയ്ക്കപ്പെടുകയും ചെയ്തു.

എറണാകുളം ടൗണ്‍ ഹാള്‍

എറണാകുളം ടൗണ്‍ ഹാള്‍

മനുഷ്യ സംഗമം നടന്ന എറണാകുളം ടൗണ്‍ ഹാള്‍ പങ്കെടുക്കാനെത്തിയ 'മനുഷ്യരെ' കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.

അസഹിഷ്ണുതയ്‌ക്കെതിരെ

അസഹിഷ്ണുതയ്‌ക്കെതിരെ

അസഹിഷ്ണുതയ്‌ക്കെതിരെ , അല്‍പം പോലും അസഹിഷ്ണുതയില്ലാതെ പ്രതികരിയ്ക്കുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ കണ്ടത്.

ആളുകള്‍ ഒഴുകിയെത്തി

ആളുകള്‍ ഒഴുകിയെത്തി

മനുഷ്യ സംഗമത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ആടിയോടിയ്ക്കാം

ആടിയോടിയ്ക്കാം

ഫാസിസത്തെ ആടിയോടിയ്ക്കാം- എത്ര മനോഹരമായൊരു കാഴ്ചപ്പാട്!!!

പ്രതിഷേധം ഇങ്ങനേയും ആകാം

പ്രതിഷേധം ഇങ്ങനേയും ആകാം

ഏതൊക്കെ രീതിയില്‍ പ്രതിഷേധിയ്ക്കാം എന്നതല്ല, എത്രത്തോളം സഹിഷ്ണുതയോടെ പ്രതിഷേധിയ്ക്കാം എന്നതാണ് വിഷയം.

എല്ലാവരും ഉണ്ടല്ലോ

എല്ലാവരും ഉണ്ടല്ലോ

ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, ബഷീറും, കല്‍ബുര്‍ഗിയും.... ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെല്ലാം ഈ സംഗമത്തിന് എത്തുമായിരുന്നു.

രസംനുകര്‍ന്ന്

രസംനുകര്‍ന്ന്

അന്തരിച്ച മഹാമനുഷ്യര്‍ ഇങ്ങനെ വേദിയില്‍ എത്തിയപ്പോള്‍ അത് എല്ലാവരിലും കൗതുകം സൃഷ്ടിച്ചു.

ആനന്ദും ബേബിയും

ആനന്ദും ബേബിയും

പത്മ പുരസ്‌കാരം തിരിച്ചുനല്‍കിയ ശാസ്ത്രജ്ഞന്‍ ഡോ പിഎം ഭാര്‍ഗ്ഗവയാണ് മനുഷ്യ സംഗമം ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരന്‍ ആനന്ദ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എന്നിവര്‍ വേദിയിലേയ്ക്ക്

കാഴ്ചയില്ലെങ്കിലും

കാഴ്ചയില്ലെങ്കിലും

കാഴ്ച മാത്രമല്ലല്ലോ മനുഷ്യരെ നിര്‍ണയിക്കുന്നത്. കേരള ബ്ലൈന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മനുഷ്യ സംഗമത്തിനെത്തിയപ്പോള്‍.

ആടാം പാടം

ആടാം പാടം

ആടിയും പാടിയും ഫാസിസത്തിനെതിരെ പോരാടുമ്പോള്‍.

ബിന്‍സി പാടുന്നു

ബിന്‍സി പാടുന്നു

മനുഷ്യ സംഗമത്തില്‍ ബിന്‍സി പാടുന്നു

ഷഹബാസ് അമന്‍

ഷഹബാസ് അമന്‍

മനുഷ്യ സംഗമത്തില്‍ ഷഹബാസ് അമന്‍ പാടുന്നു

ശീതളിന്റെ നൃത്തം

ശീതളിന്റെ നൃത്തം

ഭിന്ന ലൈംഗികതയുടെ വക്താവായെത്തിയ ശീതളിന്റെ നൃത്തം.

സ്വാഗതം

സ്വാഗതം

മനുഷ്യ സംഗമത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. മാധ്യമ പ്രവര്‍ത്തകയായ ഷാഹിനയുടെ സ്വാഗത പ്രസംഗം.

English summary
Hundreds of people gathered at the Kochi City ground to show their protest against fascism by dancing- photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X