ആ വൃത്തികെട്ട ജന്തുക്കളെ തല്ലി കൊല്ലണം... ക്വീനിലെ ചിന്നുവിനോട് പോലും റേറ്റ് ചോദിച്ചു; ചുട്ട മറുപടി

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  15കാരിയായ ക്വീനിലെ ചിന്നുവിനോട് ഒരാൾ ചോദിച്ചത്?? | Oneindia Malayalam

  ക്വീന്‍ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് സാനിയ. ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ കഥാപാത്രത്തിന്റെ പേരില്‍ സാനിയയെ ട്രോളുകയും ചെയ്തിട്ടുണ്ട് സോഷ്യല്‍ മീഡിയ.

  എന്നാല്‍ അതൊന്നും സാനിയയുടെ വിഷയമല്ല. ഒരു സാധാരണ പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളെല്ലാം സാനിയയും നേരിടുന്നുണ്ട്. ഒരു സെലിബ്രിറ്റി കൂടി ആയപ്പോള്‍ അത് കൂടുകയാണ് ചെയ്യുന്നത്.

  സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല മെസേജുകളും കമന്റുകളും ഒക്കെ തന്നെ ആണ് സംഗതി. എന്നാല്‍ അതെല്ലാം കണ്ട് മിണ്ടാതിരിക്കുന്ന ആളല്ല സാനിയ. ശക്തമായി തന്നെ പ്രതികരിക്കാറുണ്ട്.... ഇത്തവണ ലൈവില്‍ വന്ന് സാനിയ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

  പത്താംക്ലാസ്സുകാരി

  പത്താംക്ലാസ്സുകാരി

  വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു പത്താംക്ലാസ്സുകാരി വിദ്യാര്‍ത്ഥിനിയാണ് സാനിയ. ക്വീനില്‍ അവതരിപ്പിച്ച കഥാപാത്രം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ആണെങ്കിലും, ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയുടെ ചൂടില്‍ ആണ് സാനിയ. അതിനിടയിലാണ് ഒരു ലൈവില്‍ വന്ന് സാനിയ ചില കാര്യങ്ങള്‍ പറഞ്ഞത്. സാനിയ പറഞ്ഞ കാര്യങ്ങളോട് പലര്‍ക്കും വിയോജിപ്പുകളുണ്ടാകാം. എന്നാല്‍, സാനിയയെ പോലുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരം ആണ് നിര്‍ദ്ദേശിക്കാന്‍ ഉണ്ടാവുക എന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കേണ്ടി വരും അവര്‍. അത്രയധികം ആണ് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍.

  ഒരു മണിക്കൂറിന് എത്രയാണ് റേറ്റ്

  ഒരു മണിക്കൂറിന് എത്രയാണ് റേറ്റ്

  ഒരു പത്താം ക്ലാസ്സുകാരിയായ സാനിയയോട് പോലും പലരും ചോദിക്കുന്നത് അത്രയേറെ മോശമായ കാര്യങ്ങളാണ്. ഒരിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ ഷോര്‍ട്‌സും ടീഷര്‍ട്ടും ധരിച്ച ഒരു ഫോട്ടോ എടുത്തിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഫോട്ടോയുടെ അടിയില്‍ ഒരാള്‍ വന്ന് ചോദിച്ചത് ഇങ്ങനെ ആയിരുന്നത്രെ- ഒരു മണിക്കൂറിന് എത്രയാണ് റേറ്റ് എന്ന്. ഇങ്ങനെയൊക്കെ ചോദിക്കുന്നരെ എന്താണ് ചെയ്യേണ്ടത്? സാനിയയ്ക്ക് അതിന് ചില ഉത്തരങ്ങളും ഉണ്ട്.

