കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് എണ്ണുമ്പോള്‍ ഗണേഷ് കുമാറിന്റേ വീട് ദേ ഇങ്ങനെ ആയിരുന്നു, ഒരു ജാഥയ്ക്കുണ്ടല്ലോ

  • By Aswini
Google Oneindia Malayalam News

പത്തനാപുരം: വോട്ട് എണ്ണല്‍ നടക്കുമ്പോള്‍ കെബി ഗണേഷ് കുമാറിന്റെ വീട്ടില്‍ ഒരു ജാഥയ്ക്കുള്ള ആളുകളുണ്ടായിരുന്നു. ഗണേഷിനും ഭാര്യയ്ക്കുമൊപ്പം ഇരുന്ന് ടിവിയില്‍ തത്സമയം കാണിയ്ക്കുന്ന ഫലപ്രഖ്യാപനം കാണുന്ന ആളുകളുടെ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

മാധ്യമ പ്രവര്‍ത്തകരും ബന്ധുക്കളും രാഷ്ട്രീയ സുഹൃത്തുക്കളും അങ്ങനെ വീട് നിറയെ ആളുകളായിരുന്നു. ഒടുവില്‍ പത്തനാപുരത്ത് ഗണേഷ് കുമാര്‍ ജയിച്ചു എന്നറിഞ്ഞതോടെ ആഘോഷമായി.

ഇതാണത്

ഇതാണത്

ഇതാണ് ആ ഫോട്ടോ. ഒരു ജാഥയ്ക്കുള്ള ആളുണ്ടല്ലോ. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായാണ് കെബി ഗണേഷ് കുമാര്‍ ഇത്തവണ മത്സരിച്ചത്

താരയുദ്ധം

താരയുദ്ധം

പത്തനാപുരം മണ്ഡലത്തിലാണ് ഗണേഷ് കുമാര്‍ മത്സരിച്ചത്. രാഷ്ട്രീയ യുദ്ധം എന്നതിനപ്പുറം താരയുദ്ധമാണ് പത്തനാപുരത്ത് നടന്നത്. ജഗദീഷും ഭീമന്‍ രഘുവും ആയിരുന്നു ഗണേഷ് കുമാറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍

ഗണേഷിന്റെ വിജയം

ഗണേഷിന്റെ വിജയം

24562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയിച്ചത്. ഗണേഷ് കുമാറിന് 74429 വോട്ടുകളും ജഗദീഷിന് 49867 വോട്ടുകളുമാണ് ലഭിച്ചത്

ഏതാവും വകുപ്പ്

ഏതാവും വകുപ്പ്

ഗണേഷിനെ കൂടാതെ കൊല്ലത്ത് നിന്ന് മത്സരിച്ച സിനിമാ താരം മുകേഷും വിജയിച്ചിട്ടുണ്ട്. സിനിമാ മന്ത്രി ആകുന്നത് ഗണേഷോ മുകേഷോ ആരാവും എന്നതാണ് ചോദ്യം

English summary
Photo: Everyone is waiting for Ganesh Kumar's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X