കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധ്യേ... ബെംഗളൂരൂലെ പെമ്പിള്ളാരെ കണ്ടിക്കാ... കണ്ടിക്കില്ലേ!!!

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ഏറെ നാളായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍. രാജ്യത്തെ യുവജനങ്ങളേയും വിദ്യാര്‍ത്ഥികളേയും മോദി വിരുദ്ധ കാമ്പയിന്റെ ഭാഗമാക്കാന്‍ ഇറങ്ങിത്തിരിച്ച രാഹുല്‍ ഗാന്ധിയ്ക്ക് ബെംഗളൂരുവുിലെ പെണ്‍കുട്ടികള്‍ കൊടുത്തത് മുട്ടന്‍ പണിയാണ്.

ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ വനിത കോളേജില്‍ വിദ്യാര്‍ത്ഥികളോട് സംവദിയ്ക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സ്വച്ഛ ഭാരതിന്റെ പേരിലും മേക്ക് ഇന്‍ ഇന്ത്യയുടെ പേരിലും മോദിയെ പരിഹസിയ്ക്കാന്‍ ശ്രമിച്ച രാഹുല്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ സ്വയം പരിഹാസ്യനാവുകയായിരുന്നു. എങ്ങനെയാണ് ആ പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയ്ക്കിട്ട് പണികൊടുത്തത്... കാണാം. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കുന്നതിന്റെ ഭാഗമായി കോളേജുകളും സര്‍വ്വകലാശാലകളും സന്ദര്‍ശിയ്ക്കുന്ന പരിപാടിയിലാണ് രാഹുല്‍ ഗാന്ധി. പതിവ് പോലെ മോദി വിരുദ്ധ കാമ്പയിന്‍ തന്നെയാണ് ലക്ഷ്യം.

ബെംഗളൂരുവിലെ പെണ്‍കുട്ടികള്‍

ബെംഗളൂരുവിലെ പെണ്‍കുട്ടികള്‍

ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ വനിത കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. അരമണിക്കൂര്‍ നീണ്ട സംവാദം പക്ഷേ തിരിച്ചടിയായത് രാഹുല്‍ ഗാന്ധിയ്ക്ക് തന്നെ.

സ്വച്ഛ ഭാരത് വിജയമാണോ

സ്വച്ഛ ഭാരത് വിജയമാണോ

നരേന്ദ്ര മോദിയുയുടെ സ്വച്ഛ ഭാരത് പദ്ധതി വിജയമാണോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കുട്ടികളഴ്# ഇല്ലെന്ന് ഉത്തരം പറയും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ 'വിജയമാണ്' എന്ന ആരവമാണ് സദസ്സില്‍ നിന്ന് വന്നത്.

മേക്ക് ഇന്‍ ഇന്ത്യയോ

മേക്ക് ഇന്‍ ഇന്ത്യയോ

അടുത്ത ചോദ്യം മേക്ക് ഇന്‍ ഇന്ത്യ വിജയമാണോ എന്നതായിരുന്നു. അപ്പോഴും രാഹുല്‍ ഗാന്ധി ഞെട്ടി. ആണെന്നായിരുന്നു ആരവം!!!

ജോലി സാധ്യതയുണ്ടോ

ജോലി സാധ്യതയുണ്ടോ

നിങ്ങള്‍ക്ക് ഈ രാജ്യത്ത് ആവശ്യത്തിന് ജോലി സാധ്യതകളുണ്ടോ എന്ന് ചോദിച്ചു. അപ്പോഴും രാഹുല്‍ ഗാന്ധി ഞെട്ടി. ഉണ്ടെന്നായിരുന്നു ഉത്തരം.

എനിയ്ക്ക് തോന്നുന്നില്ല

എനിയ്ക്ക് തോന്നുന്നില്ല

സദസ്സ് ഒന്നടങ്കം തന്റെ ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രതികരിച്ചപ്പോള്‍ രാഹുല്‍ ഒന്ന് പരുങ്ങിയെന്നത് സത്യം. എന്നാല്‍ അതൊന്നും പുറത്ത് കാണിച്ചില്ല. തനിയ്ക്ക് അങ്ങനെ തോന്നുന്നില്ലെന്ന് പറഞ്ഞ് തടിയൂരി.

ഞാനൊന്നും പരുങ്ങിയില്ല

ഞാനൊന്നും പരുങ്ങിയില്ല

പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുല്‍ ഗാന്ധിയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. കോളേജിനകത്തെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഉത്തരം ഇതായിരുന്നു... ഞാനൊന്നും പരുങ്ങിയില്ല.

എല്ലാവരും പണികൊടുത്തോ?

എല്ലാവരും പണികൊടുത്തോ?

മോദിയെ വിമര്‍ശിയ്ക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയ്ക്ക് എല്ലാവരും പണികൊടുത്തോ... ഇല്ലെന്ന് തന്നെ ഉത്തരം പറയേണ്ടിവരും. ആദ്യം ചിലര്‍ രാഹുലിനെ അനുകൂലിച്ച് ശബ്ദമുയര്‍ത്തിയിരുന്നു. പക്ഷേ ഭൂരിപക്ഷത്തിന്റെ ശബ്ദത്തില്‍ അത് അധികമാരും കേട്ടില്ലെന്ന് മാത്രം.

സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍

സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍

തന്റെ പതിവ് 'സ്യൂട്ട് ബൂട്ട സര്‍്ക്കാര്‍' പരാമര്‍ശം മൗണ്ട് കാര്‍മലിലും രാഹുല്‍ നടത്തി. ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും പ്രധാനമന്ത്രി വിളിച്ചിട്ടില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ ആശയ സംവേദനം അവിഭാജ്യമാണെന്നും രാഹുല്‍ പറഞ്ഞു. ഇതാണ് ആ വീഡിയോ

വീഡിയോ കാണാം

രാഹുലിന് പെണ്‍കുട്ടികള്‍ കൊടുത്ത പണി കാണണ്ടേ... ഇതാ

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Congress vice-president Rahul Gandhi's attempt to embarrass Prime Minister Narendra Modi over his Swachh Bharat and Make in India initiatives boomeranged during an interaction with college students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X