  കമന്റുകള്‍ പരസ്യപ്പെടുത്തും

  കമന്റുകള്‍ പരസ്യപ്പെടുത്തും

  തനിക്ക് വരുന്ന മോശം സന്ദേശങ്ങള്‍ എല്ലാം സ്‌റ്റോറിയാക്കി എടുത്ത് സോഷ്യല്‍ മീഡിയയില്‍ തന്നെ പോസ്റ്റ് ചെയ്യാറുണ്ട് എന്നാണ് സാനിയ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ അതിന് മികച്ച പ്രതികരണവും പിന്തുണയും കിട്ടാറുണ്ട് എന്നാണ് സാനിയ പറയുന്നത്. അതിന് എല്ലാവരോടും നന്ദിയും പറയുന്നു. എന്നാല്‍, ഇങ്ങനെയൊക്കെ ചെയ്യാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടത്രെ. എന്തായാലും പതിനഞ്ച് വയസ്സുള്ള തനിക്ക് ഇതുവരെ അത് തെറ്റാണെന്ന് തോന്നിയിട്ടില്ല എന്നാണ് സാനിയ വ്യക്തമാക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ കിട്ടുന്നവരെല്ലാം അത് പരസ്യപ്പെടുത്താന്‍ ധൈര്യം കാണിക്കണം എന്നും സാനിയ പറയുന്നു.

  ഈ ലോകത്ത് ജനിക്കേണ്ടവരല്ല

  ഈ ലോകത്ത് ജനിക്കേണ്ടവരല്ല

  ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ഒക്കെ അയക്കുന്നവന്‍മാര്‍ ഈ ലോകത്ത് ജനിക്കേണ്ടവരേ അല്ലെന്നാണ് സാനിയ പറയുന്ന മറ്റൊരു കാര്യം. ഇവരുടെയൊക്കെ വീട്ടിലെ അമ്മയും പെങ്ങളും ഒക്കെ എന്ത് രീതിയില്‍ ആയിരിക്കും ജീവിക്കുന്നുണ്ടാവുക എന്നും സാനിയ ചോദിക്കുന്നുണ്ട്. ജനിച്ചുവീഴുന്ന പിഞ്ചുകുട്ടികള്‍ പോലും റേപ്പ് ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് പ്രതികരിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യമാണ് സാനിയ ഉയര്‍ത്തുന്നത്. നമ്മള്‍ ഒരിക്കലും മാറി നില്‍ക്കുകയല്ല വേണ്ടത്, തിരിച്ച് പോരാടുകയാണ് വേണ്ടത് എന്നാണ് സാനിയയുടെ പക്ഷം.

  തല്ലിക്കൊല്ലണം

  തല്ലിക്കൊല്ലണം

  ഇങ്ങനെയൊക്കെ മെസേജ് അയക്കുന്നവരെ എന്ത് ചെയ്യണം എന്ന ചോദ്യത്തിന്- തല്ലിക്കൊല്ലണം എന്ന രീതിയില്‍ പലരും പറയുന്നുണ്ട്. സാനിയയുടെ പറയുന്നത് അത് തന്നെയാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവവും ഓര്‍ത്തെടുക്കുന്നുണ്ട് സാനിയ. ആ സധുവായ മനുഷ്യനെ കൊന്നു.. എന്തുകൊണ്ട് ഇങ്ങനെയുള്ളവന്‍മാരെ തല്ലി കൊന്നുകൂടാ എന്നാണ് സാനിയ ചോദിക്കുന്നത്. താന്‍ പറയുന്നത് ശരിയാണോ എന്ന് തനിക്ക് അറിഞ്ഞുകൂട എന്ന മുന്‍കൂര്‍ ജാമ്യത്തോടെ തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇനിയുള്ള തലമുറ ഇങ്ങനെയുള്ളവന്‍മാരെ ആണ് തല്ലിക്കൊല്ലേണ്ടത്... അങ്ങനെ ചെയ്താല്‍ എങ്കിലും നമ്മുടെ നാട് നന്നാകും എന്നാണ് സാനിയ പ്രതീക്ഷിക്കുന്നത്.

  വൃത്തികെട്ട ജന്തുക്കള്‍

  വൃത്തികെട്ട ജന്തുക്കള്‍

  മനുഷ്യന്‍മാര്‍ എന്ന് ഇവരെ വിളിക്കാന്‍ പറ്റില്ല, വൃത്തികെട്ട ജന്തുക്കള്‍ എന്നേ വിളിക്കാന്‍ പറ്റൂ എന്നും സാനിയ പറയുന്നുണ്ട്. പെണ്‍കുട്ടികള്‍ എല്ലാം കേട്ട് മാറി നില്‍ക്കേണ്ടവരല്ല, തങ്ങള്‍ പ്രതികരിക്കും. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ആണ് താന്‍ ലൈവില്‍ എത്തി പറയുന്നത് - സാനിയ ആവര്‍ത്തിച്ചു. ഇതിനിടയില്‍ ലൈവില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് സാനിയ. പെണ്‍കുട്ടികള്‍ വസ്ത്രം ധരിക്കുന്നത് ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടിയാണെന്ന് ചില ആണുങ്ങള്‍ക്ക് ഒരു ധാരണയുണ്ട്. അതൊരിക്കലും അങ്ങനെയല്ല, എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്.

