കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപികയും പ്രിയങ്കയും തമ്മിലുള്ള പിങ്ക ഗാനത്തിനു പിന്നിലുള്ള രഹസ്യമറിയുമോ?

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ബജിറാവോ മസ്താനി എന്ന പുതിയ സിനിമയില്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഒരുമിച്ചുള്ള നൃത്തം ഇതിനകം തന്നെ സിനിമാ രംഗത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. പിങ്ക ഗാനത്തിന് ചുവടുവെച്ച ഇരുവരും ഐശ്വര്യ റായ് മാധുരി ദീക്ഷിത് ജോഡിയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ചടുലമായ നൃത്തച്ചുവടുകളോടെ ഇരുവരും മത്സരിച്ച് ഡാന്‍സ് കളിച്ചതിന് പിന്നില്‍ തങ്ങളുടെ സൗഹൃത്തിന് ഏറെ സ്ഥാനമുണ്ടെന്നാണ് ദീപിക പറയുന്നു. മനസുകള്‍ തമ്മിലുള്ള അടുപ്പമാണ് നൃത്തത്തില്‍ പ്രതിഫലിച്ചതെന്നും ദീപിക വ്യക്തമാക്കി. സിനിമാ ഇന്‍ഡുസ്ട്രിയില്‍ എത്തിയപ്പോള്‍ ദീപിക ആദ്യം പരിചയപ്പെട്ടതും സൗഹൃദത്തിലായതും പ്രിയങ്കയോടാണത്രെ.

ranbir-kapoor-and-deepika-padukone

പ്രിയങ്ക സിനിമയില്‍ സ്റ്റാറായി നില്‍ക്കുമ്പോഴായിരുന്നു ഇത്. പിന്നീട് ഇതുവരെ തങ്ങള്‍ അടുത്ത സുഹൃത്തക്കളാണ്. ഈ സൗഹൃദം പുതിയ സിനിമയില്‍ ഏറെ പ്രയോജനം ചെയ്‌തെന്നും ദീപിക പറഞ്ഞു. നൃത്തങ്ങള്‍ക്കിടയില്‍, അഭിനത്തിനിടയില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഇരുവരും പരസ്പരം സഹായിക്കും.

കുറവുകള്‍ ചൂണ്ടിക്കാട്ടിയും പരസ്പരം പ്രോത്സാഹിപ്പിച്ചും ബജിറാവോ മസ്താനിയുടെ സെറ്റ് തങ്ങള്‍ ശരിക്കും ആസ്വദിച്ചെന്ന് ദീപിക പറയുന്നു. സിനിമ തങ്ങളുടെ ജീവിതത്തിലെ മികച്ചൊരു അനുഭവമാണ്. തങ്ങള്‍മാത്രമല്ല സെറ്റിലുള്ള ഓരോരുത്തരും സിനിമയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

English summary
Deepika Padukone's first friend in Bollywood, Priyanka Chopra was deeika's first friend in Bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X