കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് വന്‍ വിലക്കുറവ്, 100 ലിറ്ററിന് 4 രൂപ... മോദിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?

  • By Muralidharan
Google Oneindia Malayalam News

മോദി സര്‍ക്കാര്‍ പെട്രോളിന് വില കുറക്കുന്നില്ല എന്ന് ഇനിയാരും കുറ്റം പറയില്ല. അത്രയ്ക്കും വലിയ വിലക്കുറവാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 4 പൈസ. പെട്രോളിന്റെ വില കുറഞ്ഞു എന്ന് കേട്ട് ആവേശത്തോടെ നോക്കിയവര്‍ കുറഞ്ഞ വില കണ്ട് ഞെട്ടിപ്പോയി. പെട്രോളിന് ലിറ്ററിന് നാലു പൈസ കുറഞ്ഞപ്പോള്‍ ഡീസലിന് മൂന്നു പൈസയാണ് കുറഞ്ഞത്.

1 രൂപ 53 പൈസയും കുറയേണ്ട സ്ഥാനത്താണ് നാമമാത്രമായ ഈ കുറവ്. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് സാധാരണക്കാരന് തിരിച്ചടിയായത്. തീരുവ വര്‍ധന വഴി സര്‍ക്കാരിന് 3200 കോടി അധിക വരുമാനം ലഭിക്കുമ്പോള്‍ പൊതുജനത്തിന് കിട്ടുന്നത് ലിറ്ററൊന്നിന് 4 പൈസയാണ്. എന്ന് വെച്ചാല്‍ 100 ലിറ്ററിന് 4 രൂപ. കാണണ്ടേ പെട്രോള്‍ ട്രോളുകള്‍.

 എന്തെല്ലാം സ്വപ്‌നങ്ങള്‍

എന്തെല്ലാം സ്വപ്‌നങ്ങള്‍

പെട്രോള്‍ വില കുറഞ്ഞതറിഞ്ഞ ദാസന്‍. അരി വാങ്ങണം, ഷര്‍ട്ട് വാങ്ങണം.. ബാക്കി സേവിങ്‌സ്. തകര്‍ക്കും.

മനോരമ ഇങ്ങനെ അടിക്കുമോ

മനോരമ ഇങ്ങനെ അടിക്കുമോ

നാല് പൈസ മൂന്ന് പൈസ എന്നൊക്കെ പറയുന്നതിന് പകരം പണ്ടത്തെപ്പോലെ കാലണ എന്ന് പറഞ്ഞാലോ, അതാകുമ്പോ കേള്‍ക്കാനും ഒരു സുഖമുണ്ട്.

സന്തോഷായില്ലേ

സന്തോഷായില്ലേ

പെട്രോളിന് നാല പൈസയും ഡീസലിന് മൂന്ന് പൈസയും സംഘികള്‍ കുറപ്പിച്ചിട്ടുണ്ട്. സന്തോഷായില്ലേ

എണ്ണകമ്പനികള്‍ പാവം

എണ്ണകമ്പനികള്‍ പാവം

ഇങ്ങനെ വില കുറച്ചാല്‍ പാവം എണ്ണകമ്പനികള്‍ കുത്തുപാളയെടുത്ത് പോകേയുള്ളൂ

മന്‍മോഹന്‍ വിശുദ്ധന്‍

മന്‍മോഹന്‍ വിശുദ്ധന്‍

നരേന്ദ്ര മോദി പെട്രോള്‍ വിലയില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ കാരണം രക്ഷപ്പെട്ടത് മന്‍മോഹന്‍ സിംഗാണ്.

സത്യത്തില് പോക്കറ്റിയുണ്ടോ

സത്യത്തില് പോക്കറ്റിയുണ്ടോ

സത്യത്തില് നിനക്ക് പോക്കറ്റിയുണ്ടോ - എന്ന് കേന്ദ്ര സര്‍ക്കാറിനോട് ആരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ

സുവര്‍ണാവസരം

സുവര്‍ണാവസരം

33 ലിറ്റര്‍ പെട്രോളടിച്ച് 1 രൂപ ലാഭിക്കാനുള്ള ഈ സുവര്‍ണാവസരം പാഴാക്കല്ലേ...

English summary
Petrol price was on Monday slashed by a marginal 4 paise a litre and diesel by 3 paise a litre as the government raised excise duty to deny consumers full benefit of falling international oil prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X