കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഫോണില്‍ മാത്രമല്ല, പ്രിസ്മ ഇനി ആന്‍ഡ്രോയ്ഡ് ബീറ്റയിലും

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: പ്രിസ്മ മൊബൈല്‍ ആപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനി അവസാനിപ്പിച്ചോളൂ. ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ബീറ്റയിലേക്ക് കൂടി വരികയാണ് ഇപ്പോള്‍. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഐഫോണ്‍ ഐഒഎസില്‍ 10 ദിവസം മുമ്പ് ആരംഭിച്ച ആപ്പ് 10 രാജ്യങ്ങളില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്തതിനുള്ള ക്രെഡിറ്റും സ്വന്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് ആരാധകരെ തേടി പ്രിസ്മ എത്തുന്നത്.

റിയോ ഒളിംപിക്സ് 2016: ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ബ്രസീലില്‍ സെക്‌സ് ടോയികളും തയ്യാര്‍

ഇനിമുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും പ്രിസ്മ എഡിറ്റിംഗ് ആപ്പ് ലഭ്യമാകുമെന്ന് പിസ്മ സിഇഒ അലക്‌സി മൊയ്‌സീന്‍കോവ് അറിയിച്ചു. ജൂലൈ അവസാനത്തോടെയോ ആഗസ്ത് ആദ്യവാരത്തെയോ ആയിരിക്കും ആന്‍ഡ്രോയ്ഡ് ബീറ്റയില്‍ ആപ്പ് ലഭ്യമാകുക. പ്രവര്‍ത്തന രീതിയില്‍ ഐഒഎസിന് സമാനമായിരിക്കും ആന്‍ഡ്രോയ്ഡില്‍ ലഭ്യമാകുന്ന പ്രിസ്മയും. പ്രിസ്മ ആപ്പിലുള്ള ക്യാമറയില്‍ ഫോട്ടോ എടുക്കുകയോ ഫോണിലുള്ള ഫോട്ടോ തിരഞ്ഞെടുത്ത് ഫോട്ടോ പ്രിസ്മയില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാവുന്നതാണ്. ചിത്രകലയിലെ വിവിധ തരം സങ്കേതങ്ങളെന്ന് തോന്നിക്കുന്ന 33 ഫില്‍ട്ടറുകളാണ് പ്രിസ്മ ആപ്പില്‍ ഇപ്പോള്‍ ഇടം പിടിച്ചിട്ടുള്ളത്.

prisma

ജീവിതത്തിലെ ഓര്‍മ്മിക്കാവുന്ന നിമിഷങ്ങളെ മോഡേണ്‍ ആര്‍ട്ടിലുള്ള ചിത്രങ്ങളാക്കി മാറ്റുന്ന പ്രിസ്മ സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകള്‍ ഉടന്‍ വൈറലാവുകയായിരുന്നു. പ്രിസ്മ ഫോട്ടോയ്ക്ക് പുറമേ പ്രിസ്മ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഫീച്ചറും കമ്പനി പുറത്തിറക്കാനൊരുങ്ങുകയാണ്.

English summary
Company announces Prisma photo editig app going to introduced into android beta version.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X