• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാണ് യഥാർത്ഥ 'കുഞ്ഞിക്ക'... ന്യൂജെൻ ദുൽഖറിനേക്കാൾ മുമ്പ് മലയാളികളുടെ മനംകവർന്ന ഓൾഡ് ജെൻ കുഞ്ഞിക്ക

കോഴിക്കോട്: ആരാധകര്‍ക്ക് മമ്മൂട്ടി ഇക്കയാണ്. അങ്ങനെയിരിക്കെയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തുന്നത്. അപ്പോള്‍ ഇക്കയുടെ മകന്‍ ഫാന്‍സിന് കുഞ്ഞിക്കയായി. ഇപ്പോള്‍ മലയാളികളുടെ പ്രിയതാരമായി ദുല്‍ഖര്‍ വളര്‍ന്നിരിക്കുന്നു.

കവിൾ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടംമുറിച്ച് രഹസ്യഭാഗത്ത് തള്ളി... നടിയുടെ കൊലപാതകത്തിൽ

എന്നാല്‍ അതിനും ഏറെ മുമ്പ് മലയാളികള്‍ക്ക് ഒരു കുഞ്ഞിക്കയുണ്ടായിരുന്നു. ഒക്ടോബര്‍ 27, വെള്ളിയാഴ്ച രാവിലെ 7.40 ന് ആ കുഞ്ഞിക്ക ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്.

മത്തിക്ക് അജ്ഞാത രോഗം! കഴിച്ചാല്‍ പണികിട്ടും... വാട്‌സ് ആപ്പിൽ ചിത്രം സഹിതം ഭീഷണി; മത്തിക്ക് എന്ത്?

മറ്റാരുമല്ല, സ്മാരകശിലകളിലൂടേയും മരുന്നിലൂടേയും മലയാളികളെ അത്രയേറെ സ്വാധീനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്ക. സിനിമയുടെ മാസ്മരികതയൊന്നും ഇല്ലാതെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ആ കുഞ്ഞിക്കയ്ക്ക് മുന്നില്‍ ദുല്‍ഖറിന്റെ സ്ഥാനം എവിടെ ആയിരിക്കും?

ദുല്‍ഖറിനേക്കാള്‍ അരനൂറ്റാണ്ട് മുമ്പ്

ദുല്‍ഖറിനേക്കാള്‍ അരനൂറ്റാണ്ട് മുമ്പ്

ദുല്‍ഖര്‍ സല്‍മാന്‍ ജനിക്കുന്നത് 1986 ല്‍ ആയിരുന്നു. അതിനും 46 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വടകരയില്‍ സൈനബയുടേയും മമ്മുവിന്റേയും മകനായി പുനത്തില്‍ കുഞ്ഞബ്ദുള്ള ജനിക്കുന്നത്.

കുഞ്ഞിക്കയാകാന്‍

കുഞ്ഞിക്കയാകാന്‍

ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞിക്കയായത് 2012 ല്‍ ആദ്യ സിനിമയായ സെക്കന്റ് ഷോ റിലീസ് ചെയ്തതിന് മുമ്പായിരുന്നു. അതിനും എത്രയോ മുമ്പ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയായിരുന്നു പുനത്തില്‍.

സൂപ്പര്‍ സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍

സാഹിത്യം സൂപ്പര്‍ ആയിരുന്ന കാലത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു കുഞ്ഞബ്ദുള്ള എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. അതേ... സിനിമയുടെ മാസ്മരികതയില്ലാതെ സൂപ്പര്‍ സ്റ്റാര്‍ ആയ 'താരം' തന്നെ ആയിരുന്നു ഈ കുഞ്ഞിക്ക.

ജീവിതാസക്തികളുടെ തമ്പുരാന്‍

ജീവിതാസക്തികളുടെ തമ്പുരാന്‍

'ജീവിതാസക്തികളുടെ തമ്പുരാനായിരുന്നു. ആണ്‍യുക്തികളുടേയും . ഉടനീളം സ്മാരക ശിലകള്‍ പണിത്, ഓരോ വഴിത്തിരിവുകളേയും അടയാളപ്പെടിത്തി. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് അട്ടത്ത് വച്ചു. ബിജെപിയായി, സ്ത്രീകളെ പരിഹരിച്ചു, കുടുംബസദാചാരത്തെ വെല്ലുവിളിച്ചു. മരിക്കുന്നതിന് മുമ്പ് കുമ്പസാരിച്ച് പുണ്യാളനായില്ല. എന്തായിരുന്നോ, അതായിരുന്നു. അത്രയും പച്ചയ്ക്ക് ജീവിച്ച് പോകാന്‍ കഴിയുന്ന കാലത്തിന്റെ അവസാനത്തെ പ്രതിനിധികളില്‍ ഒരാളായിരുന്നു'- ശ്രീജീത്ത് വീണ്ടും തുടരുന്നക് ഇങ്ങനെയാണ്.

