കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ: പിണറായി വിജയന് കുറച്ചുകൂടി ശ്രദ്ധ വേണ്ടേ?

  • By Desk
Google Oneindia Malayalam News

ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളി രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍. പിണറായി വിജയന്റെ ഫേസ്ബുക്ക് ഓഫീഷ്യല്‍ പേജിന് രണ്ട് ലക്ഷത്തിലധികം ലൈക്കുകളുണ്ട്. എന്ന് വെച്ചാല്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പിണറായി വിജയന്‍ എന്ത് എഴുതുന്നു എന്ത് ഷെയര്‍ ചെയ്യുന്നു എന്നതൊക്കെ കാണുന്നു എന്നര്‍ഥം.

<strong>പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ; പണികിട്ടിയത് ദേശാഭിമാനിക്കും സിപിഎമ്മിനും!</strong>പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ; പണികിട്ടിയത് ദേശാഭിമാനിക്കും സിപിഎമ്മിനും!

പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പതിനഞ്ച് വയസുള്ള ആദിവാസി പെണ്‍കുട്ടി ശ്രുതിമോള്‍ വിശപ്പാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം എന്ന് കുറിപ്പെഴുതിയാണ് മരണത്തിലേക്ക് പോയത് എന്നായിരുന്നു പിണറായി എഴുതിയത്.

pinarayi-vijayan

ദേശാഭിമാനി പത്രമാണ് ഈ ആത്മഹത്യയെ പട്ടിണി മൂലമുള്ള ആത്മഹത്യയാക്കിയത്. ആ റിപ്പോര്‍ട്ട് ഏറ്റുപിടിച്ച് പിണറായി വിജയന്‍ എഴുതുന്നത് - വിശപ്പ് സഹിക്കാതെ ഒരു കുഞ്ഞ് സ്വയം ജീവന്‍ ഒടുക്കേണ്ടി വന്ന സംഭവം ഓരോ കേരളീയന്റെയും ശിരസ്സ് കുനിപ്പിക്കുന്നതാണ് എന്നാണ്. ഇതുകൊണ്ടും കഴിഞ്ഞില്ല, ഈ ആത്മഹത്യയുമായി കൂട്ടിക്കെട്ടി ഉമ്മന്‍ചാണ്ടിയെയും മറ്റ് മന്ത്രിമാരെയും ആക്രമിക്കാനും പിണറായി വിജയന്‍ തുനിയുന്നു.

എന്നാല്‍ പട്ടിണിയല്ല പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന് വ്യക്തമായിട്ടും പോസ്റ്റില്‍ ഒരു തിരുത്ത് നല്‍കാനോ പുതിയൊരു പോസ്റ്റ് എഴുതാനോ പിണറായി വിജയന്‍ മിനക്കെട്ടിട്ടില്ല. ഈ വാര്‍ത്ത വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനിയാകട്ടെ ഇന്നും (ഏപ്രില്‍ 23 ശനിയാഴ്ച) പെണ്‍കുട്ടി പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന വാദത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

pinarayi

പിണറായി വിജയനെപ്പോലുള്ള ഉത്തരവാദിത്തമുളള ഒരു രാഷ്ട്രീയ നേതാവ് ഫേസ്ബുക്ക് പോലെ ഒരു സമൂഹമാധ്യമത്തില്‍ എഴുതുമ്പോള്‍ രാഷ്ട്രീയം മാത്രം നോക്കിയാല്‍ പോര വസ്തുതകള്‍ കൂടി നോക്കണം എന്നാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ പറയുന്നത്. മുമ്പ് ബെംഗളൂരുവില്‍ ബീഫ് കഴിച്ച മലയാളി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു എന്ന വാര്‍ത്തയും പിണറായി വിജയന്‍ ഇതുപോലെ ഷെയര്‍ ചെയ്തിരുന്നു. അന്നും ബീഫല്ല മര്‍ദ്ദനത്തിന് കാരണം എന്ന് പത്രങ്ങള്‍ തിരുത്ത് നല്‍കിയിട്ടും തിരുത്താന്‍ പിണറായി വിജയന്‍ തയ്യാറായിരുന്നില്ല.

English summary
Peravur girl suicide: Social media reaction to Pinarayi Vijayan's post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X