  നോക്കുന്ന രീതിയാണ് പ്രശ്‌നം

  നോക്കുന്ന രീതിയാണ് പ്രശ്‌നം

  പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ നോക്കിക്കാണുന്ന രീതിയില്‍ ആണ് പ്രശ്‌നം എന്നും സാനിയ പറയുന്നുണ്ട്. താന്‍ അന്ന് അത്തരത്തിലുള്ള ഡ്രൈസ്സ് ധരിച്ചതുകൊണ്ടാണ്, അങ്ങനെ ഒരു കമന്റ് വന്നത് എന്ന് പോലും പലരും പറഞ്ഞിരുന്നു. എന്നാല്‍ ബാക്കിയുള്ളവരൊന്നും അത്തരത്തില്‍ അല്ലല്ലോ ആ വസ്ത്രധാരണത്തെ കണ്ടത് എന്ന മറുചോദ്യമാണ് സാനിയയ്ക്ക് തിരിച്ച് ചോദിക്കാനുള്ളത്. അപ്പോള്‍ നോക്കുന്ന രീതി തന്നെയാണ് പ്രശ്‌നം. ഇങ്ങനത്തെ ആളുകളുടെ ചിന്താരീതികള്‍ മാറേണ്ടിയിരിക്കുന്നു എന്നും സാനിയ പറയുന്നുണ്ട്. എന്നാലേ നമ്മുടെ നാട് നന്നാവുകയുള്ളൂ

  സാന്ദ്രയ്ക്കുള്ള മറുപടി

  സാന്ദ്രയ്ക്കുള്ള മറുപടി

  ലൈവില്‍ സാന്ദ്ര എന്ന് പേരുള്ള ഒരാള്‍ ഒരു കാര്യം സൂചിപ്പിച്ചു. പരീക്ഷാകാലമല്ലേ, പോയിരുന്ന് പഠിക്കൂ എന്നതായിരുന്നു അത്. ഈ ഉപദേശത്തും ചുട്ടമറുപടി നല്‍കുന്നുണ്ട് സാനിയ. സാന്ദ്ര ഒരു പെണ്‍കുട്ടി തന്നെ അല്ലേ എന്നാണ് ചോദ്യം. സാന്ദ്ര ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് തോന്നുന്നത് പുച്ഛം ആണെന്നും സാനിയ പറയുന്നുണ്ട്. തനിക്ക് പരീക്ഷയാണ് എന്നത് സത്യം തന്നെ, എന്നാല്‍ താനിവിടെ സംസാരിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്. വളരെ മോശം ആണ് അതിനോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നാണ് സാനിയ പറഞ്ഞത്.

  വീഡിയോ കാണാം

  സാനിയയുടെ ലൈവ് വീഡിയോ കാണാം....

  മമ്മൂട്ടിയെ നാണം കെടുത്തി ചളിക്കുണ്ടിലേക്ക് താഴ്ത്തി... 'ഫാനരൻമാർക്ക്' അടപടലം ട്രോൾ.. 'ക്ക' 'ട്ടി'!

  കാത്തുവച്ചൊരു കസ്തൂരി മാമ്പഴം ആര് കൊത്തിപ്പോയി!!! എംപി സ്ഥാനം കൊതിച്ച തുഷാറിന് കിട്ടിയ ട്രോൾ പണികൾ!

  പ്രകാശ് രാജും മാധവനും... ചെങ്കൊടിയേന്തിയ കർഷക സമരത്തിന് കട്ട പിന്തുണ; എവിടെ നമ്മുടെ സ്റ്റാറുകൾ?

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Queen heroine Sania reacts about Cyber misbehaviour of men

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്