മനുഷ്യ സ്‌നേഹത്തിന്റെ പ്രതിരൂപം

മനുഷ്യ സ്‌നേഹത്തിന്റെ പ്രതിരൂപം

കുഞ്ഞബ്ദുള്ള തനിക്ക് കുഞ്ഞിക്കയായിരുന്നു എന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതികരിച്ചത്. ലീലാകൃഷ്ണന് മാത്രമല്ല, മറ്റ് പലര്‍ക്കും അദ്ദേഹം കുഞ്ഞിക്കയായിരുന്നു. മനുഷ്യ സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു കുഞ്ഞിക്ക എന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍ പുനത്തിലിനെ വിശേഷിപ്പിക്കുന്നത്.

പ്രണയം, രതി

പ്രണയം, രതി

സദാചാരത്തിന്റെ വിലക്കുകളെ ഒരു തരിമ്പ് പോലും വിലവയ്ക്കാതെ ജീവിതം ജീവിച്ചുതീര്‍ത്തു കുഞ്ഞിക്ക. പ്രണയവും രതിയും എല്ലാം അതില്‍ എല്ലാ അതിര്‍വരമ്പുകളേയും ലംഘിച്ച് പ്രവഹിച്ചു. അതിന്റെ ഒറിജിനാലിറ്റിയില്‍ ചോദ്യങ്ങള്‍ പോലും അപ്രസക്തമായി.

എഴുത്തിന്റെ മാസ്മരികത

എഴുത്തിന്റെ മാസ്മരികത

എഴുത്തുകൊണ്ട് വായനക്കാരെ മാസ്മരികമായ ഒരു ലോകത്തെത്തിച്ച താരം തന്നെ ആയിരുന്നു അദ്ദേഹം. ഏറ്റവും പ്രിയപ്പെട്ട ആരോ എന്ന് തോന്നിപ്പിക്കുമാറായിരുന്നു കുഞ്ഞബ്ദുള്ള എഴുത്തില്‍ ഇടപെട്ടിരുന്നത്. അതുകൊണ്ട് കുഞ്ഞബ്ദുള്ള പലര്‍ക്കും കുഞ്ഞിക്കയാവാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല.

നിറഞ്ഞ ചിരി

നിറഞ്ഞ ചിരി

നിഷ്‌കളങ്കമായ, നിറഞ്ഞ ആ പുഞ്ചിരി തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അതോടൊപ്പം തന്നെ ഒരു കുഞ്ഞിനെ പോലെ കലഹിക്കാനും വാശിപിടിക്കാനും പ്രായമൊന്നും കുഞ്ഞിക്കയ്ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല.

എന്തും ചെയ്ത് കളയും

എന്തും ചെയ്ത് കളയും

ദുല്‍ഖര്‍ സല്‍മാനെ പോലെ വെള്ളിവെളിച്ചതിന്റെ പരിമിതികള്‍ ഒന്നും ഉണ്ടായിരുന്നില്ല ഈ യഥാര്‍ത്ഥ കുഞ്ഞിക്കയ്ക്ക്. എപ്പോള്‍ എന്ത് ചെയ്ത് കളയും എന്ന് ആര്‍ക്കും പറയാനാകാത്ത രീതികളായിരുന്നു പലപ്പോഴും. അപ്പോഴും ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.

രാഷ്ട്രീയക്കാരനായും

രാഷ്ട്രീയക്കാരനായും

ബിജെപിയുമായി രാഷ്ട്രീയ അടുപ്പം പോലും ഒരു ഘട്ടത്തില്‍ പ്രകടമാക്കിയിട്ടുണ്ട് ഈ കുഞ്ഞിക്ക. മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യ ആയപ്പോള്‍ കുഞ്ഞൂബ്ദുള്ള നടത്തിയ പ്രതികരണങ്ങളും ഏറെ വിവാദമായിരുന്നു.

English summary
Nowadays Fans call Dulqar Salman, Kunjikka with love and passion. But who was the real Kunjikka of Kerala? None other than Punathil Kunjabdulla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more