കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട സോഷ്യല്‍ മീഡിയക്കാരേ... എസ് ജാനകി മരിച്ചതല്ല, പാട്ട് ജീവിതം നിര്‍ത്തിയതാണ്!!!

  • By Desk
Google Oneindia Malayalam News

2010 മെയ് മാസത്തില്‍ എസ് ജാനകി മരിച്ചു എന്നൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൊന്നുമല്ല, ആന്ധ്രജ്യോതി എന്ന പത്രത്തില്‍ അച്ചടിച്ച് തന്നെ. അന്ന് ചിരിച്ചുകൊണ്ടാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ജാനകിയമ്മ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. പിറ്റേന്നത്തെ എഡിഷനില്‍ പത്രം തിരുത്ത് നല്‍കി മുഖം രക്ഷിച്ചു.

<strong>മഡോണ സെബാസ്റ്റ്യന്‍ മാത്രമല്ല, 'അടിവസ്ത്രം' പുറത്തുകാട്ടിയ സെലിബ്രിറ്റി നടിമാര്‍ വേറെയുമുണ്ട്.... ഇതാ കാണൂ..</strong>മഡോണ സെബാസ്റ്റ്യന്‍ മാത്രമല്ല, 'അടിവസ്ത്രം' പുറത്തുകാട്ടിയ സെലിബ്രിറ്റി നടിമാര്‍ വേറെയുമുണ്ട്.... ഇതാ കാണൂ..

ഇപ്പോഴിതാ എസ് ജാനകി മരിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്. ഇത്തവണ സോഷ്യല്‍ മീഡിയയിലും ഉയരുന്നുണ്ട് ചോദ്യങ്ങള്‍. സത്യത്തില്‍ എന്താണ് സംഭവിച്ചത്. എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ങേ എസ് ജാനകി ജീവിതം അവസാനിപ്പിച്ചോ എന്ന് ആളുകള്‍ ചോദിച്ചുകൊണ്ടുവരുന്നത്..

സംഗീത ജീവിതം അവസാനിപ്പിക്കുന്നു

സംഗീത ജീവിതം അവസാനിപ്പിക്കുന്നു

എസ് ജാനകിയുടെ സ്വരത്തില്‍ അനവധി നിരവധി ജനപ്രിയ ഗാനങ്ങളാണ് തെന്നിന്ത്യന്‍ സിനിമ കേട്ടിട്ടുള്ളത്. താരാട്ടുപാട്ടുകള്‍ക്ക് തനതായ ഒരു ഭാവം തന്നെ നല്‍കിയ എസ് ജാനകി പാട്ടുജീവിതം അവസാനിപ്പിക്കുകയാണ് അതും ഒരു താരാട്ടുപാട്ടോടെ.

മലയാളത്തിലാണ് ആ പാട്ട്

മലയാളത്തിലാണ് ആ പാട്ട്

പത്ത് കല്‍പ്പനകള്‍ എന്ന മലയാള ചിത്രത്തിന് വേണ്ടിയാണ് എസ് ജാനകി അവസാനമായി പാടിയത്. അനൂപ് മേനോനും മീരാ ജാസ്മിനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനഗാനം പാടണമെന്ന് ആഗ്രഹിച്ച് ചെയ്തതല്ല എന്നാണ് എസ് ജാനകി പറയുന്നത്.

ഫുള്‍സ്റ്റോപ്പ്

ഫുള്‍സ്റ്റോപ്പ്

എനിക്ക് പ്രായമായി. വിശ്രമിക്കാനാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നത് - പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തിന് വിരാമം ഇടുമ്പോള്‍ എസ് ജാനകി പറയുന്നത് ഇതാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഭക്തിഗാന കാസറ്റുകളിലും ഇനി പാടില്ലെന്നാണ് ഇവര്‍ പറയുന്നത്.

എത്രയെത്ര പാട്ടുകള്‍

എത്രയെത്ര പാട്ടുകള്‍

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 48,000 ഗാനങ്ങളാണ് എസ് ജാനകി പാടിയിട്ടുള്ളത്. 1957ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് എസ് ജാനകി സിനിമയില്‍ പാടിത്തുടങ്ങിയത്. ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്‌കൃതം, കൊങ്ങിണി, തുളു, ജര്‍മ്മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

English summary
Play back S Janaki to call it quits with a Malayalam song